Human Heart

0
838
ഹൃദയം

Human Heart

ഔരസാശയത്തിൽ മാറെല്ലിനു പിറകിലായി രണ്ടു ശ്വാസകോശങ്ങളുടെയും നടുവിൽ അല്പം ഇടതു വശത്തേക്ക് ചരിഞ്ഞു സ്ഥിതി ചെയ്യുന്നു .

ശരീരത്തിലെ പമ്പ് .

മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി :ഹൃദയപേശി

ഓരോ വ്യക്തിയുടെയും കൈമുഷ്ഠിയുടെ വലിപ്പം .

ഏകദേശ ഭാരം :250 മുതൽ 300 ഗ്രാം വരെയാണ്

ഹൃദയത്തിന്റെ സങ്കോചവികസങ്ങൾക്ക് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക്
നിയന്ത്രിക്കുന്നതും സൈനോ ഏട്രിയൽ നോഡാണ് .

ഹൃദയമിടിപ്പ് : വാൽവുകൾ അടയുമ്പോൾ ഉള്ള ശബ്ദം

ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി

ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം : തസ്കോപ്പ്

സ്തെതസ്കോപ്പ് കണ്ടുപിടിച്ചത് : റെനെ ലെനക്ക്

ഒരു ഹൃദയ സ്പന്ദനതിനു വേണ്ട സമയം : 0.8 സെക്കന്റ്

മനുഷ്യ ഹൃദയം സ്പന്ദിച്ചു തുടങ്ങുന്നത് : ഭ്രൂണത്തിന് നാല് ആഴ്ച്ച പ്രായമാകുമ്പോൾ

പ്രായപൂർത്തിയായ പുരുഷന്റെ ഹൃദയസ്പന്ദന നിരക്ക് : മിനിറ്റിൽ 70 – 72 തവണ

പ്രായപൂർത്തിയായ പുരുഷന്റെ ഹൃദയസ്പന്ദന നിരക്ക് : മിനിറ്റിൽ 78 – 82 തവണ

ഒരു തവണ സങ്കോചിക്കുമ്പോൾ ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് : 70 ml

ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ടസ്തരം : പെരികാർഡിയം

ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്നത് : ധമനികൾ

ഹൃദയത്തിലേക്ക് രക്തം വഹിക്കുന്നത് : സിരകൾ

പെരികാർഡിയത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം : പെരികാർഡിയൽ ദ്രവം

പെരിക്കാർഡിയൽ ദ്രവത്തിന്റെ ധർമ്മം ?
ഹൃദയം വികസിക്കുമ്പോൾ സ്തരങ്ങൾക്കിടയിലുള്ള ഘർഷണം ഇല്ലാതാക്കുകഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുക .

ഹൃദയഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന ആവരണങ്ങൾ
പെരികാർഡിയം , മയോകാർഡിയം , എൻഡോകാർഡിയം

ഹൃദയത്തെ സ്പന്ദിക്കാൻ സഹായിക്കുന്ന പേശികൾ : മയോകാർഡിയൽ പേശികൾ

അർബുദം ബാധിക്കാത്ത അവയവം : ഹൃദയം

ആദ്യത്തെ കൃത്രിമ ഹൃദയം : ജാർവിക്ക് 7

ലോകത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയനടത്തിയത്
: ഡോ.ക്രിസ്ത്യൻ ബെർണാഡ് ( ദക്ഷിണാഫ്രിക്ക – 1967 Dec 3 )

ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയനടത്തിയത്
: ഡോ.പി.വേണുഗോപാൽ ( ന്യൂഡെൽഹി – 1994 Aug 3 )

കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയനടത്തിയത്
: ഡോ.ജോസ് ചാക്കോ പെരിയപുരം ( കൊച്ചി – 2003 May 13 )

ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ : അഡ്രിനാലിൻ

സൈനോ ഏട്രിയൽ നോഡ് വലത് ഏട്രിയത്തിന്റെ ഭിത്തിയിൽ സ്ഥിതി ചെയ്യുന്നു. ഈ ഭാഗം പേസ്മേക്കർ ( വൈദ്യുത സെൽ പോലെ പ്രവർത്തിക്കുന്നു ) എന്നറിയപ്പെടുന്നു .

ഹൃദയ പേശികൾക്ക് ആവശ്യമായ രക്തം നൽകുന്നത് : കൊറോണറി ധമനികൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര : അധോമഹാസിര

ശുദ്ധ രക്തം വഹിക്കുന്ന ഏറ്റവും വലിയ ധമനി :

ശുദ്ധ രക്തം വഹിക്കുന്ന ഏറ്റവും വലിയ ധമനി: മഹാധമനി

ധമനികളുടെ ഭിത്തിയിൽ കൊളസ്ട്രോൾ വന്നടിയുന്നതിന്റെ ഫലമായി
രക്തപ്രവാഹത്തിന്റെ വേഗത കുറയുന്ന അവസ്ഥ : അതിരോസ്ക്ളീറോസിസ്

രക്തകുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ : ത്രോംബോസിസ്

രക്തക്കട്ട കൊറോണറി ധമനിയിലെത്തി ഹൃദയ പ്രവർത്തനങ്ങൾ നിശ്ചലമാകുന്ന
അവസ്ഥ : ഹൃദയാഘാതം

ഹൃദയ ധമനികൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ : ബൈപാസ് ശസ്ത്രക്രിയ

ഹൃദയത്തിന്റെ തകരാറുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം : ഇലക്ട്രോകാർഡിയോഗ്രാഫ് ( വില്ല്യം ഐന്തോവൻ )

ഹൃദയമിടിപ്പ് ശരാശരി 100 – ൽ കൂടിയാൽ : ടാക്കികാർഡിയ

ഹൃദയമിടിപ്പ് ശരാശരി 60 – ൽ കുറഞ്ഞാൽ : ബ്രാഡികാർഡിയ

ഹൃദയ വാൽവുകളെ തകരാറിലാക്കുന്ന രോഗം : റൂമാറ്റിക്ക് ഫീവർ ( വാതപ്പനി )

രക്തക്കുഴലിലെ രക്തക്കട്ട ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നീക്കം
ചെയ്യുന്ന രീതി : ആൻജിയോപ്ലാസ്റ്റി

രക്തക്കുഴലിലെ രക്തക്കട്ടയുടെ സാന്നിധ്യം കണ്ടെത്താൻ നടത്തുന്ന പരിശോധന
: ആൻജിയോഗ്രാം

ഹൃദയത്തിന്റെ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനമുപയോഗിച്ച്
മനസ്സിലാക്കുന്നതിനെ എക്കോ കാർഡിയോഗ്രാഫി എന്ന് പറയുന്നു.

രക്തധമനികളുടെ ഭിത്തിയിലെ ഉന്നതമർദ്ദം മൂലം അവ പൊട്ടുന്ന അവസ്ഥ
: ഹെമറേജ്

ധമനികളേയും സിരകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴലുകൾ
ലോമികകൾ ( Capillaries )

ഹൃദയത്തിൽ നിന്നും പുറത്തേക്ക് രക്തം കൊണ്ടുപോകുന്ന കുഴലുകൾ
ധമനികൾ ( Artery )

ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന കുഴലുകൾ ?
സിരകൾ

ഓക്സിജൻ അടങ്ങിയ രക്തം : ശുദ്ധരക്തം
ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത രക്തം : അശുദ്ധ രക്തം ശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലുകളാണ് ധമനികൾ
അശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലുകളാണ് സിരകൾ

ഹൃദയത്തിന്റെ ഘടന

മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം ?
4 ( 2 ഓറിക്കിളുകളും 2 വെൻട്രിക്കിളുകളും

മനുഷ്യ ഹൃദയത്തിലെ മുകളിലത്തെ അറകൾ
ഓറിക്കിളുകൾ

മനുഷ്യഹൃദയത്തിലെ താഴത്തെ അറകൾ ?
വെൻട്രിക്കിളുകൾ

വലത്തെ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത്
ഊർദ്ധ്വമഹാസിര ( Superior Venacava )
അധോമഹാസിര ( Inferior Venacava )

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര
അധോമഹാസിര

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം സ്വീകരിക്കുന്ന അറ ?
വലത് ഓറിക്കിൾ

ഹൃദയത്തിന്റെ വലത്തെ അറകൾക്കിടയിലെ വാൽവ്
Tri Caspid Valve ( 3 ദളങ്ങളുള്ള വാൽവ് )

വലതു വെൻട്രിക്കിളിൽ നിന്ന് ശ്വാസകോശ ധമനികളിലൂടെ
അശുദ്ധ രക്തം ശ്വാസകോശത്തിൽ എത്തുന്നു .

അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി ?
ശ്വാസകോശ ധമനി ( Pulmonary Artery )

ശ്വാസകോശത്തിൽ നിന്നും വരുന്ന ശുദ്ധരക്തം സ്വീകരിക്കുന്ന അറ
ഇടത് ഓറിക്കിൾ ( Left Auricle )

ഹൃദയത്തിന്റെ ഇടത്തെ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത് ?
ശ്വാസകോശ സിര ( Pulmonary Vein )

ശുദ്ധ രക്തം വഹിക്കുന്ന ഏക സിര ?
ശ്വാസകോശ സിര

ഹൃദയത്തിന്റെ ഇടത്തെ അറകൾക്കിടയിലെ വാൽവ് ?
Bi Caspid Valve ( രണ്ട് ദളങ്ങളുള്ള വാൽവ് )

ബൈകസ്പിഡ് വാൽവ് വഴി ശുദ്ധരക്തം ഇടതു വെൻട്രിക്കിളിൽ
എത്തുന്നു .

ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനായി ഇടതു വെൻട്രിക്കിളിൽ നിന്നും ശുദ്ധരക്തം പ്രവേശിക്കുന്നത് ? മഹാധമനിയിലേക്ക് ( Aorta )

ഹൃദയ ഭിത്തിക്ക് രക്തം നൽകുന്നത് ?
കൊറോണറി ധമനി

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി ?
മഹാധമനി ( Aorta )

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ ?
മഹാധമനി ( അയോർട്ട )

ദ്വിപര്യയനം:ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച് ഹൃദയത്തിലേക്കും രക്തം ഒഴുകുമ്പോൾ രണ്ട് തവണ ഹൃദയ അറകളിലൂടെ കടന്നുപോകുന്നുണ്ടല്ലോ . അതുകൊണ്ട് മനുഷ്യരിൽ ദ്വിപര്യയനമാണ് നടക്കുന്നത് എന്ന് പറയാം . ദ്വിപര്യയനത്തിൽ സിസ്റ്റമിക് പര്യയനവും പൾമണറി
പര്യയനവും ഉൾപ്പെട്ടിരിക്കുന്നു . സിസ്റ്റമിക് പര്യയനം ഇടത് വെൻട്രിക്കിളിൽ
തുടങ്ങി വലത് ഏട്രിയത്തിൽ അവസാനിക്കുന്നു . വലത് വെൻട്രിക്കിളിൽ തുടങ്ങി
ഇടത് ഏട്രിയത്തിൽ അവസാനിക്കുന്നതാണ് പൾമണറി പര്യയനം .

ഇരട്ടരക്തപര്യയനം

ജീവികൾ അറകൾ

മത്സ്യം : 2

ഉഭയജീവികൾ : 3

ഉരഗങ്ങൾ : 3

പക്ഷികൾ : 4

സസ്തനികൾ : 4

പാറ്റ : 13