2.5 C
New York
Wednesday, November 30, 2022
HomeGENERAL KNOWLEDGEGeneral Knowledge / History

General Knowledge / History

General Knowledge / History

 (പൊതുവിജ്ഞാനം / ചരിത്രം)

ഒന്നാം സ്വാതന്ത്ര്യ സമരം 

 

കലാപസ്ഥലം  നേതാക്കന്മാർ
ഡൽഹി  ബഹദൂർഷാ  രണ്ടാമൻ 
ഝാന്‍സി
റാണി ലക്ഷ്മിബായി  
ലക്നൗ  ബീഗം ഹസ്രത്ത് മഹൽ 
കാൺപൂർ  നാനാസാഹിബ് , താന്തിയാതോപ്പി 
ഫൈസാബാദ്  മൗലവി അഹമ്മദുള്ള 
 • ഇന്ത്യയിലെ കർഷകരെ ചൂഷണം ചെയ്യാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ശാശ്വത ഭൂനികുതി വ്യവസ്ഥയുടെ മറ്റൊരു പേരെന്ത് ?

Answer : സെമിന്ദാരി സമ്പ്രദായം 

 •  സെമിന്ദാരി സമ്പ്രദായം ഏത് ഗവർണർ ജനറൽ ആണ് നടപ്പിലാക്കിയത് ?

Answer : കോൺവാലിസ് പ്രഭു 

 • ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപം നൽകുന്നതിന് മുഖ്യപങ്കുവഹിച്ച ഉദ്യോഗസ്ഥൻ ?

Answer : ജോൺ ഷോർ 

 • കാർഷികോൽപാദനത്തിൻറെ എത്ര ഭാഗമാണ് സെമിന്ദാരി സമ്പ്രദായത്തിൽ ഓരോ വിഭാഗത്തിനും ലഭിച്ചത് ?

Answer : കർഷകർക്ക് 40% 

കമ്പനിക്ക് 45% 

സെമിന്ദാർക്ക് 15% 

 • ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി വ്യവസ്ഥ യുടെ പേരെന്ത്?

Answer : റയട്ട് വാരി വ്യവസ്ഥ 

 • റയട്ട് എന്ന പദത്തിൻറെ അർത്ഥം എന്ത് ?

Answer : കർഷകൻ 

 • വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുടെ   പേരെന്ത് ?

Answer : മഹൽവാരി വ്യവസ്ഥ 

 • മഹൽ  എന്ന പദത്തിൻറെ അർത്ഥമെന്ത് ?

Answer : ഗ്രാമം 

 • “ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരുനുള്ള് നീലം പോലും യൂറോപ്യൻ വിപണിയിൽ എത്തിയിട്ടില്ല” ഉത്തരേന്ത്യയിലെ നീലം കർഷകരുടെ ദുരിതാവസ്ഥ വ്യക്തമാക്കുന്ന ഈ വാക്കുകൾ ഏതു ചരിത്രകാരൻറെതാണ് ?

Answer : ഡിജി  ടെൻഡുൽക്കർ 

 • നീലം കർഷകരുടെ പ്രക്ഷോഭം നടന്നത് ഏത് വർഷം ?

Answer : 1859 -ൽ (ബംഗാളിൽ )

 • മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പ്രധാന കലാപമാണ് മലബാർ കലാപം എന്നറിയപ്പെടുന്നത്. ഈ കലാപങ്ങൾ അടിച്ചമർത്താനായി രൂപവൽക്കരിച്ച പോലീസ് സേനാ വിഭാഗം ഏത് ?

Answer : മലബാർ സ്പെഷ്യൽ പോലീസ് 

 • മലബാർ കലാപങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിയോഗിച്ച കമ്മീഷൻ തലവൻ ആരായിരുന്നു ?

Answer : വില്യം ലോഗൻ 

 • വില്യം ലോഗൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം ഏത് ?

Answer : മലബാർ മാന്വൽ 

 • മലബാർ ലഹള കാലത്ത് കലാപകാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മജിസ്ട്രേറ്റ്?

Answer : കനോലി (കോഴിക്കോട് വെസ്റ്റ്ഹില്ലിൽ  വെച്ച് ആക്രമിക്കപ്പെട്ടു )

 • വനവാസികളായ സാന്താൾമാർ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ?

Answer : ബംഗാൾ , ബീഹാർ ,  ഝാർഖണ്ഡ് 

 • ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ നടന്ന സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത് ആരെല്ലാം ?

Answer : സിദ്ദു , കാനു 

 • ബ്രിട്ടീഷ് ചൂഷണത്തിനെതിരെ വയനാട്ടിൽ കലാപം നയിച്ച ഗോത്രവർഗ്ഗക്കാർ ആര് ?

Answer : കുറിച്യർ 

 • 1812 ൽ  വയനാട്ടിൽ നടന്ന കുറിച്യർ കലാപത്തിന് നേതൃത്വം നൽകിയതാര് ?

Answer : രാമൻ നമ്പി 

 • കുറിച്യർ കലാപകാലത്ത് വയനാട് ഉൾപ്പെടുന്ന തലശ്ശേരിയുടെ സബ്കലക്ടർ ആരായിരുന്നു ?

Answer : ഡി.എച്ച് .ബേബർ 

 • ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തത് ഒരു ഗതാഗത സംവിധാനത്തിൻറെ  ആഗമനം ആയിരുന്നു. ഏതാണി സംവിധാനം ?

Answer : റെയിൽവേ 

 • “സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കു റെയിലിനാൽ കീറി മുറിക്കുകയും രക്തം ഊറ്റി  കുടിക്കുകയും ചെയ്തു.” ഇന്ത്യയിൽ റെയിൽവേയുടെ വരവിനെ ഇത്തരത്തിൽ വ്യാഖ്യാനിച്ച അമേരിക്കൻ സഞ്ചാരി ആര്?

Answer : ഡി.എച്ച്. ബുക്കനാൽ 

 • ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ വടക്കേ ഇന്ത്യയിലെ ഇന്ത്യക്കാരായ പട്ടാളക്കാരും സാധാരണക്കാരും  നടത്തിയ സായുധ കലാപം ഏത് പേരിൽ അറിയപ്പെടുന്നു? 

Answer : ഒന്നാം സ്വാതന്ത്ര്യ സമരം 

 • ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ?

Answer : 1857 

 • ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ സാധാരണക്കാരോട് ഒപ്പം അണിചേരാൻ ഇന്ത്യൻ ശിപായിമാരെ  പ്രേരിപ്പിച്ചത് ഒരു പ്രത്യേകതരം തോക്കിൻറെ ഉപയോഗം ആയിരുന്നു തോക്കിൻറെ പേരെന്ത് ?

Answer : എൻഫീൽഡ് തോക്ക് 

 • ബംഗാളിലെ ബാരക്പൂരിൽ ഒരു ഇന്ത്യൻ സൈനികൻ  ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തു . ആ ഇന്ത്യൻ സൈനികൻ ആരായിരുന്നു ?

Answer : മംഗൾ പാണ്ഡെ 

 • ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഡൽഹി പിടിച്ചെടുത്ത കലാപകാരികൾ നേതാവായി പ്രഖ്യാപിച്ചത് ആരെയാണ് ?

Answer : ബഹദൂർഷാ രണ്ടാമൻ 

 • 1857-ലെ കലാപത്തെ തുടർന്ന് ബ്രിട്ടീഷ് ഭരണ സംവിധാനത്തിൽ ഉണ്ടായ മാറ്റം എന്തായിരുന്നു ?

Answer : ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുത്തു. 

 • ജാതി- മത- വർഗ- പ്രാദേശിക വ്യത്യാസങ്ങൾക്ക് അതീതമായി ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യബോധമാണ് ?

Answer : ദേശീയത 

 • ഇന്ത്യയിലുണ്ടായ ദേശീയ ബോധത്തിൻറെ  ഫലമായി 1885 ഡിസംബറിൽ ബോംബെയിൽ വെച്ച് രൂപം കൊണ്ട സംഘടന ഏത്?

Answer : ഇന്ത്യൻ നാഷണൽ കോൺഗ്രസ്

 • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപവത്കരണ യോഗത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു?

Answer : 72

 • ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യയിൽ നിന്ന് വൻതുക ബ്രിട്ടനിലേക്ക് ഒഴുകുന്നു. ഇതാണ് ഇന്ത്യയിൽ ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണമാകുന്നത് എന്ന ചോർച്ചാ സിദ്ധാന്തം മുന്നോട്ടു വച്ച ദേശീയ നേതാവ് ആര്?

Answer : ദാദാഭായ് നവറോജി

 • ചോർച്ചാ സിദ്ധാന്തം ഉൾപ്പെടുന്ന കാര്യങ്ങൾ ദാദാഭായ് നവറോജിയുടെ ഏത് ഗ്രന്ഥത്തിലാണ് ?

Answer : പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ 


100 HISTORY GK QUESTIONS

1.ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് ?

                           ANS: ഡൽഹൗസി പ്രഭു.

2.ദത്തവകാശ നിരോധനനിയമം നിരോധിച്ചത് ?

                           ANS: കാനിംഗ് പ്രഭു.

3.ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് ?

                          ANS: വില്യം ഹെർഷൽ.

4.ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് ?

                        ANS: അഗസ്റ്റസ് സീസറുടെ

5.മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം ?

                       ANS: പൂഞ്ഞാർ രാജവംശം.

6.വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് ?

                      ANS: കുമ്പളവംശം

7.അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC ?

                     ANS: പോട്ടമാക് നദീതീരത്ത്

8.ന്യുയോർക്ക് = ഹഡ്സൺ നദീതീരത്ത്

9.മരുഭൂമിയില്ലാത്ത ഭൂഖണ്ഡം ?

                    ANS: യൂറോപ്പ്.

10.1000 തടാകങ്ങളുടെ നാട് ?

                     ANS: ഫിൻലൻഡ്

11.10000 തടാകങ്ങളുടെ നാട് ?

                    ANS: മിന്നസോട്ട

12.ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് ?

                   ANS: ചലപതിറാവു

13.തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ ?

                   ANS: രാജ രാജ ചോളൻ – 1

14.ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ ?

                   ANS:രാജേന്ദ്ര ചോളൻ.

15.1835 ലെ മെക്കാളെ മിനുട്സ് ?

                 ANS: ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ.

16.1854 ലെ വുഡ്സ് ഡെസ്പാച്ച് ?

               ANS: ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട.

17.ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് ?

               ANS: ശിവപ്പ നായ്ക്കർ

19.ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത്? 

               ANS: സോമശേഖര നായ്ക്കർ

20.കൊച്ചിയിലെ ആദ്യ ദിവാൻ ?

               ANS: കേണൽ മൺറോ.

21.കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ ?

                ANS: ശങ്കരവാര്യർ

22.സ്വന്തമായി പതാക ഉള്ള സംസ്ഥാനം ?

               ANS: ജമ്മു കാശ്മീർ

23.അധിവര്ഷം ഉണ്ടാകുന്നതു എത്ര വര്ഷം കൂടുമ്പോൾ ആണ് ?

                ANS: 4

24.ഭുട്ടന്റെ തലസ്ഥാനം ?

                 ANS: തിമ്പു

25.ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വര്ഷം കൂടുമ്പോൾ ആണ് ?

                 ANS: 10

26.ലോക പുസ്തക ദിനം ?

                 ANS: ഏപ്രിൽ 23

25.ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ?

                 ANS: ഇന്ത്യ

26.ATM പൂർണ രൂപം ?

                 ANS: automated teller mechine

27.മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് ?

                ANS: പദ്മനാഭപുരം പാലസ്

28. കിഴക്കിന്റെ സുവർണ നഗരം ?                                                                                                                                                                                                                                   ANS: ലക്‌നൗ

29.ഭാരതപ്പുഴ ഉത്ഭവിക്കുന്ന സ്ഥലം ?

                 ANS: ആനമല

30.ഓഡിഷയുടെ പഴയ പേര് ?

                  ANS: കലിംഗ

31.ബുദ്ധൻ ദൈവം ആയി ആരാധിച്ച വിഭാഗം ?

                 ANS: മഹായാന വിഭാഗം

32.പറക്കും സിഖ്  എന്ന് വിളിപ്പേര് ഉള്ളത് ആർക്കു ?

                ANS: മിൽക്ക സിങ്

33.ലോകത്തിലെ ആദ്യ ചേരി മ്യൂസിയം ?

                  ANS: ധാരാവി

34.കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം ?

                ANS: ബേലാപ്പുർ ഭവൻ

35.മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത് ?

               ANS: നരിമാൻ പോയിന്റ്

36.ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന കൊട്ടാരം ?

                ANS: അഗാ ഖാൻ കൊട്ടാരം(പൂനെ)

37.നാസിക് ഏതു നദിയുടെ തീരത്ത് ?

               ANS: ഗോദാവരി   

38.മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയുന്നത് ?  

              ANS: ഗോപാലകൃഷ്ണ ഗോഖലെ

39. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്വ് ?                                                                                                                                                                                                      ANS: ബോർ

40. C-DAC ന്റെ ആസ്ഥാനം ?

               ANS: പൂനെ

41.മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ് ?

               ANS: ബാല ഗംഗാധര തിലകൻ

42. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്പന ചെയ്തതാര് ?                                                                                                                                                                                                     ANS: ജോർജ് വിറ്റെറ്റ്

43.ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം ?

               ANS:  സത്താറ

44.പാവങ്ങളുടെ താജ് മഹൽ ?

              ANS:   ബീബീ കാ- മക്ബറ

45.ഇന്ത്യയുടെ മുന്തിരി നഗരം ?

              ANS: നാസിക്

46.മസഗൺ ഡോക്കിൽ നിർമ്മിച്ച ആദ്യ യുദ്ധക്കപ്പൽ ?

            ANS: INS നീലഗിരി

47.ബീഹാറിന്റെ ദുഃഖം ?

            ANS: കോസി

48.താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ?

            ANS: ലൂണി

49.ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ഇന്ത്യൻ സംസ്ഥാനം ?

             ANS: ഗുജറാത്ത്

50.വാൽമീകി ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ് ?

           ANS: ബീഹാർ

51.ഇന്ത്യയിലെ ആദ്യത്തെ ബിയോസ്ഫിയർ റിസർവ് ? 

           ANS: നീലഗിരി

52.ഇന്ത്യയുടെ തേയില തോട്ടം ?

           ANS:  അസം

53.പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി ?

           ANS:    നർമദ

52. നാഥുലചുരം ഏതു സംസ്ഥാനത്താണ് ?                                                                                                                                                                                                                      ANS: സിക്കിം

55.ശിവ സമുദ്രം വെള്ളച്ചാട്ടം എതു നദിയിൽ ?

              ANS: കാവേരി

56.വേനൽ കാലത്തു പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണ കാറ്റ് ?

            ANS: കാൽബൈസാലി

57. ശ്രീ ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയ ഏതു നദി തീരത്താണ് ?                                                                                                                                                                          ANS: നിരഞ്ജന

58.പോയിന്റ് കാലിമർ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ് ?

              ANS: തമിഴ്നാട്   

59. പ്രാചീന കാലത്തു ബിയാസ് നദി അറിയപ്പെട്ട പേര്  ?                                                                                                                                          ANS: വിപാസ

60.ഗിർ വനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ?

            ANS: സിംഹം

61.പരുഷ്ണി എന്ന് പ്രാചീന കാലത്തു അറിയപ്പെട്ട നദി ?

            ANS: രവി

62.കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ ജില്ലാ ?

             ANS: തിരുനെൽവേലി

63. അറബി കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി ?                                                                                                                                          ANS: സിന്ധു

64.ചന്ദ്രപ്രഭാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?  

            ANS: ഉത്തർ പ്രദേശ്

65.ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര് ?

           ANS: ജെർസപ്പോ

66.ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ?

            ANS: വുള്ളര്‍ (കശ്മീര്‍)

67.ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ?

               ANS: രാമേശ്വരം

68.ഏറ്റവും നീളം കൂടിയ ഇന്ത്യൻ നദി ?

                 ANS: ഗംഗ

69.ഗംഗ നദിയുടെ നീളം ?

               ANS: 2510 km

70.സിന്ധു നദിയുടെ ആകെ നീളം ?

               ANS: 3200 km

71.ഇന്ത്യയിലെ ചുവന്ന നദി ?

              ANS: ബ്രഹ്മപുത്ര

72.വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി ?

              ANS: നർമദ

73.തെഹ്‌രി daam ഏതു നദിയിൽ ?

              ANS: ഭാഗീരതി

74.ബ്രഹ്മപുത്ര ടിബറ്റിൽ അറിയപ്പെടുന്നത്?

               ANS: സാങ്പോ

75.മനുഷ്യക്കടത്ത് തടയുന്നതിനായി യൂറോപ്യൻ യൂണിയൻ ആരംഭിച്ച നാവിക ഓപ്പറേഷന്റെ പേര്?

              ANS: ഓപ്പറേഷൻ സോഫിയ

76.റിസർവ്വേഷൻ പൂർണ്ണമായും ഒഴിവാക്കിയ ഇന്ത്യയിലെ ആദ്യ ട്രെയിൻ  ?

              ANS: അന്ത്യോദയ എക്സ്പ്രസ്

77.തിരുവിതാംകൂർ ദിവാനായിരുന്ന ഏക മുസ്ലിം ആര്?

             ANS: മുഹമ്മദ് ഹബീബുള്ള

78.തേജസ്വിനി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

              ANS: പച്ചമുളക്

79.ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് എയർപോർട്ട്?

             ANS: രാജീവ്ഗാന്ധി എയർപോർട്ട് (ഹൈദരാബാദ്)

80.ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന ആഫ്രിക്കൻ രാജ്യം?

            ANS: റിപ്പബ്ലിക് ഓഫ് കോംഗോ

81.ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

           ANS: ചിൽക്ക തടാകം

82.ഇന്ത്യൻ തപാൽ വകുപ്പ് സ്പെഷ്യൽ പോസ്റ്റൽ കവർ പുറത്തിറക്കി ആദരിച്ച ഇന്ത്യൻ ജിംനാസ്റ്റിക്സ് താരം ?

          ANS: ദീപ കർമാകർ

83.ചെങ്കല്ലിലെ ഇതിഹാസം എന്നു വിളിക്കുന്നത്?

          ANS: ഫത്തേപ്പൂർ സിക്രി

84.നൂറു ശതമാനം സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ വില്ലേജ്?

           ANS:ചമ്രവട്ടം

85.ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക്?

          ANS: എയർടെൽ പെയ്മെന്റ് ബാങ്ക്

86.വിരലടയാളം ഉപയോഗിച്ചുള്ള ഡിജിറ്റൽ ഇടപാടുകൾക്കായി പുറത്തിറക്കിയ മൊബൈൽ ആപ്?

           ANS: ഭീം ആധാർ പേയ്

87.ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദ്വീപ്?

          ANS: വെല്ലിങ്ടൺ

88.റാണിപുരം വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

          ANS: കാസർഗോഡ്

89.ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?                     

          ANS:കൊൽക്കത്ത ഹൈക്കോടതി

90.ഇന്ത്യൻ കരസേനയുടെ ആപ്തവാക്യം?

          ANS: അഹോരാത്രം ജാഗ്രതൈ

91.സ്വരാജ്  സ്വഭാഷ  സ്വധർമ്മ എന്നീ ആശയങ്ങൾ ആദ്യമായി പ്രസ്താവിച്ചത്  ആരാണ്  ?                           

           ANS: സ്വാമി ദയാനന്ദ സരസ്വതി

92.ഏറ്റവും കൂടുതൽ തവണ ഗ്രാൻ്സ്ലം നേടിയ വനിത ?

              ANS: സെറീന വില്യം(23)

93.ഇപ്പോൾ കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റ് ?

             ANS: ഇര്‍മ

94.അടുത്തിടെ തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും നാശം വിതച്ച ചുഴലിക്കാറ്റ്?

            ANS:  ഹാറ്റോ

95.അമേരിക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ നാശം വിതച്ച ചുഴലിക്കാറ്റ് ?

            ANS: ഹാർവി

96.ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യയുടെ ആദ്യ ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ട കായികതാരം ?

ANS: പി വി സിന്ധു

97.ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്രാ വിമാനത്താവളം?                                                               

ANS:  ക്രോയ്ഡോൺ വിമാനത്താവളം(ലണ്ടൻ)

98. ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ പരിശീലന സ്ഥാപനം?                                                                                                                        ANS: വൈ.എം.സി.എ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മദ്രാസ്

99.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്?

ANS:  മൗണ്ട് ബാറ്റൺ പ്രഭു

100.ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചത്?

ANS: സുഭാഷ് ചന്ദ്ര ബോസ്

KeralaPSCTips.Com
KeralaPSCTips.Comhttps://keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments