Human Body {മനുഷ്യ ശരീരം}

0
10348
Human Body {മനുഷ്യ ശരീരം}

Human Body {മനുഷ്യ ശരീരം}

1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ ?

: 206

2. ഏറ്റവും വലിയ അസ്ഥി ?

:തുടയെല്ല് (Femur)

3. ഏറ്റവും ചെറിയ അസ്ഥി ?

:സ്റ്റേപിസ് (Stepes)

4. ഏറ്റവും ഉറപ്പുള്ള അസ്ഥി ?

:താടിയെല്ല്

5. തലയോട്ടിയിലെ അസ്ഥികള്‍ ?

: 22

6. ഏറ്റവും വലിയ ഗ്രന്ഥി

: കരള്‍ (Liver)

7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം

: ത്വക്ക് (Skin)

8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍

: ധമനികള്‍ (Arteries)

9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍

: സിരകള്‍ (Veins)

10. ഏറ്റവും നീളം കൂടിയ കോശം

: നാഡീകോശം

11. രക്തത്തിലെ പ്ലാസ്മയുടെ അളവ്

: 55% (50-60)

12. ഏറ്റവും വലിയ രക്തക്കുഴല്‍

: മഹാധമനി

13. ഏറ്റവും കടുപ്പമേറിയ ഭാഗം

:പല്ലിലെ ഇനാമല്‍ (Enamel)

14. ഏറ്റവും വലിയ അവയവം

:ത്വക്ക് (Skin)

15. പ്രധാന ശുചീകരണാവയവം

: വൃക്ക (Kidney)

16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍

: 4

17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി

: കരള്‍ (Liver)

18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി

: റേഡിയല്‍ ആര്‍ട്ടറി

19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്

: 5-6 ലിറ്റര്‍

20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്

: 60-65 %

21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം

: വൃക്ക (Kidney)

22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം

: ജലം (Water)

23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം

: സെറിബ്രം

24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍

:പുരുഷബീജങ്ങള്‍

25. മനുഷ്യരക്തത്തിന്റെ pH മൂല്യം

: ഏകദേശം 7.4 (Normal Range: 7.35-7.45)

26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി

:തൈമസ്

27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം

: കണ്ണ് (Eye)

28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം

:ഓക്സിജന്‍

29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം

: കരള്‍ (Liver)

30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്                               :ശ്വാസകോശം

31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം

: കാത്സ്യം

32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം

:46

33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം

: ടയലിന്‍

4. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം

:പെരികാര്‍ഡിയം

35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്

:അസ്ഥിമജ്ജയില്‍

36. അരുണരക്താണുക്കളുടെ ശരാശരി ആയുസ്

: 120 ദിവസം

37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ്

: 37 ഡിഗ്രി C

38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം

: ഇരുമ്പ്

39. വിവിധ രക്തഗ്രൂപ്പുകള്‍

: A, B, AB, °

4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്

: O +ve

41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു

: ഹീമോഗ്ലോബിന്‍

42. മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത്

:മസ്തിഷ്കം

43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്

:ഹൈഡ്രോക്ലോറിക് ആസിഡ്

44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്

: ഏകദേശം 20 മൂലകങ്ങള്‍

45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്

: രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍

46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു

: 80%

47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം

: പല്ല്

48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം

:കരള്‍

49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ്

: 170 ലി

50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ

:വന്‍ കുടലില്‍

51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്

: യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )

52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്

: ഏകദേശം 660

53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍

:മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍

54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍

:നിതംബപേശികള്‍

55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി

:ഗര്‍ഭാശയ പേശി

56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി

:തുടയിലെ പേശി

57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍

:ഇന്‍സുലിന്‍

58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍

:ഗ്ലൂക്കഗോണ്‍   59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്

: 1- 1.2 കി.ഗ്രാം

60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി

: പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍

:കോറോണറി ആര്‍ട്ടറികള്‍

62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍

:കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍

63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം

: 600 ഗ്രാം

64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം

: 550ഗ്രാം

65. അന്നനാളത്തിന്റെ ശരാശരി നീളം

: 25 സെ.മീ

66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്

: 10

67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം

: പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)

68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം

: ഗര്‍ഭപാത്രം

69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്

: 3 ആഴ്ച

70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍

:120/80 മി.മി.മെര്‍ക്കുറി

71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം

: 1200-1500 ഗ്രാം

72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്

:വിറ്റാമിന്‍ – D

73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി

:ഏകദേശം 1 ലിറ്റര്‍

74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍

:പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍

75. ഹെര്‍ണിയ (Hernia) എന്താണ്

: ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്

76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര്

: ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)

77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം

: ആമാശയം

78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ്

: മിനിട്ടില്‍ 72 പ്രാവശ്യം

79. രക്തത്തിലെ ദ്രാവകം

:പ്ലാസ്മ

80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ്

: 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു).

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?

ചര്‍മ്മം

മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് ഏത്ര സെല്‍ഷ്യസ് ആണ് ?
37C

ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കപ്പെടുന്നത് എവിടെ ?
അസ്തി മജ്ജയില്‍

ശ്വേത രക്താണുക്കളുടെ ആയുസ്സ് എത്ര ദിവസ്സമാണ്
1 മുതല്‍ 15 ദിവസം വരെ

ആന്റീജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പാണ്
 –ഒ ഗ്രൂപ്പ്

മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?
നാല്

ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം
സെറിബല്ലം

നെഫ്രോണുകള്‍ കാണപ്പെടുന്നത് എവിടെ ?
വൃക്കയില്‍

ഏത് കോശങ്ങളുടെ അപര്യപ്തത മൂലമാണ് മൂങ്ങക്ക് പകല്‍ കണ്ണുകാണാത്തത്
കോണ്‍കോശങ്ങള്‍

വൈറ്റമിന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
കാസിമര്‍ഫങ്ക്

അധിചര്‍മ്മത്തിന്റെ മുകളിലെ പാളി പരിധിയിലധികം അടര്‍ന്നു വീഴുന്ന രോഗമാണ്
സോറിയാസിസ്

മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം
ഇനാമല്‍

സിക്കിള്‍ സെല്‍ അനീമിയ എന്നത് എത് രക്താണുക്കള്‍ക്കുണ്ടാവുന്ന ആകൃതി വ്യത്യാസം മൂലമുള്ള രോഗമാണ് ?
ചുവന്ന ക്താണുക്കള്‍

രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത് ആര് ?
വില്യം ഹര്‍വി

ഒന്നില്‍ കൂടുതല്‍ ആന്റീജനുകളുള്ള രക്ത ഗ്രൂപ്പണ്
AB ഗ്രൂപ്പ്

ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരമാണ്
പെരികാര്‍ഡിയം

അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയ സ്പന്ദനം, ശ്വസനം എന്നിവ നിയന്ത്രിക്കുന്നത് ?
മെഡുല ഒബ്ലാംഗേറ്റ

യൂറീമിയ പ്രവര്‍ത്തനക്ഷയ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏത് അവയവത്തെയാണ് ?
വൃക്കയെ

മാംസ്യത്തിന്റെയും ഊര്‍ജ്ജദായക ഭക്ഷണത്തിന്റെയും അപര്യാപ്തത മൂലം കുട്ടികളിലുണ്ടാവുന്ന രോഗം 
മരാസ്മസ്

ജലത്തില്‍ ലയിക്കുന്ന വൈറ്റമിനുകള്‍ ഏതെല്ലാമാണ് ?-വൈറ്റമിന്‍.ബി,സി
മനുഷ്യ ശരീരത്തിന് നിറം നല്കുന്ന വസ്തു
മെലാനിന്‍

മനുഷ്യ ശരീരത്തിനകത്തുള്ള ഏറ്റവും വലിയ അവയവം
കരള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
പോസിറ്റീവ്

രക്ത ഗ്രൂപ്പുകള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
കാള്‍ ലാന്‍ഡ്സ്റ്റീനര്‍

ആന്റി ബോഡികള്‍ ഒന്നും തന്നെയില്ലാത്ത രക്ത ഗ്രൂപ്പാണ് ?
ABഗ്രൂപ്പ്

മനുഷ്യ ഹൃദയത്തിന്റെ ശരാശരി ഭാരം എത്ര ?
300-350 ഗ്രാം

നിദ്രാ വേളയില്‍ സെറിബ്രത്തിലേക്കു ആവേഗങ്ങളെ തടയുന്നത് ?
തലാമസ്

വൃക്കകള്‍ക്ക് വീക്കം ഉണ്ടാവുന്ന രോഗത്തിന് പറയുന്ന പേര് ?
നെഫ്രിറ്റസ്

ദീര്‍ഘനാള്‍ ആഹാരം കിട്ടാതിരിക്കുകയും മാംസ്യത്തിന്റെ കുറവ് മൂലവും കുട്ടികളിലുണ്ടാവുന്ന രോഗം
ക്വാഷിയോര്‍ക്കര്‍

മങ്ങിയ വെളിച്ചത്തില്‍ കാഴച്ചകുറവ് അനുഭവപ്പെടുന്ന അവസ്ഥയാണ് ?
മാലക്കണ്ണ്

മെലാനിന്റെ കുറവ് മൂലം ഉണ്ടാവുന്ന രോഗം
വെള്ള പാണ്ട്

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
കരള്‍

ലോകത്ത് ഏറ്റവും കൂറവ് ആളുകളില്‍ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
AB നെഗറ്റീവ്

ശ്വേത രക്താണുക്കള്‍ക്ക് എന്ത് നിറമാണ് ?
നിറമില്ല

രണ്ട് ആന്റീബോഡികള്‍ ഉള്ള രക്ത ഗ്രൂപ്പാണ് ?
ഗ്രൂപ്പ്

സാധാരണഗതിയില്‍ ആരോഗ്യവാനായ ഒരാളുടെ ഹൃദയം മിനുട്ടില്‍ എത്ര തവണ സ്പന്ദിക്കും
72 തവണ

സംസാരഭാഷയ്ക്കായുള്ള തലച്ചോറിലെ പ്രത്യേക കേന്ദ്രത്തിന് നല്കിയിട്ടുള്ള പേര് ?
ബ്രോക്കസ് ഏരിയ

വൃക്കകളുടെ പ്രവര്‍ത്തനം നിന്നു പോയാല്‍ സ്വീകരിക്കുന്ന രക്ഷാനടപടിയാണ് ?
ഡയാലിസിസ്

രസാര്‍ണവം, രസരത്നാകരം എന്നിവ ആരുടെ പുസ്തകങ്ങളാണ് ?
നാഗാര്‍ജ്ജുനന്‍

വിറ്റാമിന്‍ സി യുടെ അഭാവം ഏത് രോഗത്തിനാണ് ഇടവരുത്തുക
സ്കര്‍വി

മെലനൊസൈറ്റുകള്‍ ഉത്പാദിപ്പിക്കുന്ന വര്‍ണ്ണ വസ്തു
മെലാനിന്‍

പ്രായപൂര്‍ത്തിയായ ഒരാളുടെ കരളിന് എത്ര ഭാരമുണ്ടാവും ?
1.4 – 1.6 കി.ഗ്രാം

രക്തത്തിന് നിറം കൊടുക്കുന്ന വര്‍ണ്ണ വസ്തു
ഹീമോഗ്ലോബിന്‍

രക്തത്തില്‍ ശ്വേത രക്താണുക്കള്ടെ എണ്ണം ക്രമാതീതമായി കൂടുന്നതു മൂലം ഉണ്ടാവുന്ന രോഗമാണ് ?
ലുക്കീമിയ

ഏത് രക്തഗ്രൂപ്പുകാര്‍ക്കാണ് സാര്‍വ്വികദാതക്കളാവാന്‍ കഴിയുക
Oഗ്രൂപ്പ്

ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനുള്ള ഉപകരണമാണ് ?
ഇ.സി.ജി

മനുഷ്യ ശരീരത്തില്‍ എത്ര അസ്ഥികളാണുള്ളത് ?
206

കണ്ണിന്റെ മുന്‍ ഭാഗത്ത് വൃത്താകൃതിയിലുള്ള സുതാര്യമായ ഭാഗം-കോര്‍ണിയ
അസ്കോര്‍ബിക് ആസിഡ് എന്നത് ഏത് വിറ്റാമിനാണ് ?
വിറ്റാവിന്‍.സി

രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ജീവകം ഏത് ?
ജീവകം. കെ

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്ന ചര്‍മ്മത്തിലെ വര്‍ണ്ണകം
മെലാനിന്‍

ശരീരത്തിന് ആവശ്യമുള്ള വിറ്റാമിന്‍-എ സൂക്ഷിച്ച് വെക്കുന്നത് എവിടെ ?
കരളില്‍

ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം
ഇരുമ്പ്

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്തത്തിലെ ഘടകം
പ്ലേറ്റ് ലറ്റുകള്‍

ഏത് രക്തഗ്രൂപ്പുകാര്‍ക്കാണ് സാര്‍വ്വിക സ്വീകര്‍ത്താക്കളാവാന്‍ കഴിയുക
AB

അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനിയാണ് ?
പള്‍മിനറി ധമനി

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത് ?
തുടയെല്ല്(ഫെമര്‍)

കണ്ണിന്റെ പ്രതിഭിംബം ഉണ്ടാവുന്നത് എവിടെ ?
റെറ്റിനയില്‍

ജീവകം കെ. യുടെ മറ്റൊരു പേര് ?
ഫില്ലോക്വിനോണ്‍

വിറ്റാമിന്‍ ബി-1 എന്ത് പേരില്‍ കൂടെ അറിയപ്പെടുന്നു ?-തയാമിന്‍
അധിചര്‍മ്മം ഉരുണ്ടു കൂടുന്നതു മൂലം ഉണ്ടാവുന്ന ശരീര മുഴകളാണ് ?-അരിമ്പാറ
ശരീരത്തില്‍ പിത്ത രസം ഉത്പാദിപ്പിക്കുന്നത് എവിടെ
കരളില്‍

രക്തത്തിന് ഓക്സിജന്‍ വഹിക്കാനുള്ള ശേഷി നല്കുന്ന  പ്രോട്ടീന്‍ തന്മാത്ര
ഹീമോഗ്ലോബിന്‍

രക്തം കട്ട പിടക്കാത്തതുമൂലമുള്ള രോഗാവസ്തക്ക് പറയുന്ന പേര് ?
ഹീമോഫീലിയ

രക്തസമ്മര്‍ദ്ദം കൂടുന്നതു മൂലമുള്ള  രോഗാവസ്ഥയാണ് ?
ഹൈപ്പര്‍ ടെന്‍ഷന്‍

ഹൃദയമിടിപ്പ് മിനുട്ടില്‍ 100 ല്‍ കൂടുന്നതുമൂലം ഉണ്ടാവുന്ന രോഗാവസ്ഥയാണ് ?
ടാക്കി കാര്‍ഡിയ

സസ്തനികളുടെ കഴുത്തില്‍ എത്ര കശേരുക്കള്‍ ഉണ്ടായിരിക്കും ?-7
പ്രതിബിംബം റെറ്റിനയില്‍ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവാണ് ?
സമഞ്ജനക്ഷമത

പ്രത്യുത്പദന പ്രകൃയയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവകം ഏത്
ജീവകം.കെ

വിറ്റാമിന്‍ ബി-5 ന്റെ അഭാവം മൂലം ഉണ്ടാവുന്ന രോഗം
പെല്ലാഗ്ര

അരിമ്പാറക്ക് കാരണമാവുന്ന സൂക്ഷമാണു ഏത്
വൈറസ്

പിത്തരസത്തിന് നിറം നല്കുന്ന വര്‍ണ്ണ വസ്തു ?
ബിലിറൂബിന്‍

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാവുന്ന രോഗം-അനീമിയ

ഹീമോഫീലിയ എന്ന രോഗത്തിനുള്ള മറ്റൊരു പേര് ?
ക്രിസ്തുമസ്സ് രോഗം

രക്തസമ്മര്‍ദ്ദം കുറയുന്നതു മൂലമുള്ള  രോഗാവസ്ഥയാണ് ?
ഹൈപ്പോ ടെന്‍ഷന്‍

മസ്തിഷ്കത്തിന്റെ ആവരണമായിട്ടുള്ള എല്ലിന്‍ കൂടാണ്
ക്രേനിയം

തലയോട്ടിയിലെ ഇളക്കാവുന്ന ഏക അസ്ഥി ഏത് ?
കീഴ് താടി

മങ്ങിയ വെളിച്ചത്തില്‍ കാഴ്ചക്ക് സഹായകമാവുന്ന കോശങ്ങള്‍ ?
റോഡ് കോശങ്ങള്‍

വിറ്റാമിന്‍ ഡി. യുടെ അഭാവത്തില്‍ കുട്ടികളില്‍ ഉണ്ടാവുന്ന രോഗമാണ് ?
റിക്കറ്റ്സ്

ബോട്ടുലിസം എന്നത് എന്താണ്
ഭഷ്യവിഷബാധ

ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഏത് രോഗവസ്തക്ക് കാരണമാവുന്നു ?
അരിമ്പറ

സിറോസിസ് എന്ന രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ് ?
കരള്‍

അരുണ രക്താണുക്കളുടെ ആയുസ്സ് എത്ര ദിവസമാണ് ?
120 ദിവസം

രക്തത്തിലെ പ്ലാസ്മയുടെ നിറം
മഞ്ഞ

ഹൃദയം വിശ്രമിക്കുന്ന സമയത്തുള്ള രക്തസമര്‍ദ്ദത്തെ എന്ത് പറയുന്നു?
ഡയസ്റ്റോളിക് പ്രഷര്‍

പ്രായപൂര്‍ത്തിയായ ഒരാളുടെ തലച്ചാറിന്റെ ഭാരം എത്ര ?
1.5 കി.ഗ്രാം

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?
സ്റ്റേപിസ്

തീവ്ര പ്രകാശത്തില്‍ വസ്തുക്കളെ കാണുന്നതിന് സഹായിക്കുന്ന കോശങ്ങളാണ്
കോണ്‍ കോശങ്ങള്‍

ചൂടുതട്ടിയാല്‍ നശിച്ച് പോവുന്ന വിറ്റാമിന്‍ ഏത് ?
വിറ്റാമിന്‍ .സി

ശരീരത്തിലെ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി
പീനിയല്‍ ഗ്രന്ഥി

നഖം മുടി എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ഏത് ?
കെരാറ്റിന്‍

ആരോഗ്യമുള്ള ഒരു മനുഷ്യനില്‍ എത്ര ലിറ്റര്‍ രക്തം കാണും ?
5 ലിറ്റര്‍

മനുഷ്യ ശരീരത്തില്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന രക്താണുക്കളാണ്
ശ്വേത രക്താണുക്കള്‍

രക്തത്തില്‍ ഏറ്റവും കൂടുതലുള്ള ഘടക വസ്തു ?
പ്ലാസ്മ

ആരോഗ്യമുള്ള ഒരാളുടെ സിസ്റ്റോളിക് പ്രഷര്‍ എത്രയായിരിക്കും ?
120 mm

ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്തിക്കുന്ന തലച്ചോറിലെ ഭാഗം ?
സെറിബ്രം

ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ?
വൃക്ക

കോണ്‍ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണ വസ്തുവാണ്
അയഡോപ്സിന്‍

ജീവകം എ യുടെ അഭാവം കൊണ്ട കണ്ണിന്റെ ആവരണം ഈര്‍പ്പ രഹിതമാവുന്ന രോഗാവസ്ഥയാണ് ?
സിറോഫ്തല്മിയ

പാരാതെര്‍മോണ്‍ എന്ന ഹോര്‍മോണിന്റെ കുറവ് മൂലം ഉണ്ടാവുന്ന രോഗം ?
ടെറ്റനി