Current Affairs July 2023

0
122
KERALA PSC TIPS MODEL EXAM

Current Affairs July 2023

 1. 2023-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആന്റ് പീസ് (IEP) പുറത്തുവിട്ട് ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
  Ans : ഐസ് ലാൻഡ്
  1. ഇന്ത്യയുടെ സ്ഥാനം – 126
  2. 2022-ൽ ഒന്നാം സ്ഥാനത്ത് – ഐസ് ലാൻഡ്
  3. 2022-ൽ ഇന്ത്യയുടെ സ്ഥാനം – 135
 2. ട്വിറ്ററിന്റെ പുതിയ ലോഗോ
  Ans : എക്സ് (X)
 3. ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിതമായത്
  Ans : ദുബായ്
 4. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം
  Ans : ജൂപ്പിറ്റർ 3
 5. Global Firepower Index 2023 പ്രകാരം ലോകത്തിൽ ഏറ്റവും സൈനിക ശക്തിയുള്ള രാജ്യം
  Ans : അമേരിക്ക
 6. എക്സ് എ.ഐ (xAI) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപകൻ
  Ans : ഇലോൺ മസ്ക്
 7. 2023-ൽ അന്തരീക്ഷ പാളിയായ അയണോസ്ഫിയറിൽ താല്കാലിക വിള്ളൽ രൂപപ്പെടാൻ കാരണമായ റോക്കറ്റ്
  Ans : ഫാൽക്കൺ 9
 8. ഫഗ്രഡാൽസ്ഫജാൽ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
  Ans : ഐസ് ലാന്റ്
 9. Hwasong – 18 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം
  Ans : ഉത്തര കൊറിയ
 10. അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ 2030 വരെ പൊതുപദവികൾ വഹിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയ മുൻ ബ്രസീൽ പ്രസിഡന്റ്
  Ans : ജെയർ ബൊൾസൊനാരോ
 11. 2024-ലെ SCO ഉച്ചകോടിയുടെ വേദി
  Ans : കസാഖിസ്ഥാൻ
 12. 74-മത് നാറ്റോ ഉച്ചകോടിക്ക് വേദിയാകുന്നത്
  Ans : വിൽനിയസ്
 13. 5-മത് ഹെലികോപ്റ്റർ & സ്മോൾ എയർ ഗ്രാഫ്റ്റ് ഉച്ചകോടി വേദി
  Ans : ഖജുരാഹോ
 14. 2023-ൽ ഏഷ്യൻ അത്ലറ്റക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
  Ans : ബാങ്കോക്ക്
 15. 2030-ൽ റിയോ ഡി ജെനീറോ പ്രാദേശിക സർക്കാർ കൊണ്ടുവന്ന വംശീയ അധിക്ഷേപ വിരുദ്ധ നിയമം
  Ans : വിനി ജൂനിയർ നിയമം
 16. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ്
  Ans : Icon of the seas
 17. 2023-ൽ ജൂലൈയിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട രാജ്യം
  Ans : ടാൻസാനിയ
 18. വി സി യശ്വന്ത് ഗാഡ്ഗെ സൺഡയൽ സ്മാരകം നിലവിൽ വന്ന രാജ്യം
  Ans : ഇറ്റലി
 19. ഫ്രാൻസിന്റെ ‘Grand Cross of Legion of Honour’ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
  Ans : നരേന്ദ്രമോദി
 20. 2023-ൽ ഫ്രാൻസിന്റെ ബാസ്റ്റിൻ ദിന പരേഡിൽ മുഖ്യതിഥിയായി പങ്കെടുക്കുന്നത്
  Ans : നരേന്ദ്രമോദി
 21. 2023-ൽ നെതർലന്റിലെ അമേലാൻഡ് ദ്വീപിന് സമീപത്ത് വച്ച് തീപിടിത്തമുണ്ടായ ചരക്ക് കപ്പൽ
  Ans : ഫ്രീമാന്റിൽ ഹൈവേ
 22. SCO-യിൽ (Shanghai Cooperation Organisation) പുതിയ സ്ഥിരാംഗം
  Ans : ഇറാൻ
 23. 2047-ൽ ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ എന്നിവയെ കുറിച്ച പഠിക്കാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ടെലിസ്കോപ്പ്
  Ans : യൂക്ലിഡ്
 24. മാനസികാരോഗ്യ ചികിത്സയ്ക്കായി MDMA (എക്സ്റ്റസി), മാജിക് മഷ്റും എന്നിവ നിയമവിധേയമാക്കിയ ആദ്യ രാജ്യം
  Ans : ഓസ്ട്രേലിയ
 25. സൂപ്പർ മാർക്കറ്റുകളിൽ ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്ന ആദ്യ രാജ്യം
  Ans : ന്യൂസിലാന്റ്
 26. 2023 ജൂലൈ 1-ന് പ്രസിദ്ധീകരണം അവസാനിപ്പിച്ച ലോകത്തിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നായ വീനർ സായ്തുങ് ഏത് രാജ്യത്തിന്റെ പത്രമാണ്
  Ans : ഓസ്ട്രിയ
 27. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൌത്യമായ “ചന്ദ്രയാൻ 3” വിക്ഷേപിച്ചത്
  Ans : 2023 ജൂലൈ 14
  1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്
  2. വിക്ഷേപണ വാഹനം ജി.എസ്.എൽ വി മാർക്ക് 3 ആണ്
  3. ജി.എസ്.എൽ വി മാർക്ക് 3 യുടെ ആദ്യ പേര് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്നായിരുന്നു.
  4. ചന്ദ്രയാൻ 3 ന്രെ പ്രോജക്ട് ഡയറക്ടർ പി.വീരമുത്തുവേൽ ആണ്
  5. ചന്ദ്രയാൻ 2 വിക്ഷേപിച്ചത് 2019 ജൂലൈ 22- നായിരുന്നു
  6. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് 2008 ഒക്ടോബർ 22- നായിരുന്നു
 28. ചന്ദ്രയാൻ 3-ന് ശേഷമുള്ള ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയിൽ ഐ.എസ്.ആർ.ഒ യുമായി സഹകരിക്കുന്ന രാജ്യം
  Ans : ജപ്പാൻ
 29. ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ദിവസം
  Ans : ജൂലൈ 1
 30. ഇന്ത്യയിലെ ആദ്യ വേദിക് പാർക്ക് നിലവിൽ വന്നത്
  Ans : നോയിഡ
 31. ഇന്ത്യയിൽ ആദ്യമായി കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള ഔഷധ ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്ന സ്ഥാപനം
  Ans : CSIR – IIIM ജമ്മു
 32. ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ നിലവിൽ വരുന്നത്
  Ans : പ്രഗതി മൈതാൻ
 33. വേൾഡ് സിറ്റിസ് കൾച്ചർ ഫോറത്തിന്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ നഗരം
  Ans : ബാംഗ്ലൂർ
 34. ലഡാക്കിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്
  Ans : കാർഗിൽ
 35. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിൽ എവിടെയാണ്
  Ans : സൂറത്ത്
 36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്നതിൽ രണ്ടാം സ്ഥാനത്തെത്തിയ വ്യക്തി
  Ans : നവീൻ പട്നായിക്
 37. സെമിക്കോൺ ഇന്ത്യ 2023 എക്സിബിഷന്റെ വേദി
  Ans : ഗാന്ധിനഗർ
 38. ഇന്ത്യയുടെ G-20 പ്രസിഡൻസിക്ക് കീഴിലുള്ള സ്റ്റാർട്ടപ്പ് 20 ശിഖർ ഉച്ചകോടിക്ക് വേദിയായത്
  Ans : ഗുരുഗ്രാം
 39. മൂന്നാമത് ഇന്ത്യ മാരിടൈം ഗ്ലോബൽ ഉച്ചകോടി വേദി എവിടെയാണ്
  Ans : ന്യൂഡൽഹി
 40. 50-മത് ജി.എസ്.ടി കൌൺസിൽ വേദി
  Ans : ന്യൂഡൽഹി
 41. കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയ നികുതി
  Ans : ജി.എസ്.ടി
 42. മിനിമം ഗ്യാരി ഇൻകം ബിൽ 2023 ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
  Ans : രാജസ്ഥാൻ
 43. 2023-23 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം ഇലക്ട്രോണിക്സ് സാധനങ്ങൾ കയറ്റുമതി ചെയ്ത ഇന്ത്യൻ സംസ്ഥാനം
  Ans : തമിഴ്നാട്
 44. 2023-ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
  Ans : 81
 45. Export Preparedness Index 2022 ൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
  Ans : തമിഴ്നാട്
 46. 2021-22 അധ്യായന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചിക പ്രകാരം ഏറ്റവും ഉയർന്ന ഗ്രേഡ് കൈവരിച്ചവർ
  Ans : ചണ്ഡീഗഢ്, പഞ്ചാബ്
 47. ഐക്യരാഷ്ട്രസഭയുടെ സൂചിക പ്രകാരം 10 വർഷം കൊണ്ട് ദാരിദ്ര നിർമ്മാർജ്ജനത്തിന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രാജ്യം
  Ans : ഇന്ത്യ
 48. വർദ്ദിച്ചു വരുന്ന സൈബർ കേസുകൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ
  Ans : 1930
 49. സംസ്ഥാനത്തെ കുറ്റവാളികളെയും മാഫിയകളെയും അമർച്ചചെയ്യാൻ ‘ഓപ്പറേഷൻ കൺവിക്ഷൻ’ ആരംഭിച്ചത് ഏത് സംസ്ഥാന പോലീസ് വകുപ്പാണ്?
  Ans : ഉത്തർപ്രദേശ്
 50. 2047-ഓടെ സിക്കിൾ സെൽ അനീമിയ നിർമ്മാർജ്ജനം ചെയ്യാനുള്ള കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം നടന്ന സംസ്ഥാനം
  Ans : മധ്യപ്രദേശ്
 51. സംസ്ഥാനത്തെ കുറ്റവാളികളെയും മാഫിയകളെയും അമർച്ചചെയ്യാൻ ‘ഓപ്പറേഷൻ കൺവിക്ഷൻ’ ആരംഭിച്ചത് ഏത് സംസ്ഥാന പോലീസ് വകുപ്പാണ്?
  Ans : ഉത്തർപ്രദേശ്
 52. 2006-ലെ വനാവകാശ നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒഡീഷ ആരംഭിച്ച പദ്ധതി
  Ans : മാ ജംഗിൾ ജാമി യോജന
 53. ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ‘അമാ പൊഖരി’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
  Ans : ഒഡീഷ
 54. അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ 2023-ൽ മുഖ്യമന്ത്രി ഖേത് സുരക്ഷാ യോജന നടപ്പാക്കുന്ന ഇന്ത്യൻ സംസ്ഥാനം
  Ans : ഉത്തർപ്രദേശ്
 55. സ്കൂട്ടറുകൾ വാങ്ങാൻ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന മിഷൻ ശക്തി സ്കൂട്ടർ യോജന ആരംഭിച്ച സംസ്ഥാനം
  Ans : ഒഡീഷ
 56. ജയിലിൽ കഴിയുന്ന വിദേശ പൌരന്മാർക്ക് അവരുടെ കുടുംബാഗങ്ങളുമായി വീഡിയോ കോൾ ചെയ്യാനുള്ള സംവിധാനമൊരുക്കിയ സംസ്ഥാനം
  Ans : മഹാരാഷ്ട്ര
 57. 2023-ൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ സസ്യം
  Ans : സോണറില ലുൻഡിനി
 58. രക്തത്തിലെ പഞ്ചസാരയും അമിതവണ്ണവും നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്
  Ans : PBW RS 1
 59. യുവജനങ്ങളെ സാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി നൈപുണ്യ വികസനം സംരംഭകത്വ മന്ത്രാലയം ആരംഭിച്ച പോഗ്രാം
  Ans : AI For India 2.0
 60. ദീർഘദൂര യാത്രകൾക്കായി ഇന്ത്യൻ റെയിൽവേ ആരംഭിക്കാൻ ഒരുങ്ങുന്ന നോൺ എ.സി.ട്രെയിൻ
  Ans : വന്ദേ സാധാരൺ
 61. 2023-ൽ ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച തെരുവോര മധുര പലഹാരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ളവയിൽ ഉയർന്ന സ്ഥാനം നേടിയ പലഹാരം
  Ans : മൈസൂർ പാക്ക്
 62. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആനന്ദിബായിയെക്കുറിച്ചുള്ള കവ്യസമാഹാരം
  Ans : ആനന്ദിബായി ജോഷി : എ ലൈഫ് ഇൻ പോയംസ്
 63. വിരലടയാളം മാച്ച് ചെയ്ത് രാജ്യത്തെവിടെയുമുള്ള കുറ്റവാളികളെ തിരിച്ചറിയാനുള്ള സോഫ്റ്റ് വെയർ
  Ans : നാഫിസ്
 64. യു.കെ.യിൽ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ഒരുങ്ങുന്ന ഇന്ത്യൻ കമ്പനി
  Ans : ടാറ്റ
 65. അടുത്തിടെ രാജിവച്ച ദേശീയ പട്ടികജാതി കമ്മീഷൻ അദ്ധ്യക്ഷൻ
  Ans : വിജയ് സാംപ്ല
 66. ഇന്ത്യൻ വനിതാ സീനിയർ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച ആദ്യ മലയാളി വനിതാ താരം
  Ans : മിന്നുമണി
  1. വയനാട് എടപ്പാടി കാർഷിക ഗ്രാമത്തിൽ നിന്നുള്ള മിന്നുമണിയാണ്, ഇന്ത്യൻ ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച ആദ്യ കേരള താരമാകുന്നത്.
  2. ബംഗ്ലാദേശിനെതിരായ T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് മിന്നുമണി ഇടം നേടിയത്
  3. ഇന്ത്യൻ വനിതാ T20 ക്രിക്കറ്റ് കളിക്കുന്ന ആദ്യ മലയാളി വനിതാ താരമാണ് മിന്നുമണി
  4. ഇടംകൈ ബാറ്ററും വലംകൈ സ്പിൻ ബൌളറുമെന്ന ഓൾ റൌണ്ട് മികവിലാണ് മിന്നുമണി ഇന്ത്യൻ ടീമിലെത്തുന്നത്.
 67. കേരളത്തിൽ ആദ്യമായി അരിവാൾ രോഗ നിർമാർജന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത് ഏത് ജില്ലയിലാണ്
  Ans : വയനാട്
 68. കേരളത്തിലെ ആദ്യ പന്നൽ ഉദ്യാനം നിലവിൽ വരുന്നത്
  Ans : ഇരവികുളം
 69. DGCA (Directorate General of Civil Aviation) ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിത ഡ്രോൺ പൈലറ്റ്
  Ans : റിൻഷ പട്ടക്കൽ
 70. 2023-പുറത്തിറങ്ങിയ കേരള സർക്കാർ ലോട്ടറിയുടെ ഭാഗ്യമുദ്ര
  Ans : പച്ചക്കുതിര
 71. വനിതാ ശാക്തീകരണത്തിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി
  Ans : ജിപിപി (ജെന്റർ പോയിന്റ് പഴ്സൺ)
 72. എ.പി.ജെ അബ്ദുൾ കലാം നോളജ് സെന്റർ നിലവിൽ വരുന്ന കേരളത്തിലെ ജില്ല
  Ans : തിരുവനന്തപുരം
 73. 2023-ലെ സംസ്ഥാന വനമഹോത്സവത്തിന്റെ ഉദ്ഘാടന വേദി
  Ans : തേക്കടി
 74. 2023-ൽ 50 വർഷം പൂർത്തിയാക്കുന്ന കേരളത്തിലെ കഥകളി-കൂടിയാട്ട പഠനകേന്ദ്രം
  Ans : മാർഗി
 75. കാലവർഷ സമയത്ത് 1000 മില്ലി മീറ്ററിലധികം മഴ ലഭിച്ച കേരളത്തിലെ ആദ്യ ജില്ല
  Ans : കാസർഗോഡ്
 76. 2023-ൽ ‘അടയാളം : എന്റെ ആധാർ’ പദ്ധതിക്ക് തുക്കം കുറിച്ച ജില്ല
  Ans : കണ്ണൂർ
 77. ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളം ആരംഭിച്ച പോഗ്രാം
  Ans : കേരള ബ്ലോഗ് എക്സ്പ്രസ്
 78. ജീവിതശൈലീരോഗങ്ങളെ നേരിടാൻ ലോകബാങ്കിന്റെ സഹായത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി
  Ans : കേരള ഹെൽത്ത് സിസ്റ്റംസ് ഇപ്രൂവ്മെന്റ് പോഗ്രാം
 79. 4 വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാല
  Ans : കേരള സർവകലാശാല
 80. SALVEX നാവിക അഭ്യാസം ഏഴാം പതിപ്പിന്റെ വേദി
  Ans : കൊച്ചി
 81. 2023 ജൂലൈയിൽ കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ ആനാച്ഛാദനം ചെയ്യപ്പെട്ടത്
  Ans : പാങ്ങോട് മിലിട്ടറി സ്റ്റേഷൻ
 82. ഡ്രൈവിങ് പരിശീലനത്തിലും ടെസ്റ്റിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധന
  Ans : ഓപ്പറേഷൻ സ്റ്റെപ്പിന്
 83. യു.എസ്.നാവികസേനയുടെ മേധാവിയാകുന്ന ആദ്യ വനിത
  Ans : ലിസ ഫ്രാങ്കെറ്റി
 84. ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി
  Ans : വാങ് യി
 85. FAO യുട (Foot and Agricultural Organisation) ഡയറക്ടർ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്
  Ans : Qu Dongyu
 86. 2023 ICC ഏകദിന ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്തത്
  Ans : ഷാരൂഖ് ഖാൻ
 87. ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും അധികാരമേറ്റത്
  Ans : Shabkat Mirziyoyev
 88. ടാൻസാനിയയിലെ IIT യുടെ ആദ്യ വനിതാ ഡയറക്ടർ ഇൻചാർജ്
  Ans : ഡോ.പ്രീതി ആഘലയം
 89. IFSCA (International Financial Services Centres Authority) യുടെ ചെയർമാനായി 2023 ജൂലൈ മാസം അധികാരമേറ്റത്
  Ans : കെ.രാജരാമൻ
 90. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായത്
  Ans : തുഷാർ മേത്ത
 91. 2023 ജൂലൈയിൽ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്
  Ans : ജസ്റ്റിസ് അലക്സാർ തോമസ്
 92. 2023 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്
  Ans : സുനിത അഗർവാൾ
 93. Coal India Limited – ന്റെ പുതിയ ചെയർമാൻ
  Ans : പി.എം.പ്രസാദ്
 94. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ആക്ടിങ് ചെയർമാനായി നിയമിതനായത്
  Ans : ജസ്റ്റിസ് ഷിയോ കുമാർ സിങ്
 95. ഇൻവെസ്റ്റ് ഇന്ത്യയുടെ എം.ഡി, സി.ഇ.ഒ ആയി ചുമതലയേറ്റത്
  Ans : Nivruti Rai
 96. RPF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്
  Ans : മനോജ് യാദവ
 97. 2023 ജൂലൈയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്
  Ans : ആശിഷ് ജെ.ദേശായി
 98. കേരളത്തിന്റെ അഗ്നിരക്ഷാസേനാ മേധാവി
  Ans : സഞ്ജീവ് കുമാർ പട്ജോഷി
 99. കേരള പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായത്
  Ans : വി.പി.ജോയ്
 100. കേരള വനം വകുപ്പ് മേധാവി ആയി നിയമിതനാകുന്നത്
  Ans : ഗംഗാ സിംഗ്
 101. കേരള സംസ്ഥാന നിയമ സെക്രട്ടറിയായി നിയമിതനായത്
  Ans : കെ.ജി.സനൽകുമാർ
 102. മികച്ച പ്രവർത്തനം കാഴ്ച വയക്കുന്ന കൃഷിഭവനുകൾക്ക് നൽകാനായി സംസ്ഥാന കർഷക അവാർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച പുതിയ പുരസ്കാരം അറിയപ്പെടുന്നത്
  Ans : വി.വി.രാഘവൻ മെമ്മോറിയൽ പുരസ്കാരം
 103. 2023-ൽ ഫിലിപ്പ് ചാട്രിയർ അവാർഡിന് അർഹയായത്
  Ans : ജസ്റ്റിൻ ഹെനിൻ
 104. തിലക് സ്മാരക മന്ദിർ ട്രസ്റ്റിന്റെ 2023-ലെ ലോകമാന്യ തിലക് പുരസ്കാരത്തിന് അർഹനായത്
  Ans : നരേന്ദ്ര മോദി
 105. 2023-ലെ ഗോൾഡൻ പീക്കോക്ക് എൻവയോൺമെന്റ് മാനേജ്മെന്റ് അവാർഡ് നേടിയത്
  Ans : അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്
 106. ഫുട്ബോൾ
 107. 2023- ലെ SAFF (South Asian Football Federation) കപ്പ് ജേതാക്കൾ
  Ans : ഇന്ത്യ
  1. റണ്ണറപ്പ് – കുവൈറ്റ്
  2. കളിയിലെ മികച്ച താരം – സുനിൽ ഛേത്രി (ഇന്ത്യ)
  3. ഏറ്റവും കൂടുതൽ ഗോൾ നേടിയത് – സുനിൽ ഛേത്രി
  4. മികച്ച ഗോൾ കീപ്പർ – അനിസുർ റഹ്മാൻ സിക്കോ (ബംഗ്ലാദേശ്)
  5. ഫെയർ പ്ലേ അവാർഡ് – നേപ്പാൾ
  6. ഇന്ത്യയുടെ 9-ാം കിരീടനേട്ടമാണിത്
 108. 2023-ജൂൺ മാസം ഫിഫ (FIFA) പുറത്തിറക്കിയ ലോക പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാലം
  Ans : 100
  1. ഒന്നാം സ്ഥാനത്ത് – അർജന്റീന
  2. FIFA പ്രസിഡന്റ് – ജിയാനി ഇൻഫന്റിനോ
  3. AIFF (All India Football Federation) പ്രസിഡന്റ് – കല്യാൺ ചൌബ
 109. 2023 ഫിഫ റാങ്കിങ്ങിൽ, നിലവിൽ ഇന്ത്യയുടെ സ്ഥാനം
  Ans : 99
 110. 2023-അണ്ടർ 21 യൂറോകപ്പ് ജേതാക്കൾ
  Ans : ഇംഗ്ലണ്ട്
 111. ക്രിക്കറ്റ്
 112. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോൺസർ ആരാണ്
  Ans : Dream 11
 113. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി നിയമിതനായത്
  Ans : അജിത് അഗാർക്കർ
 114. ഇന്ത്യയ്ക്കായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരം
  Ans : മിന്നുമണി
 115. ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17-മത്തെ ഇന്ത്യൻ താരം
  Ans : യശ്വസി ജെയ്സ്വാൾ
 116. 500 രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം
  Ans : വിരാട് കോഹ്ലി
 117. 2023-ൽ എമർജിങ് ഏഷ്യാകപ്പ് ക്രിക്കറ്റ് പുരുഷവിഭാഗം കിരീടം നേടിയത്
  Ans : പാകിസ്ഥാൻ
 118. ഏഷ്യൻ ഗെയിംസിനു മുന്നോടിയായി ഇന്ത്യൻ കളിക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നിയമിതനായ ക്രിക്കറ്റ് പരിശീലകൻ
  Ans : പാഡി ആപ്ടൻ
 119. ടെന്നീസ്
 120. ടെന്നീസ് ഗ്രാന്റ്സ്ലാമിൽ 350 വിജയങ്ങൾ എന്ന നേട്ടം കൈവരിക്കുന്ന 3-ാംമത്തെ താരം
  Ans : നൊവാക്ക് ജോക്കോവിച്ച്
 121. 2023-വിംബിൾഡൻ പുരുഷ സിംഗിൾസ് കിരീടം നേടിയത്
  Ans : കാർലോസ് അൽകാരസ്
 122. ഹോക്കി
 123. ദേശീയ ജൂനിയർ വനിതാ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്
  Ans : തുഷാർ ഖണ്ഡ്കർ
 124. കാറോട്ടം
 125. 2023-ലെ ബ്രിട്ടീഷ് ഗ്രാൻപ്രിക്സിൽ ജേതാവായത്
  Ans : മാക്സ് വെസ്റ്റപ്പൻ
 126. 2023-ലെ ഹംഗേറിയൻ ഗ്രാൻപ്രീയിൽ ജേതാവായത്
  Ans : മാക്സ് വെസ്റ്റപ്പൻ
 127. മറ്റുള്ളവ
 128. 2023-ലെ ഏഷ്യൻ പുരുഷ കബഡി ചാംപ്യൻഷിപ്പ് ജേതാക്കൾ
  Ans : ഇന്ത്യ
 129. 2023-ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നേടിയത്
  Ans : നടുഭാഗം ചുണ്ടൻ
 130. 2023-ലെ ലോസാർ ഡൈമൻസ് ലീഗ് ജേതാവ്
  Ans : നീരജ് ചോപ്ര
 131. ലോക വനിതാ ചെസ്സ് കിരീട ജേതാവ്
  Ans : Ju Wenjun
 132. 2023 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് പുരുഷ ട്രിപ്പിൾജംപ് സ്വർണം നേടിയത്
  Ans : അബ്ദുളള അബൂബക്കർ
 133. 2023-ൽ ഏഷ്യൻ അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം
  Ans : മൂന്ന്
 134. അടുത്തിടെ അന്തരിച്ച ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ വനിതാ ബാസ്കറ്റ് ബോൾ താരം
  Ans : Nikki McCray Penson
 135. ബാഡ്മിന്റണിൽ ഏറ്റവും വേഗമേറിയ സ്മാഷിന് ഗിന്നസ് റെക്കോർഡ് നേടിയ പുരഷ താരം
  Ans : സാത്വിക് സായ് രാജ്
 136. 2024 പാരീസ് ഒളിപിക്സ് യോഗ്യത നേടിയ ഇന്ത്യൻ സ്റ്റീപ്പിൾ ചേസ് താരം
  Ans : അവിനാശ് സാബ് ലെ
 137. ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടുന്ന കായിക താരം എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്
  Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ
 138. 2023-ൽ രാജി വച്ച നെതർലന്റ് പ്രധാനമന്ത്രി
  Ans : മാർക്ക് റുട്ടെ
 139. 2023-ൽ അന്തരിച്ച പ്രശസ്ത ചെക്ക്-ഫ്രഞ്ച് എഴുത്തുകാരൻ
  Ans : മിലൻ കുന്ദേര
 140. കേരളത്തിലെ പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ആരാണ് 2023 ജൂലൈ 7-ന് മരണമടഞ്ഞത്
  Ans : ആർട്ടിസ്റ്റ് നമ്പൂതിരി (97 വയസ്സ്)
  1. കരുവാട്ട് മന വാസുദേവൻ നമ്പൂതിരി (കെ.എം.വാസുദേവൻ നമ്പൂതിരി) എന്നാണ് മുഴുവൻ പേര്
  2. 1925 സെപ്റ്റംബർ 13-ന് പൊന്നാനിയിലെ കരുവാട്ടില്ലത്ത് ജനനം
  3. മരണമടഞ്ഞത് 2023 ജൂലൈ 7 ന്കോട്ടക്കൽ, മലപ്പുറം ജില്ല
  4. നമ്പൂതിരിയുടെ ആത്മകഥാംശമുള്ള പുസ്തകം ‘രേഖകൾ’ ആണ്
  5. രാജാരവിവർമ്മ അവാർഡ് (2003), ബാല സാഹിത്യ അവാർഡ് (2004), മികച്ച കലാ സംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (1974 ചിത്രം : ഉത്തരായനം) ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചുട്ടുണ്ട്
 141. 2023-ൽ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി
  Ans : ഉമ്മൻചാണ്ടി
 142. തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യ നോവലായ ‘സമ്പർക്ക ക്രാന്തി’ യുടെ രചയിതാവ്
  Ans : വി. ഷിനിലാൽ
 143. ‘ന്യൂസ് റൂം’ എന്നത് ആരുടെ ജീവചരിത്ര പുസ്തകമാണ്
  Ans : ബിആർപി ഭാസ്കർ
  1. ജീവചരിത്രത്തിനും അത്മകഥയ്ക്കുമുള്ള 2022-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ബിആർപി ഭാസ്കറിന് നേടിക്കൊടുത്തി കൃതിയാണ് ‘ന്യൂസ് റൂം’ എന്നത്
  2. ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും, മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകനുമാണ് ബിആർപി ഭാസ്കർ
 144. ‘നീതി എവിടെ? ‘ എന്ന പുസ്തകം എഴുതിയത്
  Ans : എ.ഹേമചന്ദ്രൻ IPS
 145. കെ.ആർ മീരയുടെ ഘാതകൻ എന്ന പുസ്തകം Assassin എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
  Ans : ജെ ദേവിക
 146. 2022-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ

മികച്ച കവിത : എൻ.ജി.ഉണ്ണികൃഷ്ണൻ ( കടലാസു വിദ്യ )

മികച്ച നോവൽ : വി.ഷിനിലാൽ ( സമ്പർക്ക ക്രാന്തി )

മികച്ച ചെറുകഥ : പി.എഫ് മാത്യൂസ് ( മുഴക്കം )

മികച്ച നാടകം : എമിൽ മാധവി ( കുമരു )

മികച്ച ബാലസാഹിത്യം : ഡോ.കെ.ശ്രീകുമാർ ( ചക്കരമാമ്പഴം )

മികച്ച സാഹിത്യ നിരൂപണം : എസ്.ശാരദകുട്ടി ( എത്രയെത്ര പ്രേരണകൾ )

മികച്ച ജീവചരിത്രം / ആത്മകഥ : ബി ആർ പി ഭാസ്കർ ( ന്യൂസ് റൂം )

സമഗ്ര സംഭാവന പുരസ്കാരം നേടിയവർ
ജോൺ സാമുവൽ , കെ പി സുധീര , രതി സക്സേന , പി കെ സുകുമാരൻ ,
ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി , പള്ളിപ്പുറം മുരളി .

കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചവർ
ഡോ.എം.എം.ബഷീർ , എൻ പ്രഭാകരൻ

2022-23 വർഷത്തെ AIFF അവാർഡ് ജോതാക്കൾ

പ്ലെയർ ഓഫ് ദി ഇയർ ( മികച്ച വനിത താരം മനീഷ കല്യാൺ ) :മനീഷ കല്യാൺ

പ്ലെയർ ഓഫ് ദ ഇയർ (മികച്ച പുരുഷ താരം) : ലാലിയൻസുവാല ചാങ്‌തെ

എമേർജിംഗ് പ്ലെയർ ഓഫ് ദ ഇയർ (വനിത താരം) : ഷിൽജി ഷാജി

എമേർജിംഗ് പ്ലെയർ ഓഫ് ദ ഇയർ (പുരുഷ താരം) : ആകാശ് മിശ്ര

കോച്ച് ഓഫ് ദ ഇയർ (മികച്ച പുരുഷ കോച്ച്) : ക്ലിഫോർഡ് മിറാൻഡ

കോച്ച് ഓഫ് ദ ഇയർ (മികച്ച വനിത കോച്ച്) :പ്രിയ പി.വി

2023 ജൂലൈ മാസത്തെ പ്രധാന ദിനങ്ങൾ

ജൂലൈ 1 – വനമഹോത്സവം ആരംഭം
ജൂലൈ 1 – ദേശീയ ഡോക്ടേഴ്സ് ദിനം
ജൂലൈ 1- ലോക ആർക്കിടെക്ചറൽ ദിനം
ജൂലൈ 2 – ലോക പറുക്കും തളിക ദിനം ( World UFO Day )
ജൂലൈ 4- അമേരിക്കൻ സ്വാതന്ത്ര്യ ദിനം
ജൂലൈ 5 – ബഷീർ ദിനം
ജൂലൈ 6 – ലോക സൂണോസിസ് ദിനം
ജൂലൈ 7 – വേൾഡ് ചോക്ലേറ്റ് ദിനം

ജൂലൈ 8 – പെരുമൺ ദുരന്ത ദിനം
ജൂലൈ 11 – ലോക ജനസംഖ്യാ ദിനം
ജൂലൈ 12 – മലാല ദിനം
ജൂലൈ 15 – ലോക യൂത്ത് സ്കിൽസ് ദിനം
ജൂലൈ 16 – ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 17 – അന്തർദേശീയ നീതിന്യായ ദിനം
ജൂലൈ 17 – വേൾജ് ഇമോജി ഡേ
ജൂലൈ 18 – നെൽസൺ മണ്ടേല ദിനം
ജൂലൈ 20 – അന്തർദേശീയ ചെസ് ദിനം
ജൂലൈ 20 – ആഗോള ചാന്ദ്ര ദിനം
ജൂലൈ 25 – ലോക മുങ്ങി മരണ പ്രതിരോധ ദിനം

ജൂലൈ 26 – കാർഗിൽ വിജയദിനം
ജൂലൈ 26 – കണ്ടൽകാട് സംരക്ഷണ ദിനം
ജൂലൈ 27 – ഡോ . എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം
ജൂലൈ 28 – ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 28 – ലോക ഹെപ്പറ്റൈറ്റിസ് ദിനം
ജൂലൈ 29 – അന്തർദേശീയ കടുവാ ദിനം

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 


മികച്ച ചിത്രം
നൻ പകൽ നേരത്ത് മയക്കം
സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടൻമമ്മൂട്ടി
ചിത്രം : നൻ പകൽ നേരത്ത് മയക്കം
മികച്ച നടിവിൻസ് അലോഷ്യസ്
ചിത്രം : രേഖ
മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരംകൂഞ്ചാക്കോ ബോബൻ (ചിത്രം : എന്നാ താൻ കേസ് കൊട്)
അലൻസിയർ (ചിത്രം : അപ്പൻ
മികച്ച സ്വഭാവ നടിദേവി വർമ
ചിത്രം : സൌദി വെള്ളക്ക
മികച്ച സ്വഭാവ നടൻപി.പി.കുഞ്ഞിക്കൃഷ്ണൻ
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച സംവിധായകൻമഹേഷ് നാരായണൻ
ചിത്രം : അറിയിപ്പ്
മികച്ച സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരംവിശ്വജിത്ത്.എസ്, രാരിഷ്
ചിത്രം : വേട്ടപ്പട്ടികളും ഓട്ടക്കാരും
മികച്ച രണ്ടാമത്തെ ചിത്രംഅടിത്തട്ട്
മികച്ച തിരക്കഥാകൃത്ത്രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച തിരക്കഥാകൃത്ത് (അസാപ്റ്റേഷൻ)രാജേഷ് കുമാർ
ചിത്രം : തെക്കൻ തല്ലുകേസ്
മികച്ച ക്യാമറമനേഷ് മാധവൻ (ചിത്രം : ഇലവീഴാ പൂഞ്ചിറ)
ചന്ദ്രു സെൽവരാജ് (ചിത്രം : വഴക്ക്
മികച്ച കഥകമൽ കെ.എം.
ചിത്രം : പട
സ്ത്രീ-ട്രാൻസ്ജെൻഡർ പുരസ്കാരംശ്രുതി ശരണ്യം
ചിത്രം : ബി 32 മുതൽ 44 വരെ
മികച്ച കുട്ടികളുടെ ചിതംപല്ലൊട്ടി 90സ് കിഡ്
മികച്ച ബാലതാരം (പെൺ)തന്മയ സോൾ
ചിത്രം : വഴക്ക്
മികച്ച ബാലതാരം (ആൺ)മാസ്റ്റർ ഡാവിഞ്ചി
ചിത്രം : പല്ലൊട്ടി 90സ് കിഡ്
മികച്ച നവാഗത സംവിധായകൻഷാഹി കബീർ
ചിത്രം : ഇലവീഴാ പൂഞ്ചിറ
മികച്ച ജനപ്രിയ ചിത്രംഎന്നാ താൻ കേസ് കൊട്
മികച്ച നൃത്ത സംവിധാനംഷോബി പോൾരാജ്
ചിത്രം : തല്ലുമാല
മികച്ച വസ്ത്രാലങ്കാരംമഞ്ജുഷ രാധാകൃഷ്ണൻ
ചിത്രം : സൌദി വെള്ളക്ക
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്റോണക്സ് സേവ്യർ
ചിത്രം : ഭീഷ്മപർവം
മികച്ച ശബ്ദരൂപകല്പനഅജയൻ അടാട്ട്
ചിത്രം : ഇലവീഴാ പൂഞ്ചിറ
മികച്ച ശബ്ദമിശ്രണംവിപൻ നായർ
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച കലാസംവിധാനംജ്യോതിഷ് ശങ്കർ
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച ചിത്രസംയോജകൻനിഷാദ് യൂസഫ്
ചിത്രം : തല്ലുമാല
മികച്ച ഗായികമൃദുല വാര്യർ
ഗാനം : ‘മയിൽപ്പീലി ഇളകുന്നു കണ്ണാ’ (19-ാം നൂറ്റാണ്ട്)
മികച്ച ഗായകൻകപിൽ കബിലൻ
ഗാനം : ‘കനവേ’ (പല്ലൊട്ടി 90സ് കിഡ്)
മികച്ച സംഗീതസംവിധായകൻഎം.ജയചന്ദ്രൻ
ചിത്രം : മയിൽപ്പീലി, ആയിഷാ
മികച്ച സംഗീതസംവിധായകൻ (ബി.ജി.എം)ഡോൺ വിൻസെന്റ്
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച ഗാനരചയിതാവ്ഡോൺ വിൻസെന്റ്
ഗാനം : ‘തിരമാലയാണു നീ’ (വിഡ്ഡികളുടെ മാഷ്)
മികച്ച സിങ്ക് സൌണ്ട്വൈശാഖ് പി.വി
ചിത്രം : അറിയിപ്പ്
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)ഷോബി തിലകൻ
ചിത്രം : 19-ാം നൂറ്റാണ്ട്
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)പോളി വൽസൻ
ചിത്രം : സൌദി വെള്ളക്ക
മികച്ച വിഷ്വൽ എഫക്ട്സ്അനീഷ്, സുമേഷ് ഗോപാൽ
ചിത്രം : വഴക്ക്
മികച്ച ചലച്ചിത്ര ഗ്രന്ഥംസിനിമയുടെ ഭാവദേശങ്ങൾ
എഴുതിയത് : സി.എസ്.വെങ്കടേശ്വരൻ
മികച്ച ചലച്ചിത്ര ലേഖനംപുനസ്ഥാപനം എന്ന നവേന്ദ്രജാലം
എഴുതിയത് : സാബു പ്രവദാസ്