Solar System (സൗരയൂഥം)

0
1527
Solar System

സൂര്യന്‍(Sun)
* ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രതമാണ്‌ സൂര്യന്‍.

* സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗമായ സൂര്യന്‍ സൗരയൂഥത്തിന്റെ കേന്ദ്രഭാഗത്ത്‌ സ്ഥിതിചെയ്യുന്നു.

* സൗരയൂഥത്തിന്റെ ഊര്‍ജകേന്ദ്രമാണ്‌ സുര്യന്‍.

* സുര്യനെക്കുറിച്ചുള്ള പഠനമാണ്‌ ഹീലിയോളജി. ഗ്രീക്കു പുരാണങ്ങളില്‍ സൂര്യന്‍ ഹീലിയോസ്‌ എന്നും റോമന്‍ പുരാണങ്ങളില്‍ സോള്‍ എന്നും അറിയപ്പെടുന്നു.

* സൂര്യനില്‍നിന്ന്‌ പ്രകാശം ഭൂമിയിലെത്താന്‍ 500 സെക്കന്റ്‌ വേണ്ടിവരുന്നു.

* പോളിഷ്‌ ശാസ്ത്രജ്ഞനായ കോപ്പര്‍നിക്കസാണ് സരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്‌സ്ത്രീയമായി അവതരിപ്പിച്ചത്‌.

* സുര്യനും എട്ടു ഗ്രഹങ്ങളും 165 ലേറെ ഉപ്രഗഹങ്ങളും അഞ്ചു കുള്ളന്‍ ഗ്രഹങ്ങളും ചേര്‍ന്നതാണ്‌ സൗരയൂഥം.

* സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെന്റോറിയില്‍നിന്ന്‌ പ്രകാശം ഭൂമിയിലെത്താന്‍ 4.2 പ്രകാശവര്‍ഷമെടുക്കും.

* സുര്യന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന്‌ കാണാന്‍ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം സിറിയസാണ്‌. ഇത്‌ 8.6 പ്രകാശവര്‍ഷം അകലെയാണ്‌. 

* ഭുമിയുടെ വടക്കുദിശയില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് ധ്രുവനക്ഷത്രം.

* ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങാണ്‌ സുര്യന്റെ വ്യാസം (1,392,000 കി.മീ.). 

* വ്യാഴത്തിന്റെ വ്യാസത്തിന്റെ 9.7 മടങ്ങാണ്‌ സൂര്യന്റെ വ്യാസം. ഭൂമിയെക്കാള്‍ 333000 മടങ്ങ്‌ ഭാരം കൂടിയതാണ്‌ സുര്യന്‍.

* സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ഗുരുത്വാകര്‍ഷണം അനുഭവപ്പെടുന്നത്‌ സുര്യനിലാണ്‌. ഭൂമിയുടേതിനെക്കാള്‍ 27.9 മടങ്ങാണ്‌ സൂര്യനിലെ ഗുരുത്വാകര്‍ഷണം.

* സൂര്യനില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഹൈഡ്രജനാണ്‌. 

* സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86ശതമാനവും സൂര്യനിലാണ്‌. 

* അണുസംയോജനം വഴിയാണ്‌ സൂര്യനില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടുന്നത്‌. വന്‍തോതില്‍ ഹൈഡ്രജന്‍ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വന്‍ ആണവ നിലയമാണ്‌ സൂര്യന്‍. 

* സൂര്യനില്‍ ഏറ്റവും കുടുതലുള്ള രണ്ടാമത്തെ മൂലകം ഹീലിയമാണ്‌. സൂര്യനില്‍ പ്ലാസ്മാവസ്ഥയിലാണ്‌ ദ്രവ്യം സ്ഥിതി ചെയ്യുന്നത്‌.

* സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില 5505 ഡിഗ്രി സെല്‍ഷ്യസ്ധാണ്‌.

* ഏതാണ്ട്‌ 457 കോടി വര്‍ഷമാണ്‌ സൂര്യന്റെ പ്രായം. സൂര്യന്റെ ദൃശ്യമായ പ്രതലമാണ്‌ ഫോട്ടോസ്ഫിയര്‍. 

* സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ ഭാഗമാണ്‌ കൊറോണ. 

* സൂര്യന്റെ അന്തരീക്ഷത്തിലെ മധ്യഭാഗമാണ്‌ ക്രോമോസ്ഫിയര്‍.

* ഭൂമിയിലെ ഈര്‍ജത്തിന്റെ പ്രധാന ഉറവിടമാണ്‌ സൂര്യന്‍, സുര്യതപത്തിനു കാരണമാവുന്ന, സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള കിരണങ്ങളാണ്‌ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍.

* ഭൂമി സൂര്യനോട്‌ ഏറ്റവും അടുത്തുവരുന്ന ദിവസം ജനുവരി മൂന്നും ഏറ്റവും അകലെ വരുന്ന ദിവസം ജൂലൈ നാലുമാണ്‌.

* ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം 15 കോടി കിലോമീറ്ററാണ്‌.

* സൂര്യനോട്‌ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം ബുധനും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്നത്‌ നെപ്ട്യൂണുമാണ്‌.

* സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട്‌ ഏറ്റവും അടുത്തുള്ള നക്ഷത്രം പ്രോക്സിമാ സെന്റോറിയാണ്‌. അതു കഴിഞ്ഞാല്‍ ആല്‍ഫാ സെന്റോറി.

* ഭൂമിയില്‍നിന്ന്‌ നോക്കിയാല്‍ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രം സൂര്യനാണ്‌. 

* സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന്‌ നോക്കിയാല്‍ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രം സിറിയസാണ്‌. ഇത്‌ ഡോഗ്‌ സ്റ്റാര്‍ എന്നും അറിയപ്പെടുന്നു.

* സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത്‌ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രവും സിറിയസാണ്‌.

* അറിയപ്പെടുന്നവയില്‍വച്ച്‌ ഏറ്റവും വലിയ നക്ഷത്രമാണ്‌ വി.വൈ. കാനിസ്‌ മേജര്‍.

* സൗരക്കാറ്റുകള്‍ ഉണ്ടാകുന്നത്‌ പതിനൊന്ന്‌ വര്‍ഷത്തിലൊരിക്കലാണ്‌.

* സൂര്യന്‌ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലംവയ്ക്കാന്‍ ആവശ്യമായ സമയമാണ്‌ കോസ്മിക്‌ ഇയര്‍.

* സൂര്യനില്‍നിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രഹങ്ങളുടെ ക്രമം ഇപ്രകാരമാണ്‌- ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്‌, നെപ്റ്റ്യൂൺ.

* വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രഹങ്ങളുടെ ക്രമം ഇപ്രകാരമാണ്‌- വ്യാഴം, ശനി, യുറാനസ്‌, നെപ്റ്റ്യൂൺ, ഭൂമി, ശുക്രന്‍, ചൊവ്വ, ബുധന്‍.

* സൂര്യനില്‍നിന്നുള്ള അകലം അനുസരിച്ച്‌ ആദ്യത്തെ നാലു ഗ്രഹങ്ങളെ ആന്തര ഗഹങ്ങള്‍ എന്നും അകലെയായി സ്ഥിതി ചെയ്യുന്ന നാലെണ്ണത്തെ ബാഹ്യ ഗ്രഹങ്ങള്‍ എന്നും വിളിക്കുന്നു. 

* ബാഹ്യഗ്രഹങ്ങള്‍ വാതക ഭീമന്‍മാര്‍ എന്നും അറിയപ്പെടുന്നു.

* ഇന്‍ഫീരിയര്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നത്‌ ബുധനും ശുക്രനുമാണ്‌. ചൊവ്വ മുതല്‍ നെപ്റ്റ്യൂൺ വരെയുള്ളവ സുപ്പീരിയര്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നു. ഭൂമിയെ
അടിസ്ഥാനമാക്കിയുള്ള സ്ഥാനമനുസരിച്ചാണ്‌ ഈ തരംതിരിക്കല്‍.

* യുറാനസും നെപ്റ്റ്യൂണും ആധുനിക ഗ്രഹങ്ങളെന്നും മറ്റു ഭൗമേതര ഗ്രഹങ്ങള്‍ (ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി) ക്ലാസിക്കല്‍ ഗ്രഹങ്ങള്‍ എന്നും അറിയപ്പെടുന്നു.

* പ്ലാനറ്റ്‌ എന്ന വാക്കിനര്‍ഥം അലഞ്ഞുതിരിയുന്നവന്‍ എന്നാണ്‌.

ബുധന്‍ (Mercury)
* ഏറ്റവും ചെറിയ ഗ്രഹമാണ്‌ ബുധന്‍(വ്യാസം 4800 കി.മീ.). ഇത്‌ ആകാശത്തിലെ മറുത എന്നറിയപ്പെടുന്നു.

* ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ സുര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമാണിത്‌. 

* ഭൂമിയിലെ 88 ദിവസങ്ങള്‍കൊണ്ടാണ്‌ ബുധന്‍ ഒരു പ്രാവശ്യം സൂര്യനെ ചുറ്റുന്നത്‌.

* ഏറ്റവും വേഗത്തില്‍ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹവും ബുധനാണ്‌.

* ബുധന് ഉപഗ്രഹമില്ല. ഇതേ പ്രത്യേകതയുള്ള മറ്റൊരു ഗ്രഹമാണ്‌ ശുക്രന്‍.

* പ്രദക്ഷിണപഥത്തിന്‌ വൃത്താകൃതി ഏറ്റവും കുറഞ്ഞ. ഗ്രഹമാണ്‌ ബുധന്‍ (0.21).

* ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ ഗ്രഹമാണ്‌ മെര്‍ക്കുറി.

* സൂര്യനോട്‌ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌ ബുധന്‍.

* ഏറ്റവും കുടുതല്‍ താപവ്യതിയാനം അനുഭവപ്പെടുന്ന ഗ്രഹമാണ്‌ ബുധന്‍. പകല്‍ ബുധന്റെ താപനില 400 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരുകയും രാത്രിയില്‍ മൈനസ്‌ 180 ഡിഗി സെല്‍ഷ്യസ്‌ വരെ താഴുകയും ചെയ്യുന്നു.

* പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹമാണ്‌ ബുധന്‍.

* ബുധനെക്കുറിച്ച്‌ പഠിക്കാന്‍ നാസ 2004- ആഗസ്തില്‍ വിക്ഷേപിച്ച ദൌത്യമാണ്‌ മെസഞ്ചര്‍  (MErcury Surface SpaceENvironment GEochemistry and Ranging).

* റോമന്‍ മിതോളജിയിലെ സന്ദേശ വാഹക ദേവനാണ്‌ മെര്‍ക്കുറി. ഇതിനു സമാനമായ ഗ്രീക്ക്‌ ദേവനാണ്‌ ഫെര്‍മിസ്‌.

* 58.65 ദിവസംകൊണ്ട്‌ സ്വയം ഭ്രമണവും 87.97 ദിവസം കൊണ്ട്‌ പ്രദക്ഷിണവും പൂര്‍ത്തിയാക്കുന്ന ഗ്രഹമാണ്‌ ബുധന്‍

ശുക്രന്‍ (Venus)
* പ്രഭാത നക്ഷത്രം, പ്രദോഷ നക്ഷ്രതം എന്നീ അപരനാമങ്ങളുള്ള ഗ്രഹമാണ്‌ ശുക്രന്‍.

* ഏറ്റവും ചൂടുകൂടിയ ഗ്രഹം ശുക്രനാണ്‌. ഇതിനുകാരണം കട്ടികൂടിയ അന്തരീക്ഷമുള്ളതിനാല്‍ അനുഭവപ്പെടുന്ന ഹരിത ഗൃഹ വാതക പ്രഭാവമാണ്‌.

* ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപദമുള്ള ഗ്രഹമാണ്‌ ശുക്രന്‍. 

* പ്രദക്ഷിണപഥത്തിന്റെ വൃത്താകൃതിയുടെ നിരക്ക്‌ ഇപ്രകാരമാണ്‌-ബുധന്‍; 0.21, ചൊവ്വ; 0.093, ശനി 0.056, വ്യാഴം 0.048, യുറാനസ്‌ 0.047, ഭൂമി 0.017, നെപ്റ്റ്യൂണ്‍ 0.0086, ശുക്രന്‍ 0.0068.

* സൂര്യപ്രകാശത്തെ ഏറ്റവും കുടുതല്‍ പ്രതിഫലിപ്പിക്കുന്ന ഗ്രഹവും ശുക്രനാണ്‌.

* ഭൂമിയുടേതിനു സമാനമായ വലിപ്പമുള്ളതിനാല്‍ (വ്യാസം 12,107 കി.മീ.) ഭൂമിയുടെ ഇരട്ട, ഭൂമിയുടെ സഹോദര ഗ്രഹം എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന ഗ്രഹമാണ്‌ ശുക്രന്‍.

* ഭൂമിയില്‍നിന്ന്‌ നോക്കുമ്പോള്‍ ചന്ദ്രന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള ആകാശഗോളം ശുക്രനാണ്‌.

* ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ്‌ ശുക്രന്‍.

* പ്രണയത്തിന്റെയും സൌന്ദര്യത്തിന്റെയും റോമന്‍ ദേവതയായ വീനസിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹമാണിത്‌, ഇതിനു സമാനമായ ഗ്രീക്കു ദേവതയാണ്‌ ആഫ്രോഡൈറ്റ്.

* വനിതാ നാമമുള്ള ഏക ഗ്രഹമാണ്‌ വീനസ്‌.

* സൂര്യന്‍ പടിഞ്ഞാറുദിച്ച്‌ കിഴക്ക്‌ അസ്തമിക്കുന്ന ഗ്രഹമാണ്‌ ശുക്രന്‍. മറ്റു ഗ്രഹങ്ങള്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്‌ ശുക്രന്‍.

* ടെലസ്‌കോപ്പില്‍ പൂര്‍ണപരാജയം എന്നു കരുതപ്പെടുന്ന ഗ്രഹമാണ്‌ ശുക്രന്‍.

* സുര്യനെ പ്രദക്ഷിണം ചെയ്യുന്നതിനെക്കാള്‍ (224.7 ദിവസം) സമയം സ്വയം ഭ്രമണത്തിന്‌ (243 ദിവസം) ആവശ്യമായ ഗ്രഹമാണ്‌ ശുക്രന്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വര്‍ഷത്തെക്കാള്‍ ദിവസത്തിന്‌ ദൈര്‍ഘ്യമുള്ള ഗ്രഹമാണ്‌ ശുക്രന്‍. 

* ഏറ്റവും ദൈര്‍ഘ്യം കൂടിയ ദിനരാത്രങ്ങളുള്ള ഗ്രഹമാണ്‌ ശുക്രന്‍.

* സോവിയറ്റ്‌ യുണിയന്‍ വിനേറ പേടകങ്ങള്‍ വിക്ഷേപിച്ചത്‌ ശുക്രനെക്കുറിച്ച്‌ പഠിക്കാനാണ്‌. 

* വിനേറ-1 ആണ്‌ ശുക്രന്റെ അരികിലൂടെ പറന്ന ആദ്യത്തെ മനുഷ്യനിര്‍മിത പേടകം.

* മറ്റൊരു ഗ്രഹത്തിലിറങ്ങിയ ആദ്യത്തെ ബഹിരാകാശപേടകമാണ്‌ വിനേറ-7

* ലക്ഷ്മി പ്ലാനം എന്ന പീഠഭൂമി ശുക്രനിലാണ്‌.

* ശുക്രന്റെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം കാര്‍ബണ്‍ ഡയോക്സൈഡാണ്‌.

* ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്‌ മാക്‌സ്‌വെൽ മോണ്ടസ്‌. പ്രശസ്ത ഭൗതിക ശാസ്ത്രജഞനായ ജെയിംസ്‌ ക്ലര്‍ക്‌ മാക്‌സ്‌വെല്ലിന്റെ സ്മരണാര്‍ഥമാണ്‌ ഈ നാമകരണം.

ഭൂമി (Earth)
* ഇംഗ്ലീഷ്‌ പേരിന്‌ റോമന്‍, ഗ്രീക്കു പുരാണങ്ങളുമായി ബന്ധമില്ലാത്ത ഏക ഗ്രഹമാണ്‌ ഭൂമി. ടെറാ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രഹമാണിത്‌.

* ജീവന്റെ സാന്നിധ്യമുള്ള ഏക ഗ്രഹം ഭൂമിയാണ്‌.

* അന്തര്‍ഗ്രഹങ്ങളില്‍ ഏറ്റവും വലുത്‌ ഭൂമിയാണ്‌.

* ഒരു ഉപഗ്രഹം മാത്രമുള്ള ഏക ഗ്രഹമാണ്‌ ഭൂമി. ഇത്‌ നീല്രഗഹം എന്നും അറിയപ്പെടുന്നു. ജലത്തിന്റെ സാന്നിധ്യമാണ്‌ ഭൂമിയുടെ നീലനിറത്തിന്‌ കാരണം.

* ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഭൂമിയാണ്‌ (5.5).

* 454 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസാണ്‌.

ചൊവ്വ (Mars) 
* റോമാക്കാരുടെ യുദ്ധദേവനായ മാഴ്സിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹമാണിത്‌. * മാഴ്സിനു സമാനമായ ഗ്രീക്കു ദേവനാണ്‌ ഏരിസ്‌. 6794 കി.മീ. ആണ്‌ വ്യാസം.

* ചുവന്ന ഗ്രഹം എന്നും ചൊവ്വ അറിയപ്പെടുന്നു. 

* ഇരുമ്പിന്റെ സാന്നിധ്യമാണ്‌ ചൊവ്വയ്ക്ക്‌ ചുവപ്പുനിറം നല്‍കുന്നത്‌.

* തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്‌ ചൊവ്വയാണ്‌. 

* ദെയ്മോസ്‌ , ഫോബോസ്‌ എന്നീ രണ്ട്‌ ഉപഗ്രഹങ്ങളാണ്‌ ചൊവ്വയ്ക്കുള്ളത്‌. 

* കറുത്ത ച്രന്ദന്‍ എന്നറിയപ്പെടുന്നത്‌ ഫോബോസാണ്‌.

* ഭൂമിയുടേതുപോലെ ധ്രുവങ്ങളില്‍ ഐസ്‌ പാളികളുള്ള ഗ്രഹമാണ്‌ ചൊവ്വ.

* സൌരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കായ വാലിസ്‌ മറൈനെറിസ്‌ (Valles Marineris), സൌരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഒളിമ്പസ്‌ മോൺസ്‌ (Olympus Mons) എന്നിവ ചൊവ്വയിലാണ്‌,

* ചൊവ്വയ്ക്ക്‌ സ്വയം ഭ്രമണത്തിനാവശ്യമായ സമയം ഭൂമിയുടേതിനു സമാനമാണ്‌ (24 മണിക്കൂര്‍ 37 മിനിട്ട്‌)

* അന്തര്‍ഗ്രഹങ്ങളില്‍ സൂര്യനില്‍നിന്ന്‌ ഏറ്റവും അകലെയായി സ്ഥിതി ചെയ്യുന്നത്‌ ചൊവ്വയാണ്‌.

* ബുധന്‍ കഴിഞ്ഞാല്‍ പ്രദക്ഷിണപഥത്തിന്‌ ഏറ്റവും വൃത്താകൃതി കുറഞ്ഞ ഗ്രഹം ചൊവ്വയാണ്‌ (0.093).

* അച്ചുതണ്ടിന്റെ ചരിവ്‌ ഭൂമിയുടേതിനു സമാനമായതും ഭൂമിയിലേതുപോലെ ഋതുക്കള്‍ അനുഭവപ്പെടുന്നതുമായ ഗ്രഹമാണ്‌ ചൊവ്വ.

* മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യത്തെ മനുഷ്യനിര്‍മിത പേടകം അമേരിക്കയുടെ മറീനര്‍-9 ആണ് 

* ചൊവ്വാ ഗ്രഹത്തെ നിരീക്ഷിക്കാന്‍ 1975-ല്‍ അമേരിക്ക അയച്ച പര്യവേഷണ വാഹനമാണ്‌ വൈക്കിംഗ്‌.

* ചൊവ്വയെക്കുറിച്ച്‌ പഠിക്കാന്‍ നാസ വിക്ഷേപിച്ചത്‌ പാത്ത്‌ ഫൈന്‍ഡര്‍.

* സ്വയം ഭ്രമണത്തിന്‌ 24.62 മണിക്കൂര്‍ ആവശ്യമായ ചൊവ്വയ്ക്ക്‌ 686.93 ദിവസംകൊണ്ട്‌ പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

* കാള്‍ സാഗന്‍ സ്പേസ്‌ സ്റ്റേഷന്‍ ചൊവ്വയിലാണ്‌. 

* കൊളംബിയ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സ്മരണാര്‍ഥമുള്ള കൊളംബിയ മെമ്മോറിയല്‍ സ്റ്റേഷന്‍ ചൊവ്വയിലാണ്‌.

* 2013 നവംബര്‍ 5ന് ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനമായ മംഗള്‍യാന്‍ (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍) വിക്ഷേപിച്ചു. 

* 2014 സെപ്റ്റംബര്‍ 24ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. 

വ്യാഴം (Jupiter)
* സൌരയൂഥത്തിലെ ഏറ്റവും വലുപ്പം കൂടിയ ഗ്രഹമാണ്‌വ്യാഴം. 142,983 കി.മീറ്ററാണ്‌ വ്യാസം.

* ബാഹ്യഗ്രഹങ്ങളില്‍ സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നത്‌ വ്യാഴമാണ്‌.

* ഏറ്റവും വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹമായ വ്യാഴത്തിനാണ്‌ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ളത്‌.

* ഗുരുത്വാകര്‍ഷണബലം ഏറ്റവും കൂടിയ ഗ്രഹമായ വ്യാഴത്തിലാണ്‌ വസ്തുക്കള്‍ക്ക്‌ ഏറ്റവും കുടുതല്‍ ഭാരവും ഏറ്റവും ഉയര്‍ന്ന പലായന പ്രവേഗനിരക്കും അനുഭവപ്പെടുന്നത്‌.

* വ്യാഴവും അതിന്റെ ഉപഗ്രഹങ്ങളും ചേര്‍ന്ന്‌ ചെറു സൌരയൂഥം എന്നറിയപ്പെടുന്നു.

* വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമീഡ്‌, കാലിസ്റ്റോ എന്നിവയാണ്‌ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നത്‌. 1610-ല്‍ ഗലീലിയോ ആണ്‌ ഇവയെ കണ്ടെത്തിയത്‌.

* സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്‌ ഗാനിമീഡ്‌. ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹമാണ്‌ അയോ.

* സജീവ അഗ്നിപര്‍വതങ്ങളുള്ള ഉപഗ്രഹമാണ്‌ അയോ.

* ഏറ്റവും കൂടുതല്‍ ഉപ്രഗഹങ്ങളുള്ള ഗ്രഹമാണ്‌ വ്യാഴം.

* ഇതുവരെ വ്യാഴത്തിന്റെ 65 ഉപ്രഗഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌.

* ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌, ലിറ്റില്‍ റെഡ്‌ സ്പോട്ട്‌ എന്നിവ വ്യാഴത്തിലാണ്‌ കാണപ്പെടുന്നത്‌. 

* സൌരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ പ്രതിച്രകവാതമാണ്‌ ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌.

* സൌരയൂഥത്തിലെ പ്രശസ്തമായ ഛിന്നഗ്രഹ ബെൽറ്റ്‌ ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കിടയിലാണ്‌. 

* ഏറ്റവും വലിയ ഛിന്ന ഗ്രഹമാണ്‌ സിറിസ്‌.

* വ്യാഴത്തെക്കുറിച്ച്‌ പഠിക്കാന്‍ 1989-ല്‍ ഗലീലിയോ പേടകം വിക്ഷേപിച്ചത്‌ അമേരിക്കയാണ്‌.

* റോമന്‍ മിതോളജിയില്‍ സ്വര്‍ഗത്തിന്റെ അധിദേവനാണ്‌ ജൂപ്പിറ്റര്‍, സമാനമായ ഗ്രീക്ക്‌ ദേവന്‍ സീയുസ്‌.

* ഭാരതീയ സങ്കല്‍പത്തിലെ ബൃഹസ്പതി വ്യാഴമാണ്‌.

* 9.8 മണിക്കൂര്‍ കൊണ്ട്‌ സ്വയം ഭ്രമണം പൂര്‍ത്തിയാക്കുന്ന വ്യാഴത്തിന്‌ ഒരു പ്രാവശ്യം സുര്യനെ വലംവയ്ക്കാന്‍ 11.86 വര്‍ഷം വേണം. ഈ കാലയളവ്‌ ഒരു വ്യാഴവട്ടം എന്നറിയപ്പെടുന്നു.

* 1994-ല്‍ വ്യാഴത്തില്‍ പതിച്ച വാല്‍നക്ഷ്ധ്രമാണ്‌ ഷുമാക്കർ ലേവി-9

ശനി (Saturn)
* സൌരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമാണ്‌ ശനിക്ക്‌. ആകര്‍ഷകമായ വലയങ്ങളുള്ള ഗ്രഹമാണിത്‌. 

* 120,536 കിലോമീറ്ററാണ്‌ വ്യാസം.

* ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമാണ്‌ ശനി. ജലത്തെക്കാള്‍ സാന്ദ്രത കുറവാണ്‌ ശനിക്ക്‌.

* ഗുരുത്വാകര്‍ഷണനിരക്ക്‌ ഭൂമിയുടേതുമായി ഏറ്റവും സമാനമായ ഗ്രഹമാണ്‌ ശനി.  ഭൂമിയില്‍ 60 കിലോഗ്രാം ഭാരമുള്ള ഒരാളിന്‌ ശനിയില്‍ 63.8 കിലോഗ്രാമായിരിക്കും ഭാരം.

* ടെലിസ്‌കോപ്പിന്റെ സഹായമില്ലാതെ കണ്ടെത്തിയ ഏറ്റവും അകലെയുള്ള ഗ്രഹമാണ്‌ ശനി.

* ഡ്രാഗണ്‍ സ്റ്റോം, ഗ്രേറ്റ്‌ വൈറ്റ്‌ സ്പോട്ട്‌ എന്നീ കൊടുങ്കാറ്റ്‌ മേഖലകള്‍ ശനിയിലാണ്‌.

* ശനിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ വീശുന്ന കൊടുങ്കാറ്റ്‌ ശൃംഖലയാണ്‌ ഡ്രാഗണ്‍ സ്റ്റോം. 

* ശനിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ ഇടയ്ക്കിടെ പ്രതൃക്ഷപ്പെടുന്ന വന്‍കൊടുങ്കാറ്റ്‌ മേഖലയാണ്‌ ഗ്രേറ്റ്‌ വൈറ്റ്‌ സ്പോട്ട്‌.

* ഗ്രിക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരാണ്‌ ശനിയുടെ ഉപഗ്രഹങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.

* തെഥിസ് , മിമാസ്‌, ടൈറ്റന്‍, റിയ, ഡിയോണെ, ഫീബ്‌, ജാനസ്‌, പാന്‍ഡോറ, ഹെലന്‍, പ്രൊമിത്യൂസ്‌, അറ്റ്ലസ്‌, കാലിപ്സോ, പാന്‍ എന്നിവയാണ്‌ ശനിയുടെ പ്രധാന ഉപഗ്രഹങ്ങള്‍.

* സൌരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമാണ്‌ ടൈറ്റന്‍. 

* വ്യക്തമായ അന്തരീക്ഷമുള്ള ഉപഗ്രഹമാണ്‌ ടൈറ്റന്‍. ഭൂമിയുടെ അപരന്‍ എന്നറിയപ്പെടുന്നത്‌ ടൈറ്റനാണ്‌. 

* ക്രിസ്ത്യന്‍ ഹൈജന്‍സാണ്‌ ടൈറ്റനെ കണ്ടെത്തിയത്‌.

* ശനിയെയും ഉപ്ഗ്രങ്ങളെയും കുറിച്ച്‌ പഠിക്കാന്‍ വിക്ഷേപിച്ചതാണ്‌ കാസിനി-ഹൈജന്‍സ്‌ ദൗത്യം.

* ശനി ഗ്രഹത്തിന്റെ സമീപം ആദ്യമായെത്തിയ ബഹിരാകാശ വാഹനമാണ്‌ അമേരിക്കയുടെ പയനിയര്‍-1.

* സാറ്റേണിനു സമാനമായ ഗ്രീക്കു ദേവനാണ്‌ ക്രോണസ്‌ (സമയത്തിന്റെ അധിദേവന്‍). റോമന്‍പുരാണങ്ങളില്‍കൃഷിയുടെ അധിദേവനാണ്‌ സാറ്റേണ്‍.

* 10.2 മണിക്കൂര്‍കൊണ്ട്‌ സ്വയംഭ്രമണം പൂര്‍ത്തിയാക്കുന്ന ശനിക്ക്‌ സുര്യനെ വലംവയ്ക്കാന്‍ 29.46 വര്‍ഷം വേണം.

യുറാനസ്‌ (Uranus)
* ടെലിസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യത്തെ ഗ്രഹമാണ്‌ യുറാനസ്‌. 

* സൌരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനത്താണ്‌ ഈ ഗ്രഹം. 51117 കിലോമീറ്ററാണ്‌ വ്യാസം.

* 1781-ല്‍ വില്യം ഹെര്‍ഷലാണ്‌ ഇത്‌ കണ്ടെത്തിയത്‌. ടെലിസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണിത്‌.

* വില്യം ഷേക്‌സ്പിയര്‍, അലക്സാണ്ടര്‍ പോപ്പ്‌ എന്നിവരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകളാണ്‌ യുറാനസിന്റെ ഉപഗ്രഹങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.

* ഏരിയല്‍, അംബ്രിയേല്‍, ടൈറ്റാനിയ, ഒബറോണ്‍, മിരാന്‍ഡ, കാലിബാന്‍, ജൂലിയറ്റ്‌, ഡെസ്ഡിമോണ, പ്രോസ്‌പെറോ, ബിയാന്‍ഡ എന്നിവ യുറാനസിന്റെ ഉപഗ്രഹങ്ങളാണ്‌.

* പച്ച ഗ്രഹം എന്നറിയപ്പെടുന്നത്‌ യുറാനസാണ്‌.

* ധ്രുവപ്രദേശം സൂര്യന്‌ അഭിമുഖമായിട്ടാണ്‌ യുറാനസ്‌ പ്രദക്ഷിണം ചെയ്യുന്നത്‌. 

* അച്ചുതണ്ടിന്‌ ഏറ്റവും കൂടുതല്‍ ചരിവുള്ള ഗ്രഹമാണിത്‌ (97.77ഡിഗ്രി) . 

* ഉരുളുന്നഗ്രഹം എന്നറിയപ്പെടുന്നു. കിടക്കുന്ന ഗ്രഹം എന്ന അപരനാമവും യുറാനസിനുണ്ട്‌.

* ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത്‌ യൂറാനസിലാണ്‌ (മൈനസ്‌ 224).

* ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഗ്രഹമാണ്‌ യുറാനസ്‌.

* യുറാനസിനെ അരുണന്‍ എന്നു വിളിക്കുന്നു. 

* യുറാനസിന്റെ അന്തരീക്ഷത്തില്‍ ഏറ്റവും കുടുതലുള്ളത്‌ ഹൈഡ്രജനാണ്‌.

* ഏറ്റവും സാന്ദ്രത കുറഞ്ഞ രണ്ടാമത്തെ ഗ്രഹമാണ്‌ യുറാനസ്‌.

* ഗ്രീക്കു പുരാണങ്ങളിലെ ആകാശദേവനാണ്‌ യുറാനസ്‌. സമാനമായ റോമന്‍ ദേവന്‍ Caelus. ഗ്രീക്കു ദേവന്റെ പേരുള്ള ഏക ഗ്രഹമാണ്‌ യുറാനസ്‌.

* യൂറാനസിന്‌ സ്വയംഭ്രമണത്തിന്‌ 17.9 മണിക്കൂറും പ്രദക്ഷിണത്തിന്‌ 83.75 വര്‍ഷവും ആവശ്യമാണ്‌.

നെപ്റ്റ്യൂൺ (Neptune)
* സൂര്യനില്‍നിന്ന്‌ ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌ നെപ്റ്റ്യൂൺ.

* ബാഹ്യഗ്രഹങ്ങളില്‍ ഏറ്റവും ചെറുത്‌ നെപ്റ്റ്യൂണാണ്‌. 49,527 കിലോമീറ്ററാണ്‌ വ്യാസം.

* 1846 സെപ്തംബര്‍ 23 ന്‌ നെപ്റ്റ്യൂൺ ഗ്രഹത്തെ കണ്ടെത്തിയത്‌ അര്‍ബെയിന്‍ വെരിയര്‍ (Urbain Le Verrier), ജോണ്‍ കൗച്ച്‌ ആദംസ്‌ (John Couch Adams), ജൊഹാന്‍ ഗാലെ (Johann Galle) എന്നിവര്‍ ചേര്‍ന്നാണ്‌.

* ഏറ്റവും വേഗത്തില്‍ കാറ്റു വീശുന്ന ഗ്രഹമാണ്‌ നെപ്റ്റ്യൂൺ. 

* മീഥേനിന്റെ സാന്നിധ്യം കാരണം നെപ്റ്റ്യൂൺ നീലനിറത്തില്‍ കാണപ്പെടുന്നു.

* സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളുള്ള വലയങ്ങളുള്ള ഗ്രഹമാണ്‌ നെപ്റ്റ്യൂൺ.

* ഗ്രേറ്റ്‌ ഡാര്‍ക്‌ സ്പോട്ട്‌, മാന്ത്രികന്റെ കണ്ണ്‌ എന്നീ കൊടുങ്കാറ്റ്‌ മേഖലകള്‍ നെപ്റ്റ്യൂണിലാണ്‌.

* നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ ട്രിറ്റണ്‍. പ്രോട്ടിയസ്‌, നെരീഡ്‌, ലാറിസ, ഗലാറ്റിയ, തലാസ്സ എന്നിവയാണ്‌ മറ്റ്‌ ഉപ്രഗഹങ്ങള്‍.

* നെപ്റ്റ്യൂണിനെ വരുണന്‍ എന്നു വിളിക്കുന്നു. 

* നെപ്റ്റ്യൂണിനു സമാനമായ ഗ്രീക്കു ദേവനാണ്‌ പോസീഡോണ്‍. റോമന്‍ പുരാണങ്ങളിലെ സമുദ്രദേവനാണ്‌ നെപ്റ്റ്യൂണ്‍.

* ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന രണ്ടാമത്തെ ഗ്രഹമാണ്‌ നെപ്സ്റ്യൂണ്‍ (മൈനസ്‌ 214).

* ശുക്രന്‍ കഴിഞ്ഞാല്‍ ഏറ്റവും വൃത്താകൃതിയുള്ള പ്രദക്ഷിണപഥമുള്ള ഗ്രഹം നെപ്റ്റ്യുണാണ്‌. ഇതിന്റെ വൃത്താകൃതിയുടെ നിരക്ക്‌ 0.0086 മാത്രമാണ്‌.

* ഏറ്റവും കുറഞ്ഞ വേഗത്തില്‍ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമാണ്‌ നെപ്റ്റ്യൂൺ.

* നെപ്സ്റ്യൂണിന്‌ സ്വയംഭ്രമണത്തിന്‌ 19.1 മണിക്കുറും പ്രദക്ഷിണത്തിന്‌ 163.72 വര്‍ഷവും ആവശ്യമാണ്‌.

പ്ലൂട്ടോ (Pluto)
* ഒന്‍പതാമത്തെ ഗ്രഹമായിരുന്നുപ്ലൂട്ടോ. 2006 ഓഗസ്ത്‌ 24ന്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായിരുന്ന പ്രാഗില്‍ ചേര്‍ന്ന രാജ്യാന്തര ആസ്ട്രണോമിക്കല്‍ യൂണിയന്റെ സമ്മേളനം പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കി.

* പാതാള ദേവന്റെ പേരില്‍ അറിയപ്പെട്ടിരുന്ന ഗ്രഹമാണ്‌ പ്ലൂട്ടോ. 

* അമേരിക്കന്‍ വാന നിരീക്ഷകനായിരുന്ന ക്ലൈഡ്‌ ടോംബോയാണ്‌ 1930-ല്‍ പ്ളൂട്ടോ കണ്ടുപിടിച്ചത്‌.

* ഇപ്പോള്‍ പ്ലൂട്ടോ കുള്ളന്‍ ഗ്രഹങ്ങളുടെ പട്ടികയിലാണ്‌.

* പ്ലൂട്ടോയെയും ഉപഗ്രഹങ്ങളെയും കുറിച്ച്‌ പഠിക്കാന്‍ 2006 ജനുവരി 9ന്‌ വിക്ഷേപിച്ചതാണ്‌ ന്യു ഹൊറൈസൈണ്‍സ്‌.

ചന്ദ്രൻ (Moon)
* ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന് നിരവധി സവിശേഷതകളുണ്ട്‌.

* ലാറ്റിന്‍ ഭാഷയില്‍ ചന്ദ്രന്റെ പേര്‌ ലൂണ എന്നാണ്‌.

* ഇംഗ്ളീഷില്‍ ചന്ദ്രനുമായി ബന്ധപ്പെട്ട നാമവിശേഷണം lunar ആണ്‌. ലാറ്റിന്‍ ഭാഷയില്‍നിന്നാണ്‌ ഇതിന്റെ ഉദ്ഭവം. പ്രചാരം കുറഞ്ഞ മറ്റൊരു നാമവിശേഷണമായ Selene ന്റെ ഉദ്ഭവം ഗ്രീക്കില്‍നിന്നാണ്‌.

* ചന്ദ്രനെക്കുറിച്ചുള്ള പഠനം Selenography.
* സൌരയുഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ അഞ്ചാംസ്ഥാനം. എന്നാല്‍, മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഉപഗ്രഹം. 

* ഭൂമിയുടെ നാലിലൊന്നു വ്യാസണ്ടെങ്കിലും പിണ്ഡത്തിന്റെ കാര്യത്തില്‍ എണ്‍പത്തിയൊന്നില്‍ ഒരു ഭാഗമാണുള്ളത്‌.

* ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ ആറിലൊന്നാണ്‌ ചന്ദ്രനുള്ളത്‌. ഭൂമിയില്‍ 60 കിലോ ഭാരമുള്ള ഒരു വസ്തുവിന്റെ ച്രന്ദനിലെ ഭാരം10 കിലോഗ്രാം ആയിരിക്കും.

* ഉപഗ്രഹങ്ങള്‍ക്കിടയില്‍ ചന്ദ്രന്‌ വലുപ്പത്തില്‍ അഞ്ചാംസ്ഥാനമാണ്‌. ഗാനിമീഡ്‌, ടൈറ്റന്‍, കാലിസ്റ്റോ, ഇയോ എന്നിവയാണ്‌ ച്രന്ദനെക്കാള്‍ വലുപ്പമുള്ള ഉപഗ്രഹങ്ങള്‍.

* വ്യാഴത്തിന്റെ ഉപഗ്രഹമായ അയോ (3.5227) കഴിഞ്ഞാല്‍ ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹമാണ്‌ ചന്ദ്രന്‍ (3.346 ). 

* 27.3 ദിവസംകൊണ്ട്‌ ചന്ദ്രന്‍ ഭൂമിയ്ക്കുചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുമെങ്കിലും ഭൂമിയും സ്വന്തം പ്രദക്ഷിണപദത്തില്‍ സൂര്യനുചുറ്റും നിങ്ങുന്നതിനാല്‍ ചന്ദ്രന്റെ പൂര്‍വനില ആവര്‍ത്തിക്കുന്നതിന്‌ 29.5 ദിവസം വേണം.

* മനുഷ്യന്‍ സന്ദര്‍ശിചിട്ടുള്ള ഏക അന്യഗോളമാണ്‌ ചന്ദ്രന്‍. 

* 1969 ജൂലായ്‌ 21നാണ്‌ മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്‌. അപ്പോളോ 11 എന്ന പേടകമാണ്‌ അതിന്‌ ഉപയോഗിച്ചത്‌. സാറ്റേണ്‍ ഫൈവ്‌ എന്ന റോക്കറ്റ്‌ ഉപയോഗിച്ചാണ്‌ അപ്പോളോ 11 -നെ വിക്ഷേപിച്ചത്‌.

* ചന്ദ്രനില്‍ ലാന്‍ഡ്‌ ചെയ്ത ആദ്യ മനുഷ്യനിര്‍മിത വസ്തു ലൂണ-2 ആണ്‌.

* ചന്ദ്രനെ മനുഷ്യന്‍ പ്രദക്ഷിണം ചെയ്ത ആദ്യത്തെ ദൗത്യപേടകമാണ്‌ അപ്പോളോ 8 (1968).

* 1972 നുശേഷം ആളില്ലാ ദൗത്യപേടകങ്ങള്‍ മാത്രമേ ചന്ദ്രനില്‍ ലാന്‍ഡ്‌ ചെയ്തിട്ടുള്ളു.

* ചന്ദ്രനില്‍ ദേശീയ പതാക പതിപ്പിച്ച നാലാമത്തെ രാജ്യമാണ്‌ ഇന്ത്യ.

* ചന്ദ്രനില്‍ ലാന്‍ഡുചെയ്ത ആളില്ലാത്ത ആദ്യത്തെ ബഹിരാകാശപേടകം സോവിയറ്റ്‌ യൂണിയന്റെ ലൂണയാണ്‌.

* ചന്ദ്രനിലെത്തിയ ആദ്യ വ്യക്തി അമേരിക്കക്കാരനായ നീല്‍ ആംസ്ട്രോങാണ്‌. എഡ്വിൻ ആല്‍ഡ്രിനാണ്‌ അദ്ദേഹത്തിന്റെ ഒപ്പമിറങ്ങിയത്‌. അവരുടെ സഹയാത്രികനായ മൈക്കല്‍ കോളിന്‍സ്‌ അതേ സമയത്ത്‌ ബഹിരാകാശ 
വാഹനത്തില്‍ ചന്ദ്രനെ പ്രദക്ഷിണം ചെയ്തു.

* സുര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത്‌ കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു ച്രന്ദനാണ്‌. ച്രന്ദന്റെ പ്രതലം ഇരുണ്ടതാണെങ്കിലും സൂര്യപ്രകാശം പ്രതിഫലനമാണ്‌ അതിനെ തിളക്കമുള്ളതാക്കുന്നത്‌.

* കല, സാഹിത്യം, ഭാഷ, പഞ്ചാംഗം എന്നിവയിലെല്ലാം ചന്ദ്രന്റെ സ്വാധീനം കാണാം.

* ചന്ദ്രനില്‍നിന്ന്‌ നോക്കുന്നയാള്‍ക്ക്‌ ആകാശം കറുപ്പായി തോന്നും.

* മൗണ്ട്‌ ഹാഡ്‌ലി, മൌണ്ട്‌ ബ്രാഡ്‌ലി, മൗണ്ട് ഹൈജന്‍സ്‌, മൌണ്ട്‌ ആഗ്നസ്‌ എന്നിവ ച്രന്ദനില്‍ സ്ഥിതിചെയ്യുന്ന പര്‍വതങ്ങളാണ്‌.

* ചന്ദ്രന്റെ പ്രായം 4.5 ബില്യണ്‍ വര്‍ഷമാണ്‌.

* ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോള്‍ ചന്ദ്രനും ഭൂമിയുമായുള്ള അകലം 363,104 കിലോമീറ്ററും ഏറ്റവും അകലെയായിരിക്കുമ്പോള്‍ 405,696 കിലോമീറ്ററുമാണ്‌.

* ഭൂമിയും ചന്ദ്രനുമായുള്ള ശരാശരി അകലം 3.84 ലക്ഷം കിലോമീറ്ററാണ്‌. ഇത്രയും ദൂരം സഞ്ചരിക്കാന്‍ പ്രകാശത്തിന്‌ 1.3 സെക്കന്റ്‌ വേണം.

* പ്രദക്ഷിണത്തിനാവശ്യമായ സമയം 27 ദിവസം 7 മണിക്കൂര്‍ 44 മിനിട്ട്‌ 2.9 സെക്കന്റ്‌.

* പ്രദക്ഷിണപഥത്തിലെ ശരാശരി വേഗം 1.022 കിലോമീറ്ററാണ്‌. മണിക്കൂറില്‍ 3,683 കി.മീ വേഗത്തിലാണ്‌ ചന്ദ്രന്റെ പ്രയാണം.

* ശരാശരി ആരം 1,737.10 കിലോമീറ്റര്‍. മധ്യരേഖയിലൂടെയുള്ള ആരം 1,738.14 കിലോമീറ്റര്‍. ധ്രുവപ്രദേശങ്ങളിലൂടെയുള്ള ആരം 1,735.97 കിലോമീറ്റര്‍.

* മധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ്‌ 10,921 കിലോമീറ്റര്‍.

* പലായന പ്രവേഗം അഥവാ എസ്‌കേപ്പ്‌ വെലോസിറ്റി 2.38 കിലോമീറ്റര്‍ പ്രതി സെക്കന്റ്‌.

* ചന്ദ്രന്റെ അച്ചുതണ്ടിന്റെ ചരിവ്‌ വെറും 1.54 ഡിഗ്രിമാത്രമാണ്‌ (ഭൂമിയുടേത്‌ 23.44 ഡിഗ്രി).

ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും
* ചന്ദ്രഗ്രഹണസമയത്ത്‌ ഭൂമി സൂര്യനും ചന്ദ്രനുമിടയ്ക്ക്‌വരും. 

* സൂര്യ ഗ്രഹണസമയത്ത്‌ ഭൂമിക്കും സുര്യനുമിടയ്ക്ക്‌ ചന്ദ്രന്‍ വരും.

സൌരയൂഥത്തിലെ മറ്റംഗങ്ങള്‍
* സൌരയൂഥത്തിലെ കുള്ളന്‍ ഗ്രഹങ്ങളാണ്‌ സിറിസ്‌, പ്ലൂട്ടോ, ഹൌമിയ, മേക്ക്മേക്ക്‌, ഈറിസ്‌ എന്നിവ.

* ഏറ്റവും വലിയ കുള്ളന്‍ ഗ്രഹമാണ്‌ ഇറിസ്‌. സുര്യനെ നേരിട്ട്‌ പ്രദക്ഷിണംചെയ്യുന്ന ഗോളങ്ങളില്‍ പിണ്ഡത്തില്‍ ഒന്‍പതാം സ്ഥാനമുണ്ട്‌. 

* ഡിഡ്‌നോമിയയാണ്‌ ഈറിസിന്റെ ഉപഗ്രഹം.

* സൌരയുഥത്തില്‍ അറിയപ്പെടുന്ന ഏറ്റവും അകലയുള്ള വസ്തുക്കളാണ്‌ ഈറിസും ഡിസ്‌നോമിയയും.

* 2003 യു ബി 313 എന്നായിരുന്നു ഈറിസിന്റെ ആദ്യ നാമം.

* മൈക്ക്‌ ബ്രൗണും കൂട്ടരും 2005 ലാണ്‌ ഈറിസിനെ ആദ്യമായി കണ്ടെത്തിയത്‌.

* കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളാണ്‌ കെയ്റോണ്‍, ഹൈഡ്ര, നിക്സ്‌ എന്നിവ.