Kerala PSC One Time Registration Profile Setup for First Time:
കേരള പബ്ലിക് കമ്മീഷൻറെ വെബ്സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ
കേരള പബ്ലിക് കമ്മീഷൻ വിഭാവനം ചെയ്യുന്ന ഒറ്റത്തവണ രജിസ്‌ട്രേഷൻ പദ്ധതി 2012 ജനവരി 1 മുതൽ പ്രാബല്യത്തിൽ വന്നു .കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in -ലൂടെ 2012 ജനുവരി 1 മുതൽ ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്താൻ തുടങ്ങി.
താഴെ പറയുന്ന നടപടികളിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്
1 .കേരള പബ്ലിക് സർവീസ് കമീഷൻറെ ഔദ്യോഗിക വെബ്സൈറ്റായ
www.keralapsc.gov.in തുറക്കുക . or https://thulasi.psc.kerala.gov.in/thulasi/
2 .One Time Registretion ലിങ്ക് ക്ലിക്ക് ചെയ്യുക .
3 .അപ്പോൾ രജിസ്‌ട്രേഷൻ പേജ് സ്‌ക്രീനിൽ തെളിയും. ഈ പേജിൽ രണ്ട് സൗകര്യങ്ങൾ ഉണ്ട് .
a )പുതുതായി രജിസ്‌ട്രേഷൻ ചെയ്യുന്നതിന്
b )രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളവർക്ക് അവരുടെ പ്രൊഫൈലിൽ എത്തുന്നതിന് ലോഗിൻ ചെയ്യുന്നതിനു വേണ്ടി .
A .പുതുതായി രജിസ്‌ട്രേഷൻ ചെയ്യുന്നതിന്.
1.ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ New Ragistretion (Sign Up )ലിങ്ക് ക്ലിക്ക് ചെയുക .
2 .രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓൺലൈൻ അപ്പോൾ സ്‌ക്രീനിൽ തെളിയും .
3 .ആദ്യമായി ഉദ്യോഗാർത്ഥിയുടെ ഫോട്ടോ ആണ് അപ്‌ലോഡ് ചെയേണ്ടത്. അതിനായി 150 px * 200 px വലുപ്പത്തിലുള്ള ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ .സ്കാൻ ചെയ്ത ഫോട്ടോയുടെ വലുപ്പം ഒരു കാരണവശാലും 30KB യിൽ കവിയരുത് .
4 .ഇനി 150px * 100px വലുപ്പത്തിലുള്ള സ്കാൻ ചെയ്ത കയ്യൊപ്പ് അപ്‌ലോഡ് ചെയ്യണം .ഇതിൻറെ വലുപ്പവും 30KB യിൽ കവിയരുത് .കയ്യൊപ്പ് രേഖപ്പെടുത്തുന്നതിനുള്ള കള്ളിയിൽ തന്നെ വേണം അത് അപ്‌ലോഡ് ചെയ്യാൻ .
5 .ഉദ്യോഗാർത്ഥിയുടെ വ്യക്തിഗത അടുത്തതായി രേഖപ്പെടുത്തേണ്ടത് .ഈ ആവശ്യത്തിനായി പ്രത്യേക കള്ളികളുണ്ട് .പേരും ജനനതീയതിയും രണ്ടുപ്രാവശ്യം വീതം രേഖപ്പെടുത്തണം. രണ്ടും ഒന്നിനൊന്ന് പൊരുത്തമുള്ളതാകണം .എങ്കിൽ മാത്രമേ കമ്പ്യൂട്ടർ അത് സ്വീകരിക്കുകയുള്ളൂ .
6 .അതിനുശേഷം ലിംഗം ,മതം ,ജാതി ,ഉപജാതി,അച്ഛൻറെയും അമ്മയുടെയും പേര് ,രക്ഷാകർത്താവിന്റെ പേര് ബന്ധം ഭാര്യ / ഭർത്താവ് എന്നിവരുടെ പേരുകളും രേഖപ്പെടുത്തണം .
7 .അടുത്തതായി വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ ,ദേശീയത ,മാതൃ സംസ്ഥാനം ,മാതൃ ജില്ല,താലൂക്ക് ,വില്ലേജ്, പഞ്ചായത്ത് ,മുൻസിപ്പാലിറ്റി /കോപ്പറേഷൻ എന്നിവ നിശ്ചിത കള്ളികളിൽ ശരിയായി രേഖപ്പെടുത്തണം .ഇനി NEXT ബട്ടൺ ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ ശരിയെന്നു എന്ന് പരിശോധിക്കുക .പരിശോധനയിൽ ഏതെങ്കിലും കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിൽ അത് തിരുത്തിയതിനു ശേഷം NEXT ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ് .
8 .അപ്പോൾ സ്ഥിര മേൽവിലാസം ,കാതുകൾ അയക്കേണ്ട താത്കാലിക മേൽവിലാസം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള കള്ളികൾ ദൃശ്യമാകും .അവയിൽ വില്ലേജ് ,പഞ്ചായത്ത്/മുൻസിപ്പാലിറ്റി /കോപ്പറേഷൻ എന്നിവ ശരിയായി രേഖപ്പെടുത്തേണ്ടതാണ് .
9 .അതിനുശേഷം ഉദ്യോഗാർത്ഥിക്ക് സ്വന്തം ഇ -മെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താവുന്നതാണ് .മൊബൈൽ നമ്പർ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ കമീഷൻറെ SMS സേവനം ലഭ്യമാവുകയുള്ളു .
10.തുടർന്നു കാണപ്പെടുന്ന സ്‌ക്രീനിൽ ഉദ്യോഗാർത്ഥിക്കു താല്പര്യമുള്ള Userid-യും Password -ഉം നൽകണം ഉദ്യോഗാർത്ഥി ഓർത്തിരിക്കത്തക്ക വിധത്തിലുള്ള Userid തിരഞ്ഞെടുക്കുന്നത് അഭികാമ്യമായിരിക്കും പ്രസ്തുത Userid-യും Password -ഉംഭാവിയിലെ പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനും റിസൾട്ടും മറ്റുവിവരങ്ങളും അറിയുന്നതിനും വളരെ രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചു വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
11 .മേൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ നൽകി ഡിക്ലറേഷനിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ വായിച്ചുനോക്കി അതിലുള്ള ബോക്സിൽ ക്ലിക്ക് ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്ട്രേഷൻ പൂർത്തിയാകും. അപ്പോൾ ഉദ്യോഗാർത്ഥിക്ക് Login Details പേജ് ലഭ്യമാകും. ഒരു ഉദ്യോഗാർത്ഥി യാതൊരു കാരണവശാലും ഒന്നിലേറെ രജിസ്‌ട്രേഷൻ നടത്താൻ പാടുള്ളതല്ല .
B .രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ പ്രൊഫൈലിൽ എത്തുന്നതിന്
ലോഗിൻ ചെയ്യാൻ
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പേജിലൂടെ Userid-യും Password -ഉം നൽകി സ്വന്തം പേജിലേക്ക് Login ചെയ്യാവുന്നതാണ് .പ്രസ്തുത പേജിൽ നിന്നും Ragistretion Card ലിങ്ക് ക്ലിക്ക് ചെയ്ത് സ്വന്തം രജിസ്‌ട്രേഷൻ Card കാണുവാനും Print Out എടുത്ത് സൂക്ഷിക്കുവാനും കഴിയും .രജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങൾ തിരുത്തുന്നതിനുള്ള സൗകര്യവും പ്രസ്തുത പേജിലുണ്ട് .
2012 മുതലുള്ള ഗസറ്റ് വിജ്ഞാന പ്രകാരം വിവിധ തസ്തികകൾ അപേക്ഷ സ്വീകരിക്കുന്നതിന് മുമ്പ് ഉദ്യോഗര്തികൾക്ക് അവരുടെ പ്രൊഫൈലിലൂടെ യോഗ്യതയും തൊഴിൽ പരിചയവും രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണ് .
രജിസ്‌ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് PSC ഹെൽപ് ഡെസ്കിൽ പറഞ്ഞിട്ടുള്ള ഫോൺ നമ്പറിൽ (Call Center -0471 2554000 )വിളിച്ചു നിവാരണം നടത്താവുന്നതാണ് .തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും ഉദ്യോഗാർത്ഥി രേഖപ്പെടുത്താൻ പാടുള്ളതല്ല.