A Brief about Women’s Equality Fight: Specially for PSC Exam

0
2325
Women’s Equality Fight

സ്ത്രി  സമത്വ  വാദം

സ്ത്രികളുടെ തുല്യാവകാശാവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയ മൂവ്മെന്റ് ആണ്. സ്ത്രി വാദം സ്ത്രികളുടെ സമത്വത്തിനുവേണ്ടി വാദിക്കുകയും അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും മുൻനിർത്തി പ്രചരണo നടത്തുകയും ചെയ്യുന്നു.

സ്ത്രിവാദത്തിന്റെ ചരിത്രത്തെ മൂന്നു തരംഗങ്ങളായി തിരിക്കാം. ഒന്നാമത്തേത് പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രാണ്ടാമത്തെത് 1960-കളിലും എഴുപതുകളിലും മൂന്നാമത്തെത് 1990 മുതൽ ഇക്കാലം വരെയും ആണ് .

സ്ത്രിവാദസിദ്ധാന്തം ഈ സ്ത്രിവാദ പ്രസ്ഥാനങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്: സ്ത്രിവാദഭൂമിശശാസ്ത്രം, സ്ത്രിവാദ ചരിത്രം, സ്ത്രിവാദസാഹിത്യവിമർശനം  തുടങ്ങിയ  വിഭിന്ന  മേഖലകളിലുടെയാണ് സ്ത്രിവാദം സാക്ഷാത്കരിക്കപ്പെടുന്നത്.

പടിഞ്ഞാറൻ സമൂഹത്തിന്റെ സംസ്കാരം മുതൽ നിയമം വരെ വ്യാപിച്ചുകിടക്കുന്ന സ്ത്രികളുമായി ബന്ധപ്പെട്ട പ്രബലവീക്ഷണങ്ങളെ സ്ത്രിവാദം മാറ്റിമറിച്ചു സ്ത്രിവാദപ്രവർത്തകർ സ്ത്രികളുടെ തുല്യപങ്കാളിത്തം, സ്വത്തവകാശ൦, സമ്മതിദാനാവകാശം തുടങ്ങിയ നിയമപരമായ അവകാശങ്ങൾക്കുവേണ്ടിയും ശാരീരികമായ   പൂർണ്ണതയ്ക്കും സ്വാശ്രയത്വത്തിനും വേണ്ടിയും ഗർഭചിദ്ര ത്തിനുള്ള അവകാശത്തിനു വേണ്ടിയും സ്ത്രികൾക്കും പെൺകുട്ടികൾക്കും ഗര്ഹികപീഡനത്തിൽനിന്നും ലൈ൦ഗികപീഡനത്തിൽനിന്നും ബലാൽസംഗത്തിൽനിന്നും   ഉള്ള പരിരക്ഷയ്ക്കു വേണ്ടിയും പ്രസവാവധി, തുല്യവേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങൾക്ക് വേണ്ടിയും ബഹുഭാര്യത്വതിനും മറ്റെല്ലാ വിവേചനങ്ങൾക്കുമെതിരെയും ഒക്കെ പ്രചരണ൦ നടത്തി. എന്നിട്ടും സ്ത്രിവാദം ഐക്യനാടുകളുടെ ഭരണഘടനയിൽ സ്ത്രിയുടെ തുല്യാവകാശം ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.

സ്ത്രിവാദത്തിന്റെ ചരിത്രത്തിൽ ഏറെയും സ്ത്രിവാദപ്രസ്ഥാനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും
മേധാവികൾ അധികവും പടിഞ്ഞാറൻ യുറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽനിന്നുമുള്ള വെള്ളക്കാരായ  മദ്ധ്യവർഗ്ഗസ്ത്രികളാകുന്നു .

1960 -കളിൽ അമേരിക്കയിലെ പൌരാവകാശപ്രസ്ഥാനവും ആഫ്രിക്ക, കരീബിയൻ, ലാറ്റിനമേരിക്കയുടെ ഭാഗങ്ങൾ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ യൂറോപ്യൻ അധിനിവേശത്വത്തിന്റെ തകർച്ചയും ഈ പ്രവണതയ്ക്ക്

ആക്കംകൂട്ടി. അതുമുതൽ യുറോപ്യൻ അധിനിവേശത്തിലിരുന്ന പ്രദേശങ്ങളിലെ സ്ത്രികളും മൂന്നാം ലോകവും അധിനിവേശാനന്തരസ്ത്രിവദവും മൂന്നാം ലോകസ്ത്രിവാദവും മുന്നോട്ടുവച്ചു .

ഒന്നാം തരംഗം

ബ്രിട്ടണിലെ ഐക്യനാടുകളിലെയും സ്ത്രിവാദപ്രവർത്തനങ്ങളുടെ നീണ്ട കാലയലവിനെയാണ് ഒന്നാം തരംഗ സ്ത്രിവാദമായി കണക്കാക്കുന്നത്  തുല്ല്യപങ്കാളിത്തം, സ്വത്തവകാശം, എന്നിവയെ  പ്രചരിപ്പിക്കുക, വിധേയത്വ വിവാഹത്തെയും ഭാര്യ യ്ക്കും മക്കൾക്കും മേലുള്ള ഭർത്താവിന്റെ ഉടമസ്ഥതയെയും എതിർക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തുടക്കത്തിൽ സ്ത്രിവാദം കേന്ദ്രികരിച്ചത്.

വോട്ടവകാശത്തിനുവേണ്ടി വാദിക്കുന്ന സ്ത്രികളും പുരുഷൻമ്മാരും ബ്രിട്ടനിൽ ആശയ പ്രചരണ൦ നടത്തി  . 1918- ലെ പൌ ര പ്രാതിനിധ്യനിയമം പ്രകാരം 30 വയസ്സു പ്രായമുള്ള  കുടുംബിനികളായ സ്ത്രികൾക്ക് സമ്മതിയവകാശം ഉറപ്പാക്കി. 1928-ൽ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രികൾക്കുമായി
വിപുലപ്പെടുത്തി .

രണ്ടാം തരംഗം

1960-കൾ മുതൽ 1980-കളുടെ അന്ത്യ൦ വരെയുള്ള പ്രവർത്തനകാലഘട്ടത്തെയാണ് രണ്ടാം വിവേചനം പോലുള്ള തുല്ല്യതാ പ്രശനങ്ങളെ മുന്നൊട്ടുവയ്ക്കുകയായിരുന്നുവെന്ന്  വാദിക്കുന്നു .

മൂന്നാം  തരംഗം

ലിംഗഭേദത്തെയും ലൈ൦ഗികതയെയും സംബന്ധിച്ച ഘടനാ വാദാനന്തര വ്യാക്യാനമാണ് മൂന്നാം തരംഗ പ്രത്യയശാസ്ത്രത്തിന്റെ മിക്കവാറും കാതൽ. മൂന്നാം തരംഗ സ്ത്രിവാദികൾ സൂക്ഷ്മ രാഷ്ട്രീയത്തിൽ പൊതുവേ കേന്ത്രീകരിക്കുന്നു. 1980-കളുടെ മദ്ധ്യത്തിലാണ് മൂന്നാം തരംഗത്തിന്റെ ആരംഭം  .

ലിംഗങ്ങൾ തമ്മിൽ സുപ്രതാനമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യതിരേകസ്ത്രിവാദികളും സ്ത്രിപുരുഷൻമ്മാർ തമ്മിൽ അന്തർലീനവ്യത്യാസങ്ങളൊന്നുമില്ലെന്നു വിശ്വസിക്കുകയും ലിംഗപദവികൾ സമൂഹിക വ്യവസ്ഥാപനം വഴിയുണ്ടാകുന്നത് ആണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവരും തമ്മിലുള്ള ഉൾത്തർക്കങ്ങളും മൂന്നാം തരംഗം സ്ത്രിവാദം ഉൾക്കൊള്ളുന്നു .