Rashtrapati of India
ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ്
പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
1947ഓഗസ്റ്റ്15നുഇന്ത്യ ബ്രിട്ടീഷ്കോമൺവെൽത്തിനു കീഴിലുള്ള പുത്രികാരാജ്യം(Dominion) ആയിട്ടാണ് സ്വതന്ത്രമായത്. ഇതിൻറെ തലവൻ ജോർജ് ആറാമൻ രാജാവും, അദ്ദേഹത്തിൻറെ ഭാരതത്തിലെ പ്രതിനിധി ഗവർണർ ജനറലും ആയിരുന്നു. 1950 ജനുവരി 26-നു ഇന്ത്യ ഗണതന്ത്ര രാഷ്ട്രമായപ്പോൾ രാജാവിന്റെയും ഗവർണർ ജനറലിന്റെയും പദവികൾ ഇല്ലാതാവുകയും അതിനു പകരം രാഷ്ട്രപതിയുടെ പദവി നിലവിൽ വരുകയും ചെയ്തു. ആദ്യത്തെ രാഷ്ട്രപതിയായ് ഡോ. രാജേന്ദ്ര പ്രസാദ് സ്ഥാനമേറ്റു.
രാക്ഷ്ട്രപതിയുടെ അധികാരങ്ങൾ
ഇന്ത്യയുടെ സർവ്വ സൈന്യാധിപനായ രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്. പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള അധികാരവും പാർലമെന്റ് സമ്മേളിക്കാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയുടെ ചുമതലയാണ്. നിർണ്ണായക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.
കാര്യനിർവ്വഹണാധികാരം
രാഷ്ട്രത്തലവൻ എന്ന നിലയിൽ എല്ലാ സുപ്രധാന നിയമനങ്ങളും രാഷ്ട്രപതിയാണ് നടത്തുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി – ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
നിയമനിർമ്മാണാധികാരം
രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നിവ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ അദ്ദേഹം ഒപ്പിടേണ്ടതുണ്ട്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ്. കൂടാതെ ലോക്‌സഭയിലേയ്ക്ക് രണ്ടുപേരെയും രാജ്യസഭയിലേയ്ക്ക് പന്ത്രണ്ടുപേരെയും നിയമിക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്.
അടിയന്തരാധികാരങ്ങൾ
ചില പ്രത്യേക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് രാഷ്ട്രപതിയുടെ അധികാരമാണ്. മൂന്ന് തരത്തിൽ അടിയന്തരാധികാരം വീതിച്ചിട്ടുണ്ട്:
1. ദേശീയ അടിയന്തരാവസ്ഥ 2. സംസ്ഥാന അടിയന്തരാവസ്ഥ അഥവാ രാഷ്ട്രപതി ഭരണം 3. സാമ്പത്തിക അടിയന്തരാവസ്ഥ
- രാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടിക്രമമാണ് ഇംപീച്ച്മെന്റ് എന്നറിയപ്പെടുന്നത്.
രാഷ്ട്രപതിമാർ
1.രാജേന്ദ്ര പ്രസാദ് (1884–1963)
തിരഞ്ഞെടുത്തത് :1952-1957
പദവിയിലെത്തിയത് :26 ജനുവരി 1950
പദവിയൊഴിഞ്ഞത് :12 മേയ് 1962
ഉപരാഷ്ട്രപതി :ഡോ.സർവേപള്ളി രാധാകൃഷ്ണൻ
- ഇന്ത്യയിലെ ആദ്യ രാക്ഷ്ട്രപതി
- ഭാരത രത്നം നേടിയ ആദ്യ രാക്ഷ്ട്രപതി
- ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നു
- രണ്ടു തവണ രാക്ഷ്ട്രപതിയായ ഏക വ്യക്തി
- 1906 -ൽ ബീഹാറി യൂത്തു കോഗ്രസ്സിനു നേതൃത്വം നൽകി
- കേരളം നിയമ സഭയിൽ രാജേന്ദ്ര പ്രസാദിന്റെ ചിത്രമാണ് ആദ്യമായി അനുച്ഛേദനം ചെയ്യപ്പെട്ട രാക്ഷ്ട്രപതി
സാഹിത്യ സംഭാവനകൾ
- സത്യാഗ്രഹ അറ്റ് ചമ്പാരൻ (1922)
- ഇന്ത്യാ ഡിവൈഡഡ് (1946)
- ആത്മകഥ (1946) – ബങ്കിംപൂർ ജയിൽവാസസമയത്ത് എഴുതിയത്.
- മഹാത്മാഗാന്ധി ആന്റ് ബീഹാർ (1949)
- സിൻസ് ഇൻഡിപെൻഡൻസ് (1960)
- ഭാരതീയ ശിക്ഷ ( ഭാരതീയ വിദ്യാഭ്യാസ രീതികളെക്കുറിച്ച്)
പ്രത്യേകതകൾ
- ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നയാളാണ് ഇദ്ദേഹം.
- ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
- തുടർച്ചയായ രണ്ടുതവണ രാഷ്ട്രപതിയായി.
- കേന്ദ്രത്തിൽ കൃഷി, ഭക്ഷ്യവകുപ്പുമന്ത്രി ആയശേഷം രാഷ്ട്രപതിയായ വ്യക്തിയാണിദ്ദേഹം.
2.സർവേപള്ളി രാധാകൃഷ്ണൻ (1888–1975)
തിരഞ്ഞെടുത്തത് :1962
പദവിയിലെത്തിയത് :13 മേയ് 1962
പദവിയൊഴിഞ്ഞത് :13 മേയ് 1967 Bharat Ratna
ഉപരാഷ്ട്രപതി :സാക്കിർ ഹുസൈൻ
- ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ
- ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
- ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന രണ്ടാമത്വ്യക്തി
- ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
- തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
- ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962)
- ആന്ധ്രാ- ബനാറസ് സർവ്വകലാശാലകളിൽ വൈസ് ചാൻസലറായിരിക്കുകയും ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
- യുണസ്കോയിൽ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനിൽ ഇന്ത്യയുടെ അമ്പാസഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
- ഇന്ത്യൻ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
- 1954-ൽ ഭാരതരത്ന പുരസ്കാരം ലഭിച്ചു.
- തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.
3.സാക്കിർ ഹുസൈൻ (1897–1969)
തിരഞ്ഞെടുത്തത് :1967
പദവിയിലെത്തിയത് :13 മേയ് 1967
പദവിയൊഴിഞ്ഞത് :3 മേയ് 1969
ഉപരാഷ്ട്രപതി :വരാഹഗിരി വെങ്കട ഗിരി
- ഇന്ത്യയിലെ ആദ്യ മുസ്ലീം രാഷ്ട്രപതിയായിരുന്നു.
- രാഷ്ട്രപതിയായിരിക്കുമ്പോൾ തന്നെ മരണമടയുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി
- ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിയായിരുന്ന വ്യക്തിയാണിദ്ദേഹം.
- ഏറ്റവും കൂടുതൽ പേർ മത്സരിച്ചപ്പോൾ രാഷ്ട്രപതിയായ വ്യക്തി.
- രാജ്യസഭാംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യവ്യക്തി.
- 29ആം വയസ്സിൽ ജാമിയ മിലിയ ഇസ്ലാമികയൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും പിന്നീട് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും അതിനുശേഷം ഇന്ത്യൻ രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
- പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന കൃതി ഉറുദു ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത രാഷ്ട്രപതിയാണിദ്ദേഹം.
- ഇന്ത്യയിലെ പരമോന്നത പൌര ബഹുമതിയായ ഭാരതരത്ന 1963 ൽ അദ്ദേഹത്തിനു ലഭിച്ചു.
4.വരാഹഗിരി വെങ്കട ഗിരി (1894–1980)
തിരഞ്ഞെടുത്തത് :1967
പദവിയിലെത്തിയത് :3 മേയ് 1969
പദവിയൊഴിഞ്ഞത് :20 ജൂലൈ 1969
- രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന്, 1967-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വി.വി. ഗിരി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു.
- കുറച്ചു മാസങ്ങൾക്കകംതന്നെ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം രാജിവെച്ചു.
- ഇന്ത്യയുടെ ആദ്യ ആക്ടിംഗ് രാഷ്ട്രപതി.
- 1967 മുതൽ 1969 വരെ ഉപരാഷ്ട്രപതിയായിരിക്കുകയും ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ച് രാഷ്ട്രപതിയാവുകയും ചെയ്ത ആദ്യവ്യക്തി.
- ഏറ്റവും കുറച്ച് ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി.
- നെഹ്രുമന്ത്രിസഭയിൽ തൊഴിൽ വകപ്പ് കൈകാര്യം ചെയ്തിരുന്നതും പിന്നീട് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകുകയും ചെയ്തശേഷം രാഷ്ട്രപതിയായ വ്യക്തി.
- ഒറീസയിൽ ജനിച്ച രാഷ്ട്രപതി.
- കേരളത്തിൽ ഗവർണ്ണർ പദവി അലങ്കരിച്ചിട്ടുള്ള രാഷ്ട്രപതി.
- 1971 ലെ അടിയന്തരാവസ്ഥ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി.
- ജോബ് ഫോർ മില്ല്യൺസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
5.മുഹമ്മദ് ഹിദായത്തുള്ള (1905–1992)
തിരഞ്ഞെടുത്തത് :……..
പദവിയിലെത്തിയത് :20 ജൂലൈ 1969
പദവിയൊഴിഞ്ഞത് :24 ഓഗസ്റ്റ് 1969
- വി.വി. ഗിരി ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്നതുവരെ, ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
- ഇന്ത്യയുടെ മുഖ്യന്യായാധിപനായിരുന്ന ഹിദായത്തുള്ളയ്ക്ക് ഓർഡർ ഒഫ് ദ ബ്രിട്ടിഷ് എമ്പയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
6.വരാഹഗിരി വെങ്കട ഗിരി(1894–1980)
തിരഞ്ഞെടുത്തത് :1969
പദവിയിലെത്തിയത് :24 ഓഗസ്റ്റ് 1969
പദവിയൊഴിഞ്ഞത് :24 ഓഗസ്റ്റ് 1974
ഉപരാഷ്ട്രപതി :ഗോപാൽ സ്വരൂപ് പഥക്
- ഇന്ത്യയുടെ ആദ്യ ആക്ടിംഗ് രാഷ്ട്രപതി.
- 1967 മുതൽ 1969 വരെ ഉപരാഷ്ട്രപതിയായിരിക്കുകയും ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ച് രാഷ്ട്രപതിയാവുകയും ചെയ്ത ആദ്യവ്യക്തി.
- ഏറ്റവും കുറച്ച് ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി.
- നെഹ്രുമന്ത്രിസഭയിൽ തൊഴിൽ വകപ്പ് കൈകാര്യം ചെയ്തിരുന്നതും പിന്നീട് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകുകയും ചെയ്തശേഷം രാഷ്ട്രപതിയായ വ്യക്തി.
- ഒറീസയിൽ ജനിച്ച രാഷ്ട്രപതി.
- കേരളത്തിൽ ഗവർണ്ണർ പദവി അലങ്കരിച്ചിട്ടുള്ള രാഷ്ട്രപതി.
- 1971 ലെ അടിയന്തരാവസ്ഥ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി.
- ജോബ് ഫോർ മില്ല്യൺസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
ഇന്ത്യയുടെ കേന്ദ്രതൊഴിൽ മന്ത്രിയായും സിലോണിലേയ്ക്കുള്ള(ശ്രീലങ്ക) ഹൈ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്.
ഫക്രുദ്ദീൻ അലി അഹമ്മദ് (105–1977)
തിരഞ്ഞെടുത്തത് : 1974
പദവിയിലെത്തിയത് :24 ഓഗസ്റ്റ് 1974
പദവിയൊഴിഞ്ഞത് :11 ഫെബ്രുവരി 1977
ഉപരാഷ്ട്രപതി :ബാസപ്പ ദാനപ്പ ജട്ടി
- ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി.
- 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.
- അസമിൽ ഗോപിനാഥ ബർദലോയി മന്ത്രിസഭയിൽ ധനകാര്യവകുപ്പുമന്ത്രിയായശേഷം രാഷ്ട്രപതിയായ വ്യക്തി.
- രാഷ്ട്രപതിയാവുന്നതിനുമുമ്പ് ഫക്രുദ്ദീൻ അലി അഹമ്മദ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
- രാഷ്ട്രപതി കാലാവധി തീരുന്നതിനു മുമ്പ് തന്നെ, 1977-ൽ അന്തരിച്ചു.
- രാഷ്ട്രപതി പദവിയിലിരിക്കുമ്പോൾ, അന്തരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.
- അടിയന്തരാവസ്ഥയുടെ കാലത്ത് രാഷ്ട്രപതിയായിരുന്നത് ഇദ്ദേഹമാണ്.
ബാസപ്പ ദാനപ്പ ജട്ടി (1912–2002)
തിരഞ്ഞെടുത്തത് :…………
പദവിയിലെത്തിയത് :11 ഫെബ്രുവരി 1977
പദവിയൊഴിഞ്ഞത് :25 ജൂലൈ 1977
ഉപരാഷ്ട്രപതി :……..
- 1945-48 : വിദ്യാഭ്യാസവകുപ്പ് മന്ത്രി – ജാംഖണ്ഡി സംസ്ഥാനം
- 1948 : മുഖ്യമന്ത്രി (ദിവാൻ) – ജാംഖണ്ഡി
- 1948-52 : പാർലിമെന്ററി സെക്രട്ടറി – ഖേർ മന്ത്രിസഭ – ബോംബെ സംസ്ഥാനം
- 1953-56 : സഹമന്ത്രി ( ആരോഗ്യം – തൊഴിൽ) – മൊറാർജി ദേശായി മന്ത്രിസഭ – ബോംബെ സംസ്ഥാനം
- 1958-62 : മുഖ്യമന്ത്രി – മൈസൂർ സംസ്ഥാനം
- 1962-68 : കേന്ദ്രമന്ത്രി – മൈസൂർ സംസ്ഥാനം
- 1968-72 : ലഫ്ടനന്റ് ഗവർണർ – പോണ്ടിച്ചേരി
- 1972-74 : ഗവർണർ – ഒഡീഷ
- 1974-79 : ഉപരഷ്ട്രപതി
- 1977 ഫക്രുദ്ദീൻ അലി അഹമ്മദ് അന്തരിച്ച ഒഴിവിൽ ആറുമാസക്കാലം രാഷ്ട്രപതി.
നീലം സഞ്ജീവ റെഡ്ഡി (1913–1996)
തിരഞ്ഞെടുത്തത് :1977
പദവിയിലെത്തിയത്:25 ജൂലൈ 1977
പദവിയൊഴിഞ്ഞത്:25 ജൂലൈ 1982
ഉപരാഷ്ട്രപതി:ബാസപ്പ ദാനപ്പ ജട്ടി , മുഹമ്മദ് ഹിദായത്തുള്ള
- 1972 മാർച്ചിൽ, ഗ്യാനി സെയിൽ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റു.
- 1980-ൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയായി.
- 1983 മുതൽ 1986 വരെ ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) സെക്രട്ടറി ജനറലറായിരുന്നു
- ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി.
- എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി.
- സംസ്ഥാന മുഖ്യമന്ത്രി(ആന്ധ്രാപ്രദേശ്), കേന്ദ്രമന്ത്രി, ലോക്സഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി.
- ഒരുതവണ പരാജയപ്പെട്ടശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി.
- ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി.
ഗ്യാനി സെയിൽ സിംഗ് (1916–1994)
തിരഞ്ഞെടുത്തത് :1982
പദവിയിലെത്തിയത് :25 ജൂലൈ 1982
പദവിയൊഴിഞ്ഞത് :25 ജൂലൈ 1987
ഉപരാഷ്ട്രപതി :മുഹമ്മദ് ഹിദായത്തുള്ള,രാമസ്വാമി വെങ്കടരാമൻ
രാമസ്വാമി വെങ്കടരാമൻ (1910–2009)
തിരഞ്ഞെടുത്തത് :1987
പദവിയിലെത്തിയത് :25 ജൂലൈ 1987
പദവിയൊഴിഞ്ഞത് :25 ജൂലൈ 1992
ഉപരാഷ്ട്രപതി :ശങ്കർ ദയാൽ ശർമ്മ
- ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതിയാണിദ്ദേഹം.
- ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി.
- തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി.
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ വ്യക്തി.
- ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി.
- മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
- ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി.
ശങ്കർ ദയാൽ ശർമ്മ (1918–1999)
തിരഞ്ഞെടുത്തത് :1992
പദവിയിലെത്തിയത് :25 ജൂലൈ 1992
പദവിയൊഴിഞ്ഞത് :25 ജൂലൈ 1997
ഉപരാഷ്ട്രപതി :കോച്ചേരിൽ രാമൻ നാരായണൻ
- മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.
- ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണ്ണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി.
- ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി.
കോച്ചേരിൽ രാമൻ നാരായണൻ (1920–2005)
തിരഞ്ഞെടുത്തത് :1997
പദവിയിലെത്തിയത് :25 ജൂലൈ 1997
പദവിയൊഴിഞ്ഞത് :25 ജൂലൈ 2002
ഉപരാഷ്ട്രപതി :Krishan Kant
- മലയാളിയായ ആദ്യ രാഷ്ട്രപതി.
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും ഏറ്റവും കൂടുതൽ വോട്ടും നേടിയ വ്യക്തി.
- കാർഗിൽ യുദ്ധസമയത്തും പൊക്രാനിൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടന്ന സമയത്തും ഇന്ത്യൻ രാഷ്ട്രപതി.
- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി.
- തായ്ലന്റ്, തുർക്കി, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധി, ജവഹർലാൽ നെഹ്രു സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ച രാഷ്ട്രപതി.
എ.പി.ജെ. അബ്ദുൽ കലാം (1931–2015)
തിരഞ്ഞെടുത്തത് :2002
പദവിയിലെത്തിയത് :25 ജൂലൈ 2002
പദവിയൊഴിഞ്ഞത് :25 ജൂലൈ 2007
Krishan Kant ,ഭൈറോൺ സിങ് ശെഖാവത്ത്
- കെ.ഉപരാഷ്ട്രപതി :ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽപ്രവേശിക്കുന്നത്.
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം.
- ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്.
- ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്.
- ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.
- രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം.
മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
Quotes
- മനുഷ്യനെ ദൈവത്തിൽനിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലർ പറയുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂർണതയുടെയും മാർഗ്ഗം മാത്രമാണ്.
- സ്‌നേഹത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാൾ എനിക്കെളുപ്പം റോക്കറ്റുകൾ ഉണ്ടാക്കുന്നതാണ്.
- ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം.
- സ്വപ്‌നം കാണുക, ഊർജ്ജത്തോടെ പ്രവർത്തിക്കുക.
- സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.
- കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.
പ്രതിഭാ പാട്ടിൽ (1934–)
തിരഞ്ഞെടുത്തത് :2007
പദവിയിലെത്തിയത് :25 ജൂലൈ 2007
പദവിയൊഴിഞ്ഞത് :25 ജൂലൈ 2012
ഉപരാഷ്ട്രപതി :മുഹമ്മദ് ഹമീദ് അൻസാരി
- ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടീൽ.
- രാജസ്ഥാനിലെ ആദ്യ വനിതാഗവർണ്ണറായിരുന്ന രാഷ്ട്രപതി.
പ്രണബ് മുഖർജി (1935–)
തിരഞ്ഞെടുത്തത് :2012
പദവിയിലെത്തിയത് :25 ജൂലൈ 2012
പദവിയൊഴിഞ്ഞത് :25 ജൂലൈ 2017
ഉപരാഷ്ട്രപതി :മുഹമ്മദ് ഹമീദ് അൻസാരി
- വിവിധ കാലഘട്ടങ്ങളിലായി രാജ്യത്തിന്റെ ധനകാര്യം, വിദേശകാര്യം, പ്രതിരോധവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള പ്രണബ് മുഖർജി, പ്ലാനിംങ്ങ് കമ്മിഷന്റെ ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
- ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയാണ് പ്രണബ് കുമാർ മുഖർജി
- പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു.
- മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖർജിയെ രാജ്യസഭാ സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്.
റാംനാഥ് കോവിന്ദ് (1945–)
തിരഞ്ഞെടുത്തത്:2017
പദവിയിലെത്തിയത് :25 ജൂലൈ 2017
പദവിയൊഴിഞ്ഞത് :24 ജൂലൈ 2022
ഉപരാഷ്ട്രപതി :വെങ്കയ്യ നായിഡു
- 2015 മുതൽ 2017 വരെ ബീഹാർ ഗവർണറായും, 1994 മുതൽ 2006 വരെ പാർലമെന്റ് അംഗമായും റാം നാഥ് കോവിന്ദ് പ്രവർത്തിച്ചു. കെ.ആർ. നാരായണനു ശേഷം ദളിത് വിഭാഗത്തിൽ നിന്നുമുള്ള രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.
- ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്.
- മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ്
ദ്രൗപദി മുർമു (1958–)
തിരഞ്ഞെടുത്തത്:2022
പദവിയിലെത്തിയത് :24 ജൂലൈ 2022
പദവിയൊഴിഞ്ഞത് :തുടരുന്നു
ഉപരാഷ്ട്രപതി :മുഹമ്മദ് ഹമീദ് അൻസാരി
ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിന്നുള്ള പട്ടികവർഗ്ഗ സമുദായത്തിൽ പെട്ട വ്യക്തിയായ മുർമു ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആദ്യ ഗോത്രവർഗക്കാരിയാണ്.2015 മുതൽ 2021 വരെ ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ച അവർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറും കൂടിയാണ്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം ആയിരുന്ന മുർമു ദീർഘകാലം മന്ത്രിയുമായിരുന്നു.