Prime Ministers of India

0
3073
Prime Ministers of India

Prime Ministers of India

  • പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉള്ള ക്യബിനറ്റിനാണ് യഥാര്‍ത്ഥ ഭരണാധികാരം നിക്ഷിപ്തം ആയിട്ടുള്ളത്
    ⦁ ക്യബിനെറ്റ് ആര്‍ച്ചിലെ ആണികല്ല് എന്നാണ് പ്രധാന മന്ത്രിയെ വിശേഷിപ്പിക്കുന്നത്
    ⦁ ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിലെ ഇരു സഭയില്‍ ഉള്ളവര്‍ക്കും പ്രധാന മന്ത്രി പദം വഹിക്കാവുന്നതാണ്
    ⦁ കാലാവധി 5 വര്‍ഷം ആണ്
    ⦁ ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു ആദ്യ പ്രധാന മന്ത്രി
    ⦁ പദവിയില്‍ ഇരിക്കെ അന്തരിച്ച ആദ്യ പ്രധാന മന്ത്രിയും ഇദേഹം ആണ്
    ⦁ ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ടതും ഇദേഹം ആണ്
    ⦁ ചാണക്യ എന്നാ തുലിക നാമത്തില്‍ രചനകള്‍ നടത്തിയതും ഇദേഹം ആണ്
    ⦁ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആണ് 2 മത്തെ പ്രധാന മന്ത്രി
    ⦁ വിദേശത്ത് വച്ച് അന്തരിച്ച ആദ്യ പ്രധാന മന്ത്രിയും ഇദേഹം ആണ്
    ⦁ അധികാരത്തില്‍ ഇരിക്കെ അന്തരിച്ച 2 മത്തെ പ്രധാന മന്ത്രി ആണ് ഇദേഹം
    ⦁ സമാധാനത്തിന്റെ ആള്‍ രൂപം അന്നാണ് ഇദേഹം അറിയപ്പെടുന്നത്
  • പ്രധാനമന്ത്രി പാർലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കും. സാധാരണ ജനാധിപത്യരീതിയിൽ തെരെഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങളിൽ പാർലമെന്റിലെ ഭൂരിപക്ഷ പ്രകാരമാണ് പ്രധാനമന്ത്രിയെ തെരെഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രിയെ പുറത്താക്കുന്നതും പാർലമെന്റാണ്. എന്നാൽ കുടുംബാധിപത്യവും, ഏകാധിപത്യവും, രാജഭരണവും നിലനിൽക്കുന്ന നാടുകളിൽ അതത രാജ്യത്തെ രാഷ്ട്രത്തലവൻ പ്രധാനമന്ത്രിമാരെ നിയമിക്കുകയാണ് പതിവ്.
  • പ്രധാനമന്ത്രിയാണ് മന്ത്രിസഭയിലെ മറ്റംഗങ്ങളെ നിയമിക്കുവാൻ വേണ്ടി രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യുന്നത്.
  • രണത്തിൽ രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കുവാനുമുള്ള ചുമതല പ്രധാനമന്ത്രിയ്ക്കാണ്.

യോഗ്യത

ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 84 അനുസരിച്ച് പ്രധാനമന്ത്രിയാവാനുള്ള യോഗ്യത താഴെ പറയുന്നു

  • ഇന്ത്യൻ പൗരനായിരിക്കണം
  • ലോകസഭാംഗമോ രാജ്യസഭാംഗമോ ആയിരിക്കണം.തെരഞ്ഞെടുക്കുമ്പോൾ ഇവയിലൊന്നല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ ലോകസഭാംഗമോ രാജ്യസഭാംഗമോ ആയി തെരഞ്ഞെടുക്കപ്പെടണം.
  • കുറഞ്ഞ പ്രായം 25 (ലോകസഭാംഗം) അല്ലെങ്കിൽ 30 (രാജ്യസഭാംഗം) വയസ്സ്.
  • വിദേശ വംശജനായ ഇന്ത്യൻ പൗരനാണെങ്കിൽ ആ രാജ്യത്ത് വിദേശ വംശജർക്കുള്ള നിയമങ്ങൾ ബാധകം.

സർക്കാരിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ആദായം സ്വീകരിക്കുന്നവർക്ക് പ്രധാനമന്ത്രിയാവാനുള്ള യോഗ്യതയുണ്ടാവില്ല

ഇന്ത്യയിലെ പ്രധാന മന്ത്രിമാര്‍

1 ജവാഹർലാൽ നെഹ്‌റു 1947-64

(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ

ജവാഹർലാൽ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ആയിരുന്നു. ആധുനികവും മൂല്യാധിഷ്ഠിതവുമായ ജനാധിപത്യ രീതിയിൽ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

2 ഗുൽസാരി ലാൽ നന്ദ 1964

1964 മെയ് 27 മുതൽ ജൂൺ 9 വരെയും 1966 ജനുവരി 11 മുതൽ ജനുവരി 24 വരെയും

ആദ്യം ജവാഹർലാൽ നെഹ്രുവിന്റെ ആകസ്മിക നിര്യാണത്തിനു ശേഷവും പിന്നീട് 1967 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിര്യാണശേഷവും ശ്രീ നന്ദയെ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കുകയായിരുന്നു.

3 ലാൽ ബഹദൂർ ശാസ്ത്രി 1964-66

1964 ജൂൺ 9 മുതൽ 1966 ജനുവരി 11 വരെ ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി പ്രധാന മന്ത്രിയായി ചുമതല വഹിച്ചു. അപ്രതീക്ഷിതമായ മരണം ഒരു ശക്തനായ നേതാവിനെ ഇന്ത്യക്കു നഷ്ടപ്പെടുത്തി. നെഹ്രുവിന്റെ കാലത്തു തൊഴിൽ, തൊഴിലാളി ക്ഷേമ മന്ത്രിയായിരുന്നു. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവ്, ജയ് ജവാൻ, ജയ് കിസാൻ മുദ്രാവാക്യത്തിന്റെ വക്താവ് എന്നീ നിലകളിൽ രാജ്യം സ്മരിക്കുന്നു. മിതഭാഷിയും മഹാത്മാ ഗാന്ധിയുടെ ആരാധകനുമായിരുന്നു.

4 ഗുൽസാരിലാൽ നന്ദ 1966-66

1964 മെയ് 27 മുതൽ ജൂൺ 9 വരെയും 1966 ജനുവരി 11 മുതൽ ജനുവരി 24 വരെയും

ആദ്യം ജവാഹർലാൽ നെഹ്രുവിന്റെ ആകസ്മിക നിര്യാണത്തിനു ശേഷവും പിന്നീട് 1967 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിര്യാണശേഷവും ശ്രീ നന്ദയെ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കുകയായിരുന്നു.

5 ഇന്ദിരാ ഗാന്ധി 1966-77

1966 ജനുവരി 24 മുതൽ 1977 മാർച്ച് 11 വരെ

1980 ജനുവരി 14 മുതൽ 1984 ഒക്ടോബർ 31 വരെ

ഇന്ദിരാഗാന്ധി ഇന്ത്യയിൽ ആദ്യത്തെയും ലോകത്ത് ഏറ്റവും കാലം ഭരിച്ച മഹിളാ ഭരണാധികാരി ആയിരുന്നു. 1971 ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ദിരാഗാന്ധിയുടെ ധൈര്യവും നിശ്ചയദാർട്യവും വിജയത്തിലേക്കെത്തുന്നതിൽ ഇന്ത്യയെ സഹായിച്ചു. ലോകരാഷ്ട്രങ്ങളുമായി നല്ല സൗഹൃദവും ചേരിചേരായ്മയിലധിഷ്ടതമായ വിദേശ നയവും കൊണ്ടുവന്നു. 1975-1977 കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഒരു ഇരുളടഞ്ഞ അധ്യായമായി അവശേഷിക്കുന്നു.

6 മൊറാർജി ദേശായി 1977-79

(ജനതാ പാർട്ടി)

1977 മാർച്ച് 24 മുതൽ 1979 ജൂലൈ 28 വരെ

ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായിരുന്നു മൊറാർജി ദേശായി. അടിയന്തിരാവസ്ഥക്ക് എതിരായി ഉണർന്നു വന്ന ജനവികാരമാണ് തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയെ അധികാരത്തിലേക്ക് എത്തിച്ചത്.

7 ചരൺ സിംഗ് 1979-80

ജനതാ പാർട്ടി (സെക്കുലർ )

1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ. ജനതാ പാർട്ടിയിൽ ഉടലെടുത്ത ഭിന്നതയാണ് മൊറാർജി ദേശായിയെ നിഷ്കാസിതനാക്കി ചാരൻ സിങിനെ അധികാരത്തിലെത്തിച്ചത്. ഉത്തർ പ്രദേശ് റവന്യൂ മന്ത്രിയായിരിക്കെ ജന്മിത്തം അവസാനിപ്പിക്കുന്ന ഭൂപരിഷ്കരണ നിയമം അദ്ദേഹത്തെ പ്രസിദ്ധനാക്കി.

8 ഇന്ദിരാ ഗാന്ധി 1980-84

1966 ജനുവരി 24 മുതൽ 1977 മാർച്ച് 11 വരെ

1980 ജനുവരി 14 മുതൽ 1984 ഒക്ടോബർ 31 വരെ

ഇന്ദിരാഗാന്ധി ഇന്ത്യയിൽ ആദ്യത്തെയും ലോകത്ത് ഏറ്റവും കാലം ഭരിച്ച മഹിളാ ഭരണാധികാരി ആയിരുന്നു. 1971 ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ദിരാഗാന്ധിയുടെ ധൈര്യവും നിശ്ചയദാർട്യവും വിജയത്തിലേക്കെത്തുന്നതിൽ ഇന്ത്യയെ സഹായിച്ചു. ലോകരാഷ്ട്രങ്ങളുമായി നല്ല സൗഹൃദവും ചേരിചേരായ്മയിലധിഷ്ടതമായ വിദേശ നയവും കൊണ്ടുവന്നു. 1975-1977 കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഒരു ഇരുളടഞ്ഞ അധ്യായമായി അവശേഷിക്കുന്നു

9 രാജീവ് ഗാന്ധി 1984-89

(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

1984 ഒക്ടോബർ 31 മുതൽ 1989 ഡിസംബർ 5 വരെ

രാജീവ് ഗാന്ധി തന്റെ നാല്പതാം വയസിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുകയും ഇന്ത്യൻ ഭരണസംവിധാനത്തെ ആധുനികവൽക്കരിക്കുകയും ചെയ്തു. കമ്പ്യൂട്ടറുകളുടെ ജനകീയവൽക്കരണം, അമേരിക്കയുമായുള്ള ഉഭയ വ്യാപാരം എന്നിവയായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

10 വിശ്വനാഥ് പ്രതാപ് സിംഗ് 1989-90

(ജനതാ ദൾ)

1989 ഡിസംബർ 2 മുതൽ 1990 നവംബർ 10 വരെ

വി.പി.സിംഗ് ഇന്ത്യയിലെ ദരിദ്രരുടെയും ദളിതരുടെയും ഉയർച്ചക്ക് വേണ്ടി പ്രവർത്തിച്ച നേതാവാണ്. മണ്ഡൽ കമ്മീഷൻ റിപോർട്ടിനുമേൽ എടുത്ത നിലപാടുകളുടെ പേരിൽ എതിർപ്പുകളും ആരോപണങ്ങളും നേരിട്ടു.

11 ചന്ദ്രശേഖർ 1990-91

(സമാജ്‌വാദി പാർട്ടി)

1990 നവംബർ 10 മുതൽ 1991 ജൂൺ 21 വരെ

12 പി വി നരസിംഹ റാവു 1991-96

(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

1991 മെയ് 16 മുതൽ 1996 മെയ് മെയ് 16 വരെ

സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളുടെ പേരിൽ അറിയപ്പെടുന്നു. ലൈസൻസ് വാഴ്ച അവസാനിപ്പിക്കുന്നതിൽ ചുവടുവയ്പ്പുകൾ നടത്തി. വിദേശ മൂലധനത്തിന്റെ പ്രവേശത്തിന് സഹായിച്ചു. ബാബ്‌റി മസ്ജിത് പ്രശ്നത്തിൽ നിശ്ശബ്ദനായെന്ന ആരോപണവും ജെ എം എം നേതാവിന് കോഴ കൊടുത്തു് വോട്ടുവാങ്ങി എന്ന ആരോപണവും നിഴൽ വീഴ്ത്തി.

13 അടൽ ബിഹാരി വാജ്‌പേയ് 1996

(ബി.ജെ.പി.)

1996 മെയ് 16 മുതൽ 1996 ജൂൺ 1 വരെ

1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെ

നരസിംഹ റാവുവിന്റെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ തുടർന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പണപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞു. കാർഗിൽ യുദ്ധവും പിന്നീട് മെച്ചപ്പെട്ട ഇന്ത്യ പാകിസ്ഥാൻ ബന്ധവും എടുത്തു പറയപ്പെടുന്നു. ടെലികോം വിപ്ലവത്തിന് വഴിതുറന്നു.

14 എച് ഡി ദേവ ഗൗഡ 1996-97

(ജനതാ ദൾ)

1996 ജൂൺ 1 മുതൽ 1997 ഏപ്രിൽ 21 വരെ

യുണൈറ്റഡ് ഫ്രണ്ട് കക്ഷികളുടെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വന്നു. തന്റെ ഭരണ കാലത്തു ദേവഗൗഡ ആഭ്യന്തരം, പെട്രോളിയം, കെമിക്കൽസ്, നഗര തൊഴിൽ വികസനം, ഭക്ഷ്യ സംസ്കരണം, മാനവശേഷി എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു.

15 ഐ കെ ഗുജ്റാൾ 1997-98

(ജനതാ ദൾ)

1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ

പൊഖ്‌റാൻ അണുപരീക്ഷണത്തിനു വഴിവച്ച CTBT ഉടമ്പടിയിൽ ഒപ്പുവച്ചു. ഗുജ്റാൾ ഡോക്ടറിൻ എന്ന പേരിൽ 5 പോയിന്റ് തത്വം വഴി പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിച്ചു.

16 അടൽ ബിഹാരി വാജ്‌പേയ് 1998-2004

(ബി.ജെ.പി.)

1996 മെയ് 16 മുതൽ 1996 ജൂൺ 1 വരെ

1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെ

നരസിംഹ റാവുവിന്റെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ തുടർന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പണപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞു. കാർഗിൽ യുദ്ധവും പിന്നീട് മെച്ചപ്പെട്ട ഇന്ത്യ പാകിസ്ഥാൻ ബന്ധവും എടുത്തു പറയപ്പെടുന്നു. ടെലികോം വിപ്ലവത്തിന് വഴിതുറന്നു.

17 മൻമോഹൻ സിംഗ് 2004-14

(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

2004 മെയ് 22 മുതൽ 2014 മെയ് 17 വരെ

നവ ഉദാരവൽക്കരണ നയങ്ങളുടെ ഏറ്റവും വലിയ അപ്പൊസ്തലൻ. ബാങ്കിങ്–സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ ത്വരിതമാക്കി. മൂല്യവർധിത നികുതി സമ്പ്രദായത്തിന് നിയമനിർമാണ ബിൽ കൊണ്ടുവന്നു. നാഷണൽ റൂറൽ ഹെൽത്ത് മിഷൻ, ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു നിയമം എന്നിവ എടുത്തു പറയാവുന്ന നേട്ടങ്ങളാണ്. ടെലികോം, കൽക്കരിപ്പാട അഴിമതിക്കേസുകൾ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് വഴിവയ്ക്കുകയും ചെയ്തു.

18 നരേന്ദ്ര മോഡി 2014 (തുടരുന്നു)

(ബി ജെ പി)

2014 മെയ് 26 മുതൽ പ്രധാനമന്ത്രി. ജൻ ധൻ യോജന, സ്വച്ഛ് ഭാരത് അഭിയാൻ, ഗംഗ ശുദ്ധീകരണ പദ്ധതി എന്നിവ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.