Wayanad District
- വയനാട് ജില്ല സ്ഥാപിതമായ വർഷം :1980 നവംബർ 1
- വയനാട് ജില്ലയിലെ ജനസാന്ദ്രത : 383 ചതുരശ്ര കിലോമീറ്റർ
- വയനാട് ജില്ലയിലെ സ്ത്രീ പുരുഷ അനുപാതം : 1035 /1000
- വയനാട് ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം : 3
- വയനാട് ജില്ലയിലെ താലൂക്കുകളുടെ എണ്ണം : 3
- വയനാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം : 4
- വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം : 23
- വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം :3
- വയനാട് ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം : 1
- കേരളത്തിൻറെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല : വയനാട്
- കേരളത്തിൻറെ ആഫ്രിക്ക എന്നറിയപ്പെടുന്ന ജില്ല : വയനാട്
- കേരളത്തിലെ ഏറ്റവും കൂടുതൽ ജൈനമത വിശ്വാസികൾ ഉള്ള ജില്ല : വയനാട്
- കേരളത്തിൽ പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല : വയനാട്
- പുരാണങ്ങളിൽ മയക്ഷേത്ര എന്ന് പരാമർശിക്കപ്പെട്ടിരുന്ന പ്രദേശം : വയനാട്
- പുറൈ കിഴിനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം : വയനാട്
- കേരളത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല : വയനാട്
- മുത്തങ്ങ ഭൂസമരം നടന്ന ജില്ല : വയനാട് ജില്ല
- രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല : വയനാട്
- കേരളത്തിൽ ആദ്യമായി ബയോഡൈവേഴ്സിറ്റി രജിസ്റ്റർ റിലീസ് ചെയ്ത ജില്ല : വയനാട്
- കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രാലിറ്റി പ്രോജക്ട് നിലവിൽ വന്ന ജില്ല : വയനാട്
- കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി : വയനാട്
- മൈക്രോ ഹൈഡൽ പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല : വയനാട്
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല : വയനാട്
- വയനാടിന്റെ ആസ്ഥാനം : കൽപ്പറ്റ
- സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ലകൾ : വയനാട് , ഇടുക്കി
- പുറൈ കിഴിനാട്നെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനം : തിരുനെല്ലി ശാസനം
- കേരളത്തിൽ പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന രണ്ടു മണ്ഡലങ്ങൾ : മാനന്തവാടി , സുൽത്താൻ ബത്തേരി
- രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക് :സുൽത്താൻ ബത്തേരി
- സുൽത്താൻ ബത്തേരിയുടെ പഴയ പേര് : ഗണപതിവട്ടം
- കിടങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം : ഗണപതിവട്ടം
- വയനാട്ടിലെ പ്രധാന കലാരൂപം : ഗദ്ദിക
- ഗദ്ദിക കലാരൂപവുമായി ബന്ധപ്പെട്ട വ്യക്തി : പി കെ കാളൻ
- വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് : അമ്പലവയൽ
- വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ : വിഷകന്യക
- ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം : കൃഷ്ണഗിരി
- ബ്രിട്ടീഷുകാർക്കെതിരെ വയനാട്ടിൽ നടന്ന ആദിവാസി വിപ്ലവം : കുറിച്യ കലാപം
- വയനാടിന്റെ തനത് നെൽവിത്തിനങ്ങൾ : ഗന്ധകശാല , ജീരകശാല
- പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് : മാനന്തവാടി
- പഴശ്ശിരാജ കോളേജ് സ്ഥിതി ചെയ്യുന്നത് : പുൽപ്പള്ളി
- പഴശ്ശിരാജ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നത് : ബാലുശ്ശേരി {കോഴിക്കോട് }
- പഴശ്ശിരാജ മ്യൂസിയം സ്ഥിതി ചെയ്യുന്നത് : ഈസ്റ്റ് ഹിൽ { കോഴിക്കോട് }
- പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് : കണ്ണൂർ
- കേരളത്തിലെ ആദ്യ ബാഗ് ഫ്രീ സ്കൂൾ : തരിയോട് എസ് എ എൽ പി എസ് വയനാട്
- കേരളത്തിലെ ആദ്യ Flightless Bird Study Centre ആരംഭിച്ചത് : കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി {പൂക്കോട് വയനാട് }
- കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് സർവീസ് ആരംഭിച്ചത് സ്ഥലം :സുൽത്താൻബത്തേരി
- ഇന്ത്യയിലെ ആദ്യ റെഡ് ക്രോസ് വില്ലേജുകൾ ആയി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങൾ : കാപ്പിക്കലം ,കുട്ട്യംവയൽ {വയനാട്}
- കേരളത്തിലെ ആദ്യ കാർബൺ വിമുക്ത ഗ്രാമപഞ്ചായത്ത് ആകുന്നത്: മീനങ്ങാടി
- കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം : പനമരം
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പന്മ മസാല രഹിത ജില്ല : വയനാട്
- കേരളത്തിലെ ആദ്യ ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് : വയനാട്
- ഇന്ത്യയിലെ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ച സ്ഥലം : വയനാട് { 1875 }
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് : അമ്പലവയൽ
- കേരളത്തിലെ ഏറ്റവും കുറച്ച് വീടുകൾ ഉള്ള ജില്ല : വയനാട്
- കേരളത്തിൽ ദേശീയപാതാ ദൈർഘ്യം ഏറ്റവും കുറഞ്ഞ : വയനാട്
- കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല : വയനാട്
- കേരളത്തിലെ ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ജില്ല : വയനാട്
- കേരളത്തിൽ നഗരവാസികൾ ഏറ്റവും കൂടുതലുള്ള ജില്ല : വയനാട്
- കേരളത്തിലെ ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല : വയനാട്
- കേരളത്തിലെ ഏറ്റവും കുറവ് റവന്യൂ വില്ലേജുകൾ ഉള്ള ജില്ല : വയനാട്
- കേരളത്തിലെ ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല : വയനാട്
- കേരളത്തിൽ പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല : വയനാട്
- ചിത്രകൂടം പക്ഷികൾ കാണപ്പെടുന്ന പക്ഷി സങ്കേതം : പക്ഷിപാതാളം
- പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന മലനിര : ബ്രഹ്മഗിരി
- സ്പ്ലാഷ് റെയിൻ എന്ന ഉത്സവം ആഘോഷിക്കുന്ന ജില്ല : വയനാട്
- തലയോട്ടിയുടെ ആകൃതിയിൽ വയനാട്ടിൽ കാണപ്പെടുന്ന പാറ : ഫാന്റം പാറ
- ചന്ദനത്തോട് പൈൻ ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത് : വയനാട്
- തെക്കൻ ഗയ എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം: തിരുനെല്ലി
- വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ : പണിയാർ , കുറിച്യർ ,കുറുമൻ , കാട്ടുനായ്ക്കർ , കാടൻ , ഊരാളി
- കേരളത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം : പണിയർ
- ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം : ചോലനായ്ക്കർ
- ബ്രിട്ടീഷുകാർക്ക് വയനാട്ടിലേക്കുള്ള എളുപ്പ മാർഗം കാണിച്ചുകൊടുത്ത ആദിവാസി : കരിന്തണ്ടൻ
- കരിന്തണ്ടൻ എന്ന സിനിമ സംവിധാനം ചെയ്തത് : ലീലാ സന്തോഷ്
- തെക്കൻ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം : തിരുനെല്ലി ക്ഷേത്രം
- തിരുനെല്ലി ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി : മഹാവിഷ്ണു
- സഹ്യമല ക്ഷേത്രം എന്നറിയപ്പെടുന്നത് : തിരുനെല്ലി ക്ഷേത്രം
- തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലനിര : ബ്രഹ്മഗിരി
- ഇരുപത്തിമൂന്നാം ജൈന തീർത്ഥങ്കരൻ പാർശ്വനാഥന്റെ പേരിലുള്ള ക്ഷേത്രം : കോട്ടമുണ്ട കണ്ണാടി ക്ഷേത്രം
- വിഷ്ണുവിന്റെ മത്സ്യാവതാരം പ്രതിഷ്ഠയായുള്ള വയനാട്ടിലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് : മീനങ്ങാടി
- കേരളത്തിലെ ഏക സീതാദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത് : പുൽപ്പള്ളി
- കേരളത്തിലെ ഏക കണ്ണാടി അമ്പലം സ്ഥിതി ചെയ്യുന്നത് : വൈത്തിരി
- കലമെഴുത്ത് എന്ന അനുഷ്ഠാനം നിലവിലുള്ള വയനാട്ടിലെ ക്ഷേത്രം : വള്ളിയൂർക്കാവ് ക്ഷേത്രം
വയനാട്ടിലെ മറ്റു പ്രധാന ക്ഷേത്രങ്ങൾ
- ശാന്തിനാഥ ക്ഷേത്രം
- പനമരം ജൈന ക്ഷേത്രം
- സുൽത്താൻബത്തേരി ജൈന ക്ഷേത്രം
- അനന്തനാഥ സ്വാമി ക്ഷേത്രം
- തൃശ്ശിലേരി ശിവക്ഷേത്രം
വയനാട്ടിലെ പ്രശസ്ത വ്യക്തികൾ
- തലയ്ക്കൽ ചന്തു { കുറിച്യ നേതാവ് }
- പി കെ ജയലക്ഷ്മി { ആദിവാസി വിഭാഗത്തിൽ നിന്നും മുഖ്യമന്ത്രിയായ ആദ്യ കേരളീയ വനിത }
- എം.പി വീരേന്ദ്രകുമാർ { രാഷ്ട്രീയ നേതാവും }
- സി കെ ജാനു { സാമൂഹ്യ പരിഷ്കർത്താവ് }
- സുശാന്ത് മാത്യു { ഫുട്ബോൾ താരം }
വയനാട്ടിലെ പ്രധാന സ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും
- കാപ്പി ഗവേഷണ കേന്ദ്രം { ചുണ്ടേൽ }
- ഇഞ്ചി ഗവേഷണ കേന്ദ്രം { അമ്പലവയൽ }
- റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ { അമ്പലവയൽ }
- കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി { പൂക്കോട് }
വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
- കുറുവാ ദ്വീപ്
- മേപ്പടി കായൽ
- പക്ഷിപാതാളം
- മാനന്തവാടി
- എടയ്ക്കൽ ഗുഹ
- ചെംബ്ര കൊടുമുടി
- ലക്കിടി
- ബാണാസുരസാഗർ അണക്കെട്ട്