Deputy Prime Minister of India

0
2265
Deputy Prime Minister of India

Deputy Prime Minister of India

  • വല്ലഭായി പട്ടേൽ

കാലാവധി :1947ഓഗസ്റ്റ് 15 to 1950ഡിസംബർ 15

രാഷ്ടീയ പാർട്ടി (സഖ്യം) :ഇന്ത്യൻ നാഷണൽ കോൺഗ്രസ്

പ്രധാനമന്ത്രി :ജവഹർലാൽ നെഹ്രു

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ. ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിൽ ജനിച്ച് പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. ബ്രിട്ടീഷ് രാജിന്റെ കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാൻ നിസ്സഹകരണത്തിന്റേയും, അഹിംസയുടേയും മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു പട്ടേൽ.

  • മൊറാർജി ദേശായി

കാലാവധി :1967മാർച്ച് 21 to 1969ഡിസംബർ 06

രാഷ്ടീയ പാർട്ടി(സഖ്യം) :ഇന്ത്യൻ നാഷണൽ കോൺഗ്രസ്

പ്രധാനമന്ത്രി :ഇന്ദിര ഗാന്ധി

മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 – ഏപ്രിൽ 10, 1995) ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81-)മത്തെ വയസ്സിൽ). പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി. മുൻപ് ബോംബെ പ്രസിഡൻസിയും ഇപ്പോൾ ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗവുമായ ബൽസാർ ജില്ലയിലാണ് ദേശായി ജനിച്ചത്.

  • ചരൺ സിംഗ്

കാലാവധി :1977മാർച്ച് 24 to 1979ജൂലൈ 28

രാഷ്ടീയ പാർട്ടി(സഖ്യം):ജനതാ പാർട്ടി

പ്രധാനമന്ത്രി :മൊറാർജി ദേശായി

ചൗധരി ചരൺസിംഗ് ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി. ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ ജാട്ട് സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്.

  • ജഗ്ജീവൻ റാം

കാലാവധി :1977മാർച്ച് 24 to to 1979ജൂലൈ 28

രാഷ്ടീയ പാർട്ടി(സഖ്യം):ജനതാ പാർട്ടി

പ്രധാനമന്ത്രി:മൊറാർജി ദേശായി

മുൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയും പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ബാബുജി എന്നു വിളിക്കപ്പെട്ടിരുന്ന ജഗ്ജീവൻ റാം.ആദ്യ ലോക്സഭ മുതൽ ഏഴാം ലോക്‌സഭ വരെ തുടർച്ചയായി അംഗമായിരുന്നു.

  • യശ്വന്ത്റാവു ചൗഹാൻ

കാലാവധി :1979ജൂലൈ 28 to 1979ജൂലൈ 28

രാഷ്ടീയ പാർട്ടി(സഖ്യം):ഇന്ത്യൻ നാഷണൽ കോൺഗ്രസ് (സോഷ്യലിസ്റ്റ്)

പ്രധാനമന്ത്രി:ചരൺ സിംഗ്

മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യയുടെ അഞ്ചാമത്തെ ഉപപ്രധാനമന്ത്രിയുമായിരുന്നു യശ്വന്ത്റാവു ചൗഹാൻ.കരുത്തനായ കോൺഗ്രസ് നേതാവും സഹകാരിയും സാമുഹിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു.സാധാരണക്കാരന്റെ നേതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

  • ചൗധരി ദേവി ലാൽ

കാലാവധി :1989ഡിസംബർ 02 to 1991 ജൂൺ 21

രാഷ്ടീയ പാർട്ടി(സഖ്യം):ജനതാ ദൾ (നാഷണൽ ഫ്രണ്ട് (ഇന്ത്യ))

പ്രധാനമന്ത്രി:വി.പി. സിങ് & ചന്ദ്രശേഖർ

രണ്ട് വട്ടം ഹരിയാന മുഖ്യമന്ത്രിയാവുകയും ഇന്ത്യയുടെ ഉപപ്രധാനമന്ത്രി പദവി വരെ ഉയരുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവാണ് ചൗധരി ദേവി ലാൽ.

  • ലാൽ കൃഷ്ണ അഡ്വാണി

കാലാവധി :2002 ജൂൺ 29 to 2004 മേയ് 22

രാഷ്ടീയ പാർട്ടി (സഖ്യം):ഭാരതീയ ജനതാ പാർട്ടി(ദേശീയ ജനാധിപത്യ സഖ്യം)

പ്രധാനമന്ത്രി:എ.ബി. വാജ്‌പേയി

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ മുൻ പ്രസിഡണ്ടുമാണ്‌ ലാൽ കൃഷ്ണ അഡ്വാണി പൂണ്ണനാമം ലാൽചന്ദ് കൃഷൻചന്ദ് അഡ്വാണി. ചുരുക്കെഴുത്ത്: എൽ.കെ. അദ്വാനി, എൽ.കെ. അഡ്വാനി. 2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം 14-ാം ലോകസഭയിലെ പ്രതിപക്ഷനേതാവ് ആയിരുന്നു.. രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അഡ്വാണി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. അവിഭക്ത ഭാരതത്തിലെ ബോംബെ പ്രെസിഡെൻസിയിൽ ഉൾപ്പെട്ടിരുന്ന സിന്ധിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്.