Kerala first in India

0
702
Kerala first in India

Kerala first in India

സമ്പൂർണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : കേരളം ( 1991 ഏപ്രിൽ18 )

സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം  :കേരളം 

ഇന്ത്യയിലെ  ആദ്യ ശിശു സൗഹൃദ സംസ്ഥാനം : കേരളം 

കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ആദ്യ സംസ്ഥാനം  : കേരളം 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം : കേരളം 

കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : കേരളം 

മോഹിനിയാട്ടം എന്ന ക്ലാസിക്കൽ നൃത്തരൂപം ഉൽഭവിച്ച സംസ്ഥാനം  : കേരളം 

ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം ഒരു മന്ത്രിസഭ പിരിച്ചുവിടപ്പെട്ട ആദ്യ സംസ്ഥാനം :കേരളം  ( 1959 -ൽ )

ഇന്ത്യയിൽ നിന്നും സൂപ്പർ ഗ്രാൻഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ഏക വിനോദ സഞ്ചാര കേന്ദ്രം :കേരളം 

കോമൺ വെൽത്ത് രാജ്യങ്ങളിലെ ജൂത പള്ളിയിൽ ഏറ്റവും പഴക്കമുള്ളത് സ്ഥിതിചെയ്യുന്ന സംസ്ഥാനം : കേരളം (മട്ടാഞ്ചേരി സിനഗോഗ്)

ഇന്ത്യയിൽ പ്രവാസി ക്ഷേമനിധി പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം : കേരളം 

മുഴുവൻ ഗ്രാമങ്ങളെയും റോഡ് മുഖേന ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം : കേരളം 

മുഴുവൻ ഗ്രാമങ്ങളിലും പബ്ലിക് ടെലിഫോൺ സംവിധാനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം  : കേരളം 

ഇന്ത്യയിൽ ആദ്യമായി വിനോദ സഞ്ചാരത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ച സംസ്ഥാനം  :കേരളം (1986 )

ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം : കേരളം 

മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം : കേരളം 

പ്രവാസികാര്യ വകുപ്പ് ആരംഭിക്കപെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം : കേരളം 

ഇന്ത്യയിൽ ഈ വോട്ടിംഗ് രേഖപ്പെടുത്തിയ ആദ്യ സംസ്ഥാന നിയമസഭ  :കേരള നിയമസഭ

ദേശീയ തൊഴിലുറപ്പ് നിയമപ്രകാരം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം :കേരളം 

പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം :കേരളം 

ദേശീയ പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തു നിയമപോരാട്ടം നടത്തിയ ആദ്യ സംസ്ഥാനം :കേരളം 

ഗവൺമെൻറ് പ്രതിരോധവുമായി ബന്ധപ്പെട്ട്  കോവിഡ് ബ്രിഗ്രേഡ്  സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം : കേരളം 

മസ്തിഷ്ക മരണ സർട്ടിഫിക്കറ്റിനായി ക്ലിനിക്കൽ പ്രോട്ടോകോൾ രൂപീകരിച്ച ആദ്യ സംസ്ഥാനം : കേരളം 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അഴിമതി കുറയ്ക്കുന്നതിനായി ഓംബുഡ്സ്മാനെ നിയമിച്ച ആദ്യ സംസ്ഥാനം :കേരളം 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി കുറയ്ക്കാനായി ഓംബുഡ്സ്മാനെ നിയമിച്ച ആദ്യ സംസ്ഥാനം : കേരളം 

ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ ഭിന്നലിംഗക്കാർക്ക് വേണ്ടി പ്രത്യേകം ക്ലിനിക് ആരംഭിച്ച ആദ്യ സംസ്ഥാനം : കേരളം 

അർബുദ ചികിത്സ സൗജന്യം ആക്കിയ ആദ്യ സംസ്ഥാനം : കേരളം 

പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ച ആദ്യ സംസ്ഥാനം : കേരളം 

കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം : കേരളം 

മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം : കേരളം 

സ്പോർട്സ് ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : കേരളം 

സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാഭ്യാസം നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : കേരളം 

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം : കേരളം 

എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം  : കേരളം 

പോസ്റ്റ് ഓഫീസ് മുഖേന വസ്തു നികുതി അടയ്ക്കാൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം  : കേരളം 

ഇന്ത്യയിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കോൾ സെൻറർ സ്ഥാപിച്ച സംസ്ഥാനം : കേരളം 

ഇന്ത്യയിൽ ആദ്യമായി മാജിക് ടൂറിസം നടപ്പാക്കിയ സംസ്ഥാനം  : കേരളം 

ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് സുരക്ഷാ അതോറിറ്റി രൂപവൽക്കരിച്ച സംസ്ഥാനം : കേരളം 

ഇന്ത്യയിൽ ആദ്യമായി എല്ലാ സ്കൂൾ കുട്ടികൾക്കും അപകട ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം  : കേരളം 

ഇന്ത്യയിൽ ആദ്യമായി കാര്യക്ഷമവും സമഗ്രവുമായ റേഷനിങ് സമ്പ്രദായം നടപ്പാക്കിയ സംസ്ഥാനം : കേരളം 

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പെൻഷൻ സംസ്ഥാനം : കേരളം 

ഇന്ത്യയിലാദ്യമായി സബ് ഇൻസ്പെക്ടർ മാരുടെ പാസിങ് ഔട്ട് പരേഡ് ഓൺലൈൻ ആയി നടത്തിയ സംസ്ഥാനം : കേരളം 

ഇന്ത്യയിലാദ്യമായി കർഷകർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിച്ച സംസ്ഥാനം  : കേരളം 

സ്കൂൾ അസംബ്ലികളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കാൻ തീരുമാന മെടുത്ത ആദ്യ ഇന്ത്യൻ സംസ്ഥാനം  : കേരളം 

മസാല ബോണ്ടുകൾ പുറപ്പെടുവിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം  : കേരളം 

വിദേശരാജ്യങ്ങളുടെ ഓഹരി വിപണികളിൽ വിദേശ നാണ്യത്തിലല്ലാതെ  ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ്  മസാല ബോണ്ട് .

മസാല ബോണ്ടുകൾ  പുറപ്പെടുവിച്ച കേരള സർക്കാർ സ്ഥാപനം  :കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് ( KIIFB )

റോഡ് സുരക്ഷാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : കേരളം 
കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : കേരളം