Surendranath Banerjee

0
4508
Surendranath Banerjee.

Surendranath Banerjee

  • സുരേന്ദ്രനാഥ ബാനർജി 1848-ൽ കൽക്കട്ട യിൽ ജനിച്ചു
  • ഇദ്ദേഹത്തെ “ഇന്ത്യൻ ദേശീയതയുടെ പിതാവ്” എന്ന് വിശേഷിപ്പിക്കുന്നു
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) പതിനൊന്നാമത്തെ പ്രസിഡന്റായിരുന്നു.
  • രണ്ടു തവണ ബാനർജി INC യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  •  1895- ലെ പൂനെ സമ്മേളനത്തിലും, 1902- ലെ അഹമ്മദാബാദ് സമ്മേളനത്തിലുമാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
  •  “ഇന്ത്യയുടെ രാഷ്ട്രഗുരു” എന്നറിയപ്പെടുന്നു
  • സിവിൽ സർവ്വീസ് പരീക്ഷ പാസ്സായ ആദ്യ ഇന്ത്യക്കാരൻ
  •  “Indian Edmund Burke” എന്നും ബാനർജിയെ വിശേഷിപ്പിക്കുന്നു
  • 1905-ലെ ബംഗാൾ വിഭജനത്തെ “ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ മേൽ വീണ ബോംബ് ഷെൽ” എന്നാണ് ബാനർജി വിശേഷിപ്പിച്ചത്.
  •  1876 ജൂലൈ 26 ന് സുരേന്ദ്രനാഥ ബാനർജിയും ആനന്ദമോഹൻ ബോസും ചേർന്ന് രൂപം നൽകിയ സംഘടനയാണ് ‘ഇന്ത്യൻ നാഷണൽ അസ്സോസ്സിയേഷൻ‘ (Indian Association)
  •  1879-ൽ ‘ദി ബംഗാളി’ (The Bengali) എന്ന പത്രം സ്ഥാപിച്ചു
  •  സ്വദേശി പ്രസ്ഥാന ത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്നു ബാനർജി.
  • ബംഗാളിൽ വിദേശവസ്തുക്കൾ ബഹിഷ്കരിക്കുന്നതിനും ഇന്ത്യയിൽ സ്വദേശവസ്തുക്കളുടെ ഉൽപ്പാദനത്തിനും ഉപയോഗത്തിനും പ്രോത്സാഹനം നൽകി
  • 1921-ൽ ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബാനർജി 1924 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
  • ബംഗാൾ ഗവൺമെന്റിൽ മന്ത്രിയായിരിക്കുമ്പോൾ കൽക്കട്ട മുൻസിപ്പൽ കോർപറേഷനെ ഒരു ജനാധിപത്യ ശക്തിയായി ഉയർത്തി
  • ബംഗാളിലെ ജനപ്രിയ നേതാവായി ഉയർന്ന സുരേന്ദ്രനാഥ ബാനർജിയെ ബഹുമാനാർത്ഥം “The Uncrowned King of Bengal” എന്ന് വിളിക്കുന്നു
  • 1921-ൽ ബ്രിട്ടീഷ് സർക്കാർ പ്രഭു പദവി നൽകി (Knighted) സുരേന്ദ്രനാഥ ബാനർജിയെ ആദരിച്ചു “Surrender Not Banerjee” എന്നാണ് ബ്രിട്ടീഷുകാർ ബാനർജിയെ പരാമർശിച്ചത്
  • ബാനർജി സ്ഥാപിച്ച മറ്റൊരു സംഘടനയാണ് ‘National Liberation Federation’

?സുരേന്ദ്രനാഥ ബാനർജിയുടെ ആത്മകഥയാണ് ‘A Nation in Making’