Health and Welfare Activities In Kerala(കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ)

0
1663
Health and Welfare Activities In Kerala

Health and Welfare Activities In Kerala

  • കേരള സര്‍ക്കാര്‍ ആരംഭിച്ച കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതി- അശ്വമേധം പദ്ധതി ആറ് ജില്ലകളിലേക്ക് കൂടി: കെ.കെ ശൈലജ
  • ഓട്ടിസം പ്രാഥമിക ഘട്ടത്തില്‍ കണ്ടെത്താനും ഓട്ടിസം ബാധിച്ച കുട്ടികളുടെ കഴിവുകള്‍ വളര്‍ത്താനും കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- സ്‌പെക്ട്രം
  • സാമൂഹിക നിതി വകുപ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ രാത്രികാല താമസസംരക്ഷണകേന്ദ്രം- എന്റെ കൂട്
  • കേരളത്തെ പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള സര്‍ക്കാര്‍  പദ്ധതി- ക്ഷീരഗ്രാമം
  • സുഗമമായി ഇംഗ്ലീഷ് സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി- Hello English
  • കേരള സാമൂഹിക സുരക്ഷാ മിഷനും കേരള ആരോഗ്യമിഷനും ചെര്‍ന്ന് നടപ്പാക്കുന്ന നവജാത ശിശുക്കളുടെ കേള്‍വി വൈകല്യം കണ്ടു പിടിച്ച് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി- കാതോരം
  • കേരള സാമൂഹിക സുരക്ഷാ മിഷനും, കേരള ആരോഗ്യമിഷനും ചെര്‍ന്ന് Cochlear Implantation നടത്തിയവര്‍ക്കുള്ള തുടര്‍ചികിത്സാ  പദ്ധതി- ധ്വനി
  • വിദ്യാര്‍ത്ഥികളെ നീന്തലിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി- Splash
  • ഭിന്നശേഷിയുള്ള വ്യക്തിയുടെ മകള്‍ക്കോ, ഭിന്നശേഷിയുള്ള പെണ്‍കുട്ടിയുടെ വിവാഹത്തിനോ 30,000 രൂപ ധനസഹായം നല്‍കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി- പരിണയം
  • പ്രസവാനന്തരം കുഞ്ഞിനേയും അമ്മയേയും വീട്ടിലേക്ക് ടാക്‌സിയില്‍ എത്തിക്കുന്നതിനായി വനിതാ ശിശുക്ഷേമ വകുപ്പും കേരള സാമൂഹിക വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി- മാതൃയാനം
  • വിദ്യാര്‍ത്ഥികളുടെ അക്കാദമിക്ക്  മികവിനൊപ്പം സാമൂഹിക മികവ് വളര്‍ത്താനും, മാനസിക പിരിമുറുക്കം ലഘൂകരിക്കാനുമായി അധ്യാപകരെ മെന്റര്‍മാരാകുന്ന കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി- സഹിതം
  • തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുന്നവരെ പിന്തിരിപ്പിക്കാന്‍ സംസ്ഥാന പോലീസ് ആരംഭിച്ച പദ്ധതി- ഓപ്പറേഷന്‍ പീജിയണ്‍
  • പരിസ്ഥിതി സംരക്ഷിക്കുവാനും വിദ്യാര്‍ത്ഥികളെ പ്രകൃതിയുടെ സംരക്ഷകരാക്കാനും  ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പട്ടനംതിട്ടയില്‍ ആരംഭിച്ച പദ്ധതി- തണല്‍ 2020
  • കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിക്കാന്‍ സംസ്ഥാന IT മിഷനും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി- ഞാനും ഡിജിറ്റലായി
  • വ്യാജ ഫോണ്‍വിളി വഴിയുള്ള Online തട്ടിപ്പ് തടയാന്‍ സംസ്ഥാന പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തിലുള്ള പ്ലാറ്റ്‌ഫോം-Be Safe
  • കോവിഡ് വ്യാപനത്തിന്റ സാഹചര്യത്തില്‍, വയോജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2കോടി രൂപ അനുവദിച്ചത് ഏത് പദ്ധതിയിലൂടെയാണ്- വയോമിത്രം
  • KSRTC യുടെ സഹകരണത്തോടെ മില്‍മ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ആരംഭിക്കുന്ന സംരംഭം- ഫുഡ് ട്രക്ക്
  • സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ടി സുരക്ഷയും, മാനസിക പിന്തുണയും കരുതലും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി- സ്‌നേഹിത കോളിംഗ്‌ബെല്‍
  • ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിന് കേരള പോലീസും, മോട്ടോര്‍ വാഹന വകുപ്പും ആരംഭിച്ച പുതിയ സംവിധാനം- ഇ-ചെലാന്‍
  • സാമൂഹ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് പരമാവധി ഒരു വര്‍ഷം സുരക്ഷിതമായി താമസിക്കുന്നതിനായി, കേരള സാമൂഹ്യനീതീ വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന പദ്ധതി- സെയ്ഫ് ഹോം
  • വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി- ആശ്വാസ്
  • ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള മത്സ്യം ന്യായവിലയില്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി- ഹാര്‍ബര്‍ ടു മാര്‍ക്കറ്റ്
  • എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി ആരംഭിക്കുന്നതിന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ വടക്കേക്കരയില്‍ ആരംഭിച്ച പദ്ധതി- മധുരഗ്രാമം
  • കേരള കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ അനുരൂപ കൃഷി മതൃക പദ്ധതി ആരംഭിച്ച സ്ഥലം- മണ്‍റോതുരുത്തി (കൊല്ലം)
  • കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്ക് പറ്റിയവര്‍ക്കുമായുള്ള കേരള സര്‍ക്കാറിന്‍രെ സ്വയം തൊഴില്‍ പദ്ധതി- ജീവനം
  • മുഖ്യമന്ത്രിയുടെ Local Employment Assurance Programme ന്റെ ഭാഗമായി കുടുംബശ്രീ വഴി യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി- അതിജീവനം കേരളീയം
  • കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്റ്റാര്‍ട്ട് അപ്പുകളും, ചെറുകിട സംരംഭകരും നേരിടുന്ന പ്രശ്‌നങ്ങള്‍ ബോധിപ്പിക്കുന്നതിനായി കേരളസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- Chief Minister’s Entrepreneurship Development Programme
  • ഓണക്കാലത്ത് വിപണിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മായം ചേര്‍ക്കല്‍ തടയുന്നതിന് കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന- ഓപ്പറേഷന്‍ പൊന്നോണം
  • ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വീടിനകത്തും പുറത്തും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതിനായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് ആരംഭിച്ച പദ്ധതി- കവചം
  • അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000രൂപ വീതം നല്‍കുന്നതിന് വനിത ശിശുവികസന വകുപ്പ് ആരേഭിച്ച പദ്ധതി- അഭയകിരണം
  • ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളിലെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനും ആയി പാലക്കാട് ജില്ലയില്‍ ആരംഭിച്ച പദ്ധതി- കരുതല്‍ ചൈല്‍ഡ് കെയര്‍
  • സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി തിരുവനവന്തപുരം നഗരസഭാപരിധിക്കുള്ളില്‍ ആരംഭിച്ച പദ്ധതി- സുഭോജനം
  • പട്ടികജാതി വിഭാഗത്തിലെ ഹൈസ്‌ക്കൂള്‍ മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ എല്ലാവിധ ഭൗതീക സൗകര്യങ്ങളോടുകൂടിയ മുറികള്‍ നിര്‍മ്മിക്കുന്നതിനായി ആരംഭിച്ച പദ്ധതി- പഠനമുറി
  • രാത്രകാലങ്ങളില്‍ രോഗീ പരിചരണം ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കരികിലെത്തി രോഗ ശുശ്രൂഷ നല്‍കുന്നതിനായി ‘പാതിരാവിലും പരിരക്ഷ പദ്ധതി’ ആരംഭിച്ച നഗരസഭ- പൊന്നാനി (മലപ്പുറം)
  • കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള കേരള പോലീസിന്റെ പദ്ധതി- മാലാഖ
  • ഹരിത കേരള മിഷനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തരിശു ഭൂമി കാര്‍ഷിക സമ്പന്നമാക്കുന്നതിന് വിവിധ ക്ഷേത്രങ്ങളില്‍ ആരംഭിച്ച പദ്ധതി- ദേവഹരിതം
  • കാഴ്ച പരിമിതിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി, ആദ്യ രണ്ടു വര്‍ഷംവരെ പ്രതിമാസം 2000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന കേരള സര്‍ക്കാര്‍ പദ്ധതി- മാതൃജ്യോതി
  • ഗോത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര ശിക്ഷ കേരള ഒരുക്കിയ ഓണ്‍ലൈന്‍ പഠന ക്ലാസ്- മഴവില്‍പൂവ്
  • ഹരിതകേരളം മിഷന്റെ ഭാഗമായി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് പുനഃചംക്രമണത്തിനായി നല്‍കുന്ന പദ്ധതി- പെന്‍ബൂത്ത്
  • മായമില്ലാത്ത ധ്യാനപൊടികള്‍ വിപണിയിലെത്തിക്കുന്നതിനായി, ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച പദ്ധതി- സുഭിക്ഷായാനം
  • കേള്‍വിശക്തി കുറഞ്ഞവര്‍ക്ക് ശ്രവണ സഹായ ഉപകരണം വിതരണം ചെയ്യുന്നതിനായി ആരംഭിച്ചപദ്ധതി- ശ്രുതിമധുരം
  • തിരുവനന്തപുരം ജില്ലയില്‍ 1000 ഹെക്ടറോളം സ്ഥലത്ത് സമഗ്ര നെല്‍കൃഷി വികസനം സാധ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി- കേദാരം
  • സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ‘വീട്ടിലൊരു തോട്ടം പദ്ധതി’ നടപ്പിലാക്കിയ ജില്ല- പാലക്കാട്
  • കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച വായ്പാ പദ്ധതി- സഹായഹസ്തം
  • ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനായി ‘അഴുക്കില്‍ നിന്ന് അഴകിലേക്ക്’ പദ്ധതി ആരംഭിച്ച ജില്ല- കണ്ണൂര്‍
  • ലോക്ഡൗണ്‍ കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി അതിജീവനം പദ്ധതി ആരംഭിച്ച ലോക്‌സഭാ മണ്ഡലം- തൃശ്ശൂര്‍
  • Covid- 19 പശ്ചാത്തലത്തില്‍ സാമ്പത്തിക നഷ്ടം നേരിട്ട കാര്‍ഷിക മേഖലയില്‍ ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി- സുഭിക്ഷകേരളം
  • തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതി- ജലപ്രയാണം
  • ഹരിതകേരളം മിഷന്റെ കണ്ണൂര്‍ ജില്ലാഘടകം, തദ്ദേശീയ മാങ്ങ, ചക്ക ഇനങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതി- പൈതൃക പദ്ധതി
  • 2019 ല്‍ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് ജില്ലയിലെ പുതുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള കേരള സര്‍ക്കാരിന്റെ പദ്ധതി- ഹര്‍ഷം (HARSHAM- Happiness and Resilience Shared Across Meppadi)
  • കൊതുകുജന്യ പകര്‍ച്ചവാദികളുടെ വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടി- തോട്ടങ്ങളിലേക്ക് നീങ്ങാം
  • മത്സ്യഫെഡ് KSFE യുമായി ചേര്‍ന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി ആരംഭിച്ച ഓണ്‍ലൈന്‍ പഠന പദ്ധതി- പ്രതിഭാതീരം
  • യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി KSRTC ആവിഷ്‌കരിച്ച പദ്ധതി- Bus on Demand (BOND)