Nicknames of Kerala Districts 

0
915
Nicknames of Kerala Districts

അപരനാമങ്ങൾ :

( കേരളത്തിലെ ജില്ലകൾ , സ്ഥലങ്ങൾ , ക്ഷേത്രങ്ങൾ )

ദൈവങ്ങളുടെ നാട് : കാസർഗോഡ് 

സപ്തഭാഷാ സംഗമ ഭൂമി : കാസർഗോഡ് 

കേരളത്തിൻറെ  മാഞ്ചസ്റ്റർ : കണ്ണൂർ 

തറികളുടെയും തിറകളുടെയും നാട് : കണ്ണൂർ 

തെയ്യങ്ങളുടെ നാട് : കണ്ണൂർ 

വടക്കൻ പാട്ടുകളുടെയും ഗസലിൻറെയും നാട് : കോഴിക്കോട്

സത്യത്തിൻറെ തുറമുഖം : കോഴിക്കോട് 

സുഗന്ധ വ്യഞ്ജന നഗരം : കോഴിക്കോട് 

കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല : പാലക്കാട് 

കരിമ്പനകളുടെ നാട് : പാലക്കാട് 

കേരളത്തിൻറെ മാമ്പഴ നഗരം : മുതലമട 

പൂരങ്ങളുടെ നാട് : തൃശ്ശൂർ 

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം : തൃശ്ശൂർ 

കേരളത്തിൻറെ  നീതിന്യായ തലസ്ഥാനം : എറണാകുളം 

കേരളത്തിലെ വ്യാവസായിക തലസ്ഥാനം : എറണാകുളം 

കേരളത്തിൻറെ പഴക്കൂട : ഇടുക്കി 

സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ : ഇടുക്കി 

കുടിയേറ്റക്കാരുടെ ജില്ല : ഇടുക്കി 

പ്രസിദ്ധീകരണങ്ങളുടെ ജില്ല : കോട്ടയം 

നാല്  L കളുടെ  നഗരം : കോട്ടയം 

അക്ഷര നഗരം : കോട്ടയം 

കിഴക്കിൻറെ  വെനീസ് : ആലപ്പുഴ 

മത സൗഹാർദ്ദത്തിൻറെ നാട് : പത്തനംതിട്ട 

തീർത്ഥയാത്ര വിനോദ സഞ്ചാരത്തിൻറെ  ആസ്ഥാനം : പത്തനംതിട്ട 

കശുവണ്ടി വ്യവസായത്തിൻറെ  ഈറ്റില്ലം : കൊല്ലം 

നിത്യഹരിത നഗരം : തിരുവനന്തപുരം 

കൊട്ടാരങ്ങളുടെ നഗരം : തിരുവനന്തപുരം 

പ്രതിമകളുടെ നഗരം : തിരുവനന്തപുരം 

കേരളത്തിൻറെ  നെയ്ത്തു പട്ടണം : ബാലരാമപുരം 

പൈതൃക ഗ്രാമം : ആറന്മുള 

പമ്പയുടെ ദാനം : കുട്ടനാട് 

തടാകങ്ങളുടെ നാട് : കുട്ടനാട് 

കേരളത്തിലെ ഹോളണ്ട് : കുട്ടനാട് 

കേരളത്തിൻറെ മീനറ  : കുട്ടനാട്

കേരളത്തിലെ നെല്ലറ : കുട്ടനാട്

ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം :  അമ്പലപ്പുഴ 

കേരളത്തിലെ പക്ഷി ഗ്രാമം : നൂറനാട് 

മയൂര സന്ദേശത്തിൻറെ  നാട് : ഹരിപ്പാട് 

കുട്ടനാടിലേക്കുള്ള കവാടം : ചങ്ങനാശ്ശേരി 

കിഴക്കിൻറെ  കാശ്മീർ  : മൂന്നാർ 

കേരളത്തിൻറെ കാശ്മീർ  : മൂന്നാർ 

തേക്കടിയുടെ കവാടം  : കുമളി 

ചന്ദന മരങ്ങളുടെ നാട്  : മറയൂർ 

കേരളത്തിൻറെ മൈസൂർ  : മറയൂർ 

കേരളത്തിൻറെ സ്വിറ്റ്സർലാന്റ്  : വാഗമൺ 

കേരളത്തിൻറെ മേൽക്കൂര  : ഇരവികുളം 

അറബിക്കടലിൻറെ  റാണി  : കൊച്ചി 

കൊച്ചിയുടെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്നത്  : മംഗളവനം പക്ഷിസങ്കേതം 

ഹൈറേഞ്ച്ലേക്കുള്ള കവാടം : കോതമംഗലം 

കേരളത്തിലെ പുതിയ നെല്ലറ  : ചിറ്റൂർ 

പാവപ്പെട്ടവൻറെ ഊട്ടി  : നെല്ലിയാമ്പതി 

പാലക്കാടൻ കുന്നുകളുടെ റാണി  : നെല്ലിയാമ്പതി 

അർദ്ധ ബനാറസ്  : കൽപ്പാത്തി ക്ഷേത്രം 

കേരളത്തിൻറെ വൃന്ദാവനം  : മലമ്പുഴ 

കേരളത്തിലേക്കുള്ള കവാടം  : പാലക്കാടൻ ചുരം 

കേരളത്തിലെ മെക്ക  : പൊന്നാനി 

പള്ളികളുടെ നഗരം  : പൊന്നാനി 

ഫുട്ബോളിൻറെ മെക്ക : മലപ്പുറം 

മലപ്പുറത്തിൻറെ  ഊട്ടി  : കൊടികുത്തിമല 

മലപ്പുറത്തിൻറെ മറൈൻ ഡ്രൈവ്  : കോട്ടക്കുന്ന് പാർക്ക് 

കേരളത്തിൻറെ ധന്വന്തരി ഗ്രാമം : കോട്ടയ്ക്കൽ 

കേരളത്തിലെ ചിറാപുഞ്ചി  : ലക്കടി 

വയനാടിൻറെ കവാടം  : ലക്കടി 

മൂന്ന് C  കളുടെ നാട് : തലശ്ശേരി 

പിച്ചള പാത്രങ്ങളുടെ പറുദീസ : കുഞ്ഞിമംഗലം 

രണ്ടാം ബർദോളി  : പയ്യന്നൂർ 

കേരളത്തിൻറെ റെയിൽവേ സിറ്റി  : ഷൊർണൂർ 

വെങ്കല ഗ്രാമം  :മാന്നാർ 

മ്യൂറൽ പഗോഡ  : പത്മനാഭസ്വാമി ക്ഷേത്രം 

ബ്രാസ് പഗോഡ / പിച്ചള പഗോഡ : തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം 

ദക്ഷിണ വാരണാസി  : കൊട്ടിയൂർ ശിവക്ഷേത്രം 

തെക്കിൻറെ കാശി  : തിരുനെല്ലി ശിവക്ഷേത്രം 

ദക്ഷിണ മൂകാംബിക  : പനച്ചിക്കാട് ക്ഷേത്രം 

കേരളത്തിലെ പഴനി  : ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 

ദക്ഷിണ ഗുരുവായൂർ  : അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം 

തെക്കിൻറെ ദ്വാരക  : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം 

സ്ത്രീകളുടെ ശബരിമല  : ആറ്റുകാൽ ഭഗവതി ക്ഷേത്രം