Fascism in Italy (ഫാസിസം ഇറ്റലിയിൽ)

0
4862
Prime Minister Benito Mussolini while fascism in traly

Fascism in Italy 

ഒന്നാം ലോക മഹായുദ്ധം ഇറ്റലിയിൽ ഒരു കനത്ത ആഘാതമായിരുന്നു .അരമില്യൻ ഇറ്റലിക്കാർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആൾക്കാർ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്തു .യുദ്ധം വരുത്തിവച്ച സാമ്പത്തിക ബാധ്യതകൾ കാണാത്തതായിരുന്നു .പണപ്പെരുപ്പം ഉണ്ടായി .അതനുസരിച്ചു കൂലി വർദ്ധനവുണ്ടായിരുന്നില്ല . വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ അരാജകത്വം എന്നിവ സമൂഹം സൃഷ്ടിച്ചു .സമരങ്ങൾ കൃഷിയും വ്യവസായത്തെയും തളർത്തി .

Read more about fascism in italy

         ഉദ്ധാനന്തരം ഇറ്റലിയിൽ അധികാരത്തിൽ വന്ന ഭരണകൂടത്തിന് ഈ വകപ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞില്ല .യുദ്ധത്തിൽ വിജയിച്ച സഖ്യ കക്ഷികളുടെ കൂടെയായിരുന്നു ഇറ്റലി .എന്നാൽ പരാജിത രാജ്യങ്ങളുടേതിനേക്കാൾ പരിതാപകരമായിരുന്നു ഇറ്റലിയുടെ അവസ്ത .യുദ്ധ ഉടമ്പടികളിൽ ആ രാജ്യം അപമാനിക്കപ്പെട്ടു .ഈ പശ്ചാത്തലത്തിൽ പുതിയ രാഷ്ട്രീയ ആശയങ്ങളും സംഘടനകളും വളർന്നു വന്നു .

      കമ്മ്യുണിസ്റ്റുകാർ കർഷകർക്കും തൊഴിലാളികൾക്കും ഇറ്റാലിയൻ സോഷ്യലിസ്ററ് പാർട്ടിക്കും  ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു .എന്നാൽ ഈ കാലയളവിൽ ഫാസിസ്‌റ്റ് പ്രസ്ഥാനമാണ് ഇറ്റലിയുടെ ഭാഗോതയം നിർണ്ണയിച്ചത് .യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ മുസോലിനിയുടെ നേതൃത്വത്തിൽ ഫാസിസ്‌റ്റ് സോച്ഛാദിപത്യം ഇറ്റലിയുടെ സർവാധിപത്യം പിടിച്ചെടുത്തു .

     ഒരു സോഷ്യലിസ്‌റ്റ് പശ്ചാത്തലത്തിലുള്ള കുടുബത്തിലാണ് മുസോളിനി (musolini ) ജനിച്ചത് ഇറ്റലിയിലെ പ്രചാരമുള്ള പത്രമായ ‘അവന്തി ‘ (Avanti )യുടെ എഡിറ്ററായാണ് അദ്ദേഹം പൊതു ജീവിതത്തിൽ പ്രവേശിക്കുന്നത് .1919 -ൽ മിലാനിൽ ഫാസിയോ -ഡി -കൊമ്പാർട്ടുമിൻറോ (Fasio Di  Combattimento ) എന്ന രാഷ്ട്രീയ പാർട്ടി അദ്ദേഹം രൂപികരിച്ചു .സോഷ്യലിസ്ററ് കാഴ്ചപ്പാടുള്ളതായിരുന്നു ഇത് .അദ്ദേഹത്തിൻറെ പ്രധാന ആവശ്യങ്ങൾ അധികാര വികേന്ദ്രീകരണം സ്ത്രീ വോട്ടവകാശം ആയുദ്ധ വ്യാപാരത്തിൻറെ ദേശസാത്കരണം ,മിനിമം കൂലി നിശ്ചയിക്കൽ ,8 മണിക്കൂർ ജോലി തുടങ്ങിയവയായിരുന്നു .എന്നാൽ ഈ പ്രസ്ഥാനം സമൂഹത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചു .

        1921 ലാണ് മുസോളിനി ഫാസിസം എന്ന പ്രസ്ഥാനം രൂപീകരിക്കുന്നത് .തുടർന്ന് തൻ്റെ മുൻകാല ആദർശങ്ങളെല്ലാം അദ്ദേഹം ഉപേക്ഷിച്ചു .സോഷ്യലിസത്തിൻറെ കടുത്ത വിരോധിയായിത്തീർന്നു .സോച്ഛാധിപത്യ ഭരണത്തെ അനുകൂലിച്ചു .തീവ്ര ദേശീയ വാതം പ്രചരിപ്പിച്ചു .ആക്രമത്തിനും യുദ്ധത്തിനുമാണ് ഫാസിസ്റ്റുകൾ വിശ്വസിക്കുന്നത് .കരിക്കുപ്പായക്കാർ (Black Shirts )എന്ന സംഘം മുസോളിനി രൂപീകരിച്ചു .അവർ സോഷ്യലിസ്റ്റുകളെയും കമ്യൂണിസ്ററ്കാരേയും ആക്രമിച്ചു .നിരവധി പേർ കൊല്ലപ്പെട്ടു .ആയിരക്കണക്കിന് കമ്യൂണിസ്ററ്കാരെ തടവിലാക്കി .1922 -ൽ മിലാനിൽ ചേർന്ന ഫാസിസ്‌റ്റ് സമ്മേളനത്തിൽ അധികാരം പിടിച്ചെടുക്കുന്നതിനു വേണ്ടി മാർച്ച് ചെയ്യാൻ യുവാക്കളോട് മുസോളിനി ആഹ്വാനം ചെയ്തു .ഫാസിസ്‌റ്റ് പ്രവർത്തകർ റോമിൽ കേന്ദ്രീകരിച്ചു .തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി രാജിവയ്ക്കുകയും രാജാവ് മുസോളിനിയെ പ്രധാനമന്ത്രിയാകാൻ ക്ഷണിക്കുകയും ചെയ്തു . 1922 ഒക്ടോബർ 30 -ന് മുസോളിനി ഇറ്റാലിയൻ പ്രധാനമന്ത്രിയായിത്തീർന്നു .പിന്നീട് രക്തരൂക്ഷിതമായ ആക്രമണങ്ങളിൽ കൂടിയും കൊടും ക്രൂരതകൾ നടത്തിയും കരിങ്കുപ്പായക്കാരുടെ സഹായത്തോടെ മുസോളിനി ഇറ്റലിയുടെ സോച്ഛാധിപതിയായി തീർന്നു .1924 -ലെ തിരഞ്ഞെടുപ്പ് വിജയവും മുസോളിനിക്ക് അനുകൂലഘടകമായിരുന്നു .

     മുസോളിനി 2 ലക്ഷത്തോളം വരുന്ന ഫാസിസ്റ്റ് സൈന്യം രൂപീകരിച്ചു.പല പുതിയ നിയമങ്ങളും കൊണ്ടുവന്നു .പത്രം ,റേഡിയോ സിനിമ തുടങ്ങിയവയ്ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി .രഹസ്യാന്വേഷണ ഏജൻസികൾ രൂപീകരിച്ചു .ഭരണത്തിൻറെ എല്ലാമേഖലകളിലും അജ്ഞാനുവർത്തികളെ നിയമിച്ചു .

       ഫാസിസ്റ്റ് ഭരണത്തിൻറെ ഫലമായി ഇറ്റാലിയൻ സസാമ്പത്തിക വ്യവസ്ഥ തകർന്നു .മുസോളിനി ഒരു സാമ്പത്തിക വിദഗ്‌തനായിരുന്നു യൂറോപ്പിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരും ആ രാജ്യത്തു തന്നെയായിരുന്നു .ഇറ്റാലിയൻ നന്നായ മായ ഇറയുടെ മൂല്യം ഇടിഞ്ഞു .

   മുസോളിനിയുടെ ഫാസിസ്‌റ്റ് ആശയങ്ങൾക്ക് കത്തോലിക്ക സഭ എല്ലാവിധ പിന്തുണയും നൽകിയിരുന്നു .യുദ്ധത്തെ മുസോളിനി മഹത്വത്കരിച്ചു .സ്ത്രീക്ക് മാതൃത്വം പോലെയാണ് പുരുഷനു യുദ്ധം .എന്നായിരുന്നു അദ്ദേഹത്തിൻറെ അപ്തവാക്യം അദ്ദേഹത്തിൻറെ യുദ്ധപ്രേമം ഏത്യോപ്യ സ്‌പെയിൻ അൽബേനിയ എന്നീ രാജ്യങ്ങളെ ആക്രമിക്കുന്നതിലേക്കു നയിച്ചു .രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയും ജപ്പാനുമായും സഖ്യമുണ്ടായി എല്ലായിപ്പോഴും താൻ മാത്രമാണ് ശരിയെന്ന് മുസോളിനി വിശ്വസിച്ചു .ഫാസിസത്തിൽ കൂടി കുറച്ചു പേരുടെ ജീവിതം തകർന്നു .

Italian Fascism – Timeline

1919 – Mussolini forms ‘combat groups’ (‘fascio di Combattimento’).

1919 – Fascists win 2% of the vote in General Election.

1921 – Mussolini forms the National Fascist Party.

1921 – General Election – 35 seats for Fascists.

August 1922 – General Strike in Italy – Fascists help break a general strike.

Oct. 1922 – Mussolini demands to be made Prime Minister. March on Rome – King caves in to Mussolini’s demands.

1923 – Mussolini rescues the Catholic Bank of Rome from financial difficulties.

1923 – Mussolini occupies Corfu. Withdraws when Greece pay ‘compensation’.

Nov. 1923 – Acerbo Law – the party that gained the greatest number of votes in the election would get two-thirds of the seats.

Jan. 1924 – Mussolini occupies Fiume.

April 1924 – Fascists win 65% vote in general election – use violence and intimidation.

April 1924 – Fascists murder Socialist Party leader, Matteotti. Opposition MP’s resign from Parliament in protest (the Aventine Secession). Mistake and allows Mussolini consolidate his position.

Jan. 1925 – Press censorship introduced. All independent newspapers closed.

1925 – Mussolini has a Catholic marriage and baptises his children.

1925 – Pope Pius XI withdraws support from the Catholic Popular Party.

1925 – Battle for Grain (1925-1929). Battle for the Lira. Battle for Land. Battle for babies.

Nov. 1926 – All political parties (except fascists) banned. OVRA established.

1929 – Lateran Treaty between the fascists and the Vatican.