National Symbols of India
ദേശീയ ചിഹ്നങ്ങൾ
- ദേശീയ പതാക : ത്രിവർണ പതാക
- ദേശീയ മുദ്ര : സിംഹമുദ്ര
- ദേശീയ ഗാനം : ജനഗണമന
- ദേശീയ ഗീതം : വന്ദേമാതരം
- ദേശീയ കലണ്ടർ : ശകവർഷ കലണ്ടർ
- ദേശീയ പക്ഷി : മയിൽ
- ദേശീയ മൃഗം : കടുവ
- ദേശീയ പൈതൃക ജീവി : ആന
- ദേശീയ ജലജീവി : ഗംഗ ഡോൾഫിൻ
- ദേശീയ ഫലം : മാങ്ങ
- ദേശീയ പുഷ്പം : താമര
- ദേശീയ വൃക്ഷം : പേരാൽ
- ദേശീയ നൃത്തരൂപം : ഭരതനാട്യം
- ദേശീയ മത്സ്യം : അയക്കൂറ
- ദേശീയ നദി : ഗംഗ
- ദേശീയ പാനീയം : ചായ
- ഔദ്യോഗിക ഭാഷ : ഹിന്ദി
ദേശീയ പതാക
- നിലവിലെ ദേശീയ പതാക ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച വർഷം : 1947 ജൂലായ് 22
- ദേശീയ പതാകയുടെ ശില്പി : പിംഗലി വെങ്കയ്യ
- ദേശീയ പതാകയിൽ മൂന്ന് നിറങ്ങൾ അടങ്ങിയിരിക്കുന്നു { മുകളിൽ കുങ്കുമം , മധ്യത്തിൽ വെള്ളം , താഴെ പച്ച }
- കുങ്കുമം നിറം : ധീരത , ത്യാഗം
- പച്ചനിറം : സമൃദ്ധി , ഫലഭൂയിഷ്ടത
- ദേശീയ പതാകയുടെ നിറങ്ങൾക്കും അശോക് ചക്രത്തിനും വ്യക്തമായ നിർവചനം നൽകിയത് : ഡോക്ടർ എസ് രാധാകൃഷ്ണൻ
- ദേശീയ പതാകയുടെ വെള്ളം നിറത്തിനു നടുവിലായി അശോകചക്രം ആ ലേഖനം ചെയ്തിരിക്കുന്നു .
- അശോക് ചക്രത്തിന്റെ നിറം : നാവിക നീല
- അശോകചക്രം സ്വീകരിച്ചിരിക്കുന്നത് : ഉത്തർപ്രദേശിലെ സാരാനാഥിലുള്ള ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന് .
- അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം : 24
- ഇന്ത്യൻ ദേശീയ പതാകയുടെ ആകൃതി : ദീർഘ ചതുരാകൃതി
- ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം : 3 :2
- പതാക നിർമ്മാണത്തിനെ ഖാദിയോ കൈത്തറി തുണിയോ മാത്രമേ ഉപയോഗിക്കാവൂ .
- ഇന്ത്യയുടെ ആദ്യ ദേശീയ പതാക ഉയർത്തിയ സ്ഥലം : പാഴ്സി ബാഗൻ സ്ക്വയർ { ഗ്രീൻ പാർക്ക് കൊൽക്കത്ത1906 ഓഗസ്റ്റ് 7 }.
- ഇന്ത്യയുടെ ആദ്യ പതാകയായ സ്വദേശി പതാക ഉയർത്തിയത് : സുരേന്ദ്രനാഥ ബാനർജി {പതാകയുടെ മുകളിൽ നിന്നും താഴേക്ക് യഥാക്രമം പച്ച , മഞ്ഞ , കുങ്കുമം നിറങ്ങളിൽ തുല്യ വീതിയിലുള്ള മൂന്ന് തിരശ്ചീഖണ്ഡങ്ങൾ ഉണ്ടായിരുന്നു . ഇതോടൊപ്പം പതാകയിലെ മഞ്ഞ പശ്ചാത്തലത്തിൽ വന്ദേമാതരം എന്ന് ആലോചിക്കണം ചെയ്തിരുന്നു .}.
- ഇന്ത്യയുടെ ആദ്യ ദേശീയ പതാകയിൽ ആലേഖനം ചെയ്തിരുന്ന താമരകളുടെ എണ്ണം : 8
- 1907-ൽ ബെർലിൻ കമ്മിറ്റിയിൽ ഇന്ത്യയുടെ പതാക അന്തർദേശീയ തലത്തിൽ ഉയർത്തിയത് : മാഡം ബിക്കാജി ജിക്കാമ { ഇതിലെ ഒരു താമരയും സപ്തർഷികളെ പ്രതിനിധീകരിക്കുന്ന ഏഴ് നക്ഷത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു .}.
- 1917 ൽ ഹോം റോൾ മൂവ്മെന്റ് കാലഘട്ടത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയത് : ബാലഗംഗാധര തിലക് , ആനി ബസന്റ്
- 1929 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ ത്രിവർണ പതാക ഉയർത്തിയത് : ജവഹർലാൽ നെഹ്റു
- ത്രിവർണ്ണ പതാകയെ ഇന്ത്യയുടെ ദേശീയ പതാകയായി കോൺഗ്രസ് അംഗീകരിച്ച വർഷം : 1931
- 1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തിയത് : ജവഹർലാൽ നെഹ്റു
- എല്ലാവർഷവും റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് : ഇന്ത്യൻ രാഷ്ട്രപതി
- എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് : ഇന്ത്യൻ പ്രധാനമന്ത്രി
- ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്താൻ അവസരം ലഭിക്കാത്ത പ്രധാനമന്ത്രിമാർ : ചന്ദ്രശേഖർ , ഗുൽസാരിലാൽ നന്ദ
- ഇന്ത്യയിലെ ഏക ദേശീയ പതാക നിർമ്മാണശാല : കർണാടക ഗാന്ധി ഗ്രാമോദ്യോഗ സംയുക്ത സംഘം
- KKGSS സ്ഥാപിച്ച വർഷം : 1957 നവംബർ 1
- ഭരണഘടന നിർമ്മാണ സഭയിൽ ദേശീയ പതാക രൂപീകരിച്ച അഡ് – ഹോക്ക് കമ്മിറ്റിയുടെ ചെയർമാൻ : രാജേന്ദ്രപ്രസാദ്
- ഇന്ത്യയുടെ ദേശീയ പതാകയെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ച ദൗത്യം : അപ്പോളോ 15 { 1971 }
- പതാകകളെ പറ്റിയുള്ള പഠനം : വെക്‌സിലോളജി
- ദേശീയ പതാകയുടെ ഉപയോഗത്തെക്കുറിച്ച് പൗരന്മാരിൽ അവബോധം ഉളവാക്കുന്നതിനായി തയ്യാറാക്കപ്പെട്ട നിയമാവലി : ഇന്ത്യൻ പതാക നിയമം
- ഇന്ത്യൻ പതാക നിയമം നിലവിൽ വന്നത് : 2002 ജനുവരി 26
- പതാക നിയമ കമ്മിറ്റിയുടെ ചെയർമാൻ : പി ഡി ഷേണായി
- ഇന്ത്യൻ പതാക നിയമം ഭേദഗതി വരുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി : നവീൻ ജിൻഡാൽ
- ഫ്ലാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ : നവീൻ ജിൻഡാൽ
ദേശീയ ചിഹ്നം
- ഇന്ത്യയുടെ ദേശീയ ചിഹ്നമായ സിംഹമുദ്ര ഔദ്യോഗികമായി അംഗീകരിച്ച വർഷം : 1950 ജനുവരി 26
- ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത് : സാരനാഥിലെ ഡീർപാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്
- സിംഹമുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗങ്ങൾ : സിംഹം , കാള , കുതിര , ആന
- ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തത് : ദീനാനാഥ് ഭാർഗവ
- ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യം : സത്യമേവ ജയതേ
- സത്യമേവ ജയതേ എന്ന വാക്യം എടുത്തിരിക്കുന്നത് : മുണ്ഡകോപനിഷത്ത്
- ബ്രിട്ടീഷ് ഭരണകാലത്തെ ദേശീയ ചിഹ്നം : സ്റ്റാർ ഓഫ് ഇന്ത്യ
- ദേശീയ ചിഹ്നത്തിന്റെ ദുരുപയോഗം നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയ വർഷം : 2005
ദേശീയ ഗാനം
- ജനഗണമന ദേശീയഗാനമായി ഭരണഘടന അംഗീകരിച്ച വർഷം : 1950 ജനുവരി 24
- ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത് :രബീന്ദ്രനാഥ ടാഗോർ
- ദേശീയ ഗാനത്തിന് സംഗീതം നൽകിയത് : ക്യാപ്റ്റൻ രാംസിംഗ് താക്കൂർ
- ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം : ശങ്കരാഭരണം
- ദേശീയഗാനം രചിച്ചിരിക്കുന്ന ഭാഷ : ബംഗാളി
- ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം : 52 സെക്കന്റ്
- ദേശീയഗാനം എടുത്തിരിക്കുന്ന ടാഗോറിന്റെ പദ്യം : ഭാരത് ഭാഗ്യോ ബിധാതാ
- ഭാരത് ഭാഗ്യോ ബിധാതാ പ്രസിദ്ധീകരിച്ച ആദ്യ പത്രം : തത്വബോധിനി പത്രിക { 1912 }
- ജനഗണമന ആദ്യമായി ആലപിച്ചത് : 1911 ഡിസംബർ 27 { കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ }
- ജനഗണമന ആദ്യമായി ആലപിച്ച വ്യക്തി : സരളാദേവി ചൗധുരാണി
- ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് : രബീന്ദ്രനാഥ ടാഗോർ
- രബീന്ദ്രനാഥ ടാഗോർ ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത സ്ഥലം :മദനപ്പള്ളി {ആന്ധ്രപ്രദേശ് }
- ദേശീയ ഗാനം ചിട്ടപ്പെടുത്താനും ഇംഗ്ലീഷിലേക്ക് തർജ് ചെയ്യാനും രബീന്ദ്രനാഥ ടാഗോറിനെ സഹായിച്ചത് : മാർഗരറ്റ് കസിൻസ്
- ദേശീയഗാനമായ ജനഗണമന ഹിന്ദിയിലും ഉറുദുവിലും തർജ്ജമ ചെയ്തത് : ആബിദ് അലി
- ദേശീയഗാനത്തിൽ ജയ എന്ന വാക്ക് എത്ര തവണയാണ് ആവർത്തിക്കുന്നത് : 10 തവണ
- 1943 ആസാദ് ഹിന്ദു ഹൗജ് ദേശീയഗാനമായി പ്രഖ്യാപിച്ചത് : ശുഭ് സുഖ് ചെയ്ൻ
- ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സൊനാർ ബംഗ്ലാ രചിച്ചത് : രബീന്ദ്രനാഥ ടാഗോർ
ദേശീയ ഗീതം
- വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ച വർഷം : 1950 ജനുവരി 24
- വന്ദേമാതരം രചിച്ചത് : ബാങ്കിം ചന്ദ്ര ചാറ്റർജി
- വന്ദേമാതരത്തിന് സംഗീതം നൽകിയത് : ജാദുനാഥ് ഭട്ടാചാര്യ
- വന്ദേമാതരം ചിറ്റപ്പെടുത്തിയിരിക്കുന്ന ഗാനം : ദേശ്
- ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം എടുത്തിട്ടുള്ള ബാങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവൽ : ആനന്ദമഠം { 1882 }
- ആനന്ദമഠം എന്ന നോവലിൽ രചിച്ചിരിക്കുന്നത് എന്തിനെ അടിസ്ഥാനമാക്കിയാണ് : സന്യാസി കലാപം
- ആനന്ദമഠം ഇംഗ്ലീഷിലേക്ക് തർജ് ചെയ്തത് :നരേശ് ചന്ദ്രസൻ ഗുപ്ത
- ആനന്ദമഠം എന്ന സിനിമ സംവിധാനം ചെയ്തത് : ഹേമന്ത ഗുപ്ത { 1952 }
- വന്ദേമാതരം രചിക്കപ്പെട്ട ഭാഷ : ബംഗാളി
- വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം :1896 { കൊൽക്കത്ത കോൺഗ്രസ് സമ്മേളനം }
- 1896 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വച്ച് വന്ദേമാതരം ആദ്യമായി ആരംഭിച്ചത് : രബീന്ദ്രനാഥ ടാഗോർ
- വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ രചിച്ചത് : അരബിന്ദോഘോഷ്
- വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച മാസിക : കർമ്മയോഗി { 1909 }
- വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് : സുബ്രഹ്മണ്യ ഭാരതി
- വന്ദേമാതരത്തിൽ പരാമർശിക്കുന്ന ഹൈന്ദവ ദൈവം : ദുർഗ
- വന്ദേമാതരം ആലപിക്കാൻ എടുക്കുന്ന സമയം : 65 സെക്കൻഡ്
- 1997ൽ പുറത്തിറങ്ങിയ വന്ദേമാതരം എന്ന ആൽബത്തിന് സംഗീതം നൽകിയത് : എ ആർ റഹ്മാൻ
ദേശീയ കലണ്ടർ
- ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി ഔദ്യോഗികമായി അംഗീകരിച്ച വർഷം : 1957 മാർച്ച് 22
- :ശകവർഷം ആരംഭിച്ചത് : കനിഷ്കൻ { എഡി 78 }
- കലണ്ടർ രൂപീകരണ കമ്മിറ്റിയുടെ ചെയർമാൻ : മേഘ്നാഥ് സാഹ
- ശകവർഷത്തിലെ മാസങ്ങൾ : ചൈത്രം , വൈശാഖം , ജ്യേഷ്ഠം , ആഷാഢം , ശ്രാവണം , ഭദ്രം , അശ്വിനം , കാർത്തിക, അഗ്രഹായനം , പൗഷം , മാഘം , ഫാൽഗുണം.
ദേശീയ പക്ഷി
- മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച വർഷം : 1963
- മയിലിന്റെ ശാസ്ത്രീയ നാമം : പാവോ ക്രിസ്റ്റാറ്റസ്
- സലിം അലി ഇന്ത്യയുടെ ദേശീയ പക്ഷി ആക്കാൻ നിർദ്ദേശിച്ചത് : ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
ദേശീയ മൃഗം
- റോയൽ ബംഗാൾ കടുവയെ ദേശീയ മൃഗമായി പ്രഖ്യാപിച്ച വർഷം : 1972
- 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം ആയിരുന്നത് : സിംഹം
- കടുവയുടെ ശാസ്ത്രീയ നാമം : പാന്തെറ ടൈഗ്രീസ്
ദേശീയ ജലജീവി
- ഗംഗ ഡോൾഫിനെ ദേശീയ ജലജീവിയായ പ്രഖ്യാപിച്ച വർഷം: 2009 ഒക്ടോബർ
- ഗംഗ ഡോൾഫിന്റെ ശാസ്ത്രീയ നാമം : പ്ലാറ്റിനിസ്റ്റ ഗാൻജറ്റിക്ക
- ഔദ്യോഗികം മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം : ഗുവാഹത്തി
- ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം : ഗംഗ ഡോൾഫിൻ
ദേശീയ പൈതൃക മൃഗം
- ദേശീയ പൈതൃക ജീവിയായി ആനയെ പ്രഖ്യാപിച്ച വർഷം : 2010 ഒക്ടോബർ
- ആന ഔദ്യോഗിക മൃഗമായ ഇന്ത്യൻ സംസ്ഥാനങ്ങൾ : കേരളം , കർണാടക ,ജാർഖണ്ഡ്
ദേശീയ ഫലം
- ദേശീയ ഫലമായ മാങ്ങയുടെ ശാസ്ത്രീയ നാമം : മാഞ്ചിഫെറ ഇൻഡിക്ക
- ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് : മാങ്ങ
- ഇന്ത്യയെ കൂടാതെ മാങ്ങ ദേശീയ ഫലം ആയിട്ടുള്ള രാജ്യങ്ങൾ : പാകിസ്ഥാൻ , ഫിലിപ്പൈൻസ്
ദേശീയ പുഷ്പം
- ദേശീയ പുഷ്പമായ താമരയുടെ ശാസ്ത്രീയ നാമം : നിലംബോ ന്യൂസിഫെറ
- താമര ദേശീയ പുഷ്പം ആയിട്ടുള്ള രാജ്യങ്ങൾ : വിയറ്റ്നാം , ഈജിപ്ത്
ദേശീയ വൃക്ഷം
- ഇന്ത്യയുടെ ദേശീയ വൃക്ഷം : പേരാൽ
- പേരാലിന്റെ ശാസ്ത്രീയ നാമം : ഫൈക്കസ് ബംഗാളൻസിസ്
ദേശീയ പ്രതിജ്ഞ
- ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ : ഇന്ത്യ എൻറെ രാജ്യമാണ്
- ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതിയത് : പൈദിമാരി വെങ്കട സുബ്ബറാവു
- ദേശീയ പ്രതിജ്ഞാ ആദ്യമായി എഴുതപ്പെട്ട ഭാഷ : തെലുങ്ക്
- ദേശീയ പ്രതിജ്ഞ ഇന്ത്യയുടെ സ്കൂളുകളിൽ ചൊല്ലാൻ തീരുമാനിച്ച കമ്മിറ്റിയുടെ ചെയർമാൻ : എം സി ഛഗ്ലാ
- ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ചൊല്ലി തുടങ്ങിയ വർഷം :1965 ജനുവരി 26
ദേശീയ കായിക വിനോദം
- ഇന്ത്യയുടെ ദേശീയ കായിക വിനോദം : ഫീൽഡ് ഹോക്കി { നിലവിലെ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം ഇന്ത്യക്ക് ഒരു ദേശീയ കായിക വിനോദം ഇല്ല .}
ദേശീയ നദി
- ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് : 2008 നവംബർ
ഔദ്യോഗിക ഭാഷ
- ഹിന്ദി ഭാഷയെ ഔദ്യോഗിക ഭാഷയായി ഭരണഘടന അംഗീകരിച്ച വർഷം : 1949 സെപ്റ്റംബർ 14
- ഇന്ത്യയിൽ ഹിന്ദി ദിവസ് ആയി ആഘോഷിക്കുന്നത് : സെപ്റ്റംബർ 14
- ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെന്ന് പ്രസ്താവിക്കുന്ന ഭരണഘടന വകുപ്പ് : 343 {1}
- ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷ : ഹിന്ദി
- ഹിന്ദി ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ : ഉത്തർപ്രദേശ് , ബീഹാർ , ജാർഖണ്ഡ് , ഉത്തരാഖണ്ഡ് , ഹരിയാന , മധ്യപ്രദേശ് , രാജസ്ഥാൻ , ഛത്തീസ്ഗഡ് , ഹിമാചൽ പ്രദേശ് , ഡൽഹി .
- ഇന്ത്യയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ആദ്യ സംസ്ഥാനം : ബീഹാർ {1881 }
- ഹിന്ദി ഭാഷ എഴുതാൻ ഉപയോഗിക്കുന്ന ലിപി : ദേവനാഗരി
- ഇന്ത്യയെ കൂടാതെ ഹിന്ദി ഔദ്യോഗിക ഭാഷയായി ട്ടുള്ള രാജ്യം : ഫിജി
- ആദ്യ ലോക ഹിന്ദി കോൺഫറൻസ് നടന്നത് : 1975
- ലോക ഹിന്ദി സെക്രട്ടറിയേറ്റിന്റെ ആസ്ഥാനം : മൗറീഷ്യസ്
- ലോക ഹിന്ദി സെക്രട്ടറിയേറ്റിന്റെ ആദ്യ സെക്രട്ടറി ജനറൽ : വിനോദ് ബാല അരുൺ