physics light quiz
1.പ്രകാശത്തിന്റെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏവ?
ans:ചുവപ്പ്, പച്ച, നീല
2.തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കൂടുതലുള്ള നിറം ?
ans:ചുവപ്പ്
3.തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കുറവുള്ള നിറം ?
ans:വയലറ്റ്
4. ആവൃത്തി( Frequency ) ഏറ്റവും കൂടുതലുള്ള നിറം ?
ans:വയലറ്റ്
5.ആവൃത്തി ( Frequency ) ഏറ്റവും കുറവുള്ള നിറം ?
ans:ചുവപ്പ്
6.ധവളപ്രകാശം പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം ?
ans:വയലറ്റ്
7.ചുവന്ന പൂവ് പച്ച വെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു ?
ans:കറുപ്പ്
8.എല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?
ans:കറുപ്പ്
9.പ്രാഥമിക വര്‍ണ്ണങ്ങളായ ചുവപ്പും പച്ചയും തമ്മില്‍ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണം ?
ans:മഞ്ഞ
10.ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേരുമ്പോഴാണ് മജന്ത നിറം ലഭിക്കുന്നത് ?
ans:ചുവപ്പ്, നീല
11.സിയന്‍ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?
ans:നീല, പച്ച
12.പ്രകാശത്തിന്റെ വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റ ഉപജ്ഞാതാവ് ?
ans:ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍