ജീവകോശങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട പ്രകൃതിദത്ത രാസഘടകങ്ങളാണ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകങ്ങൾ.
- മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള കാർബണിക്ക് പദാർഥങ്ങളാണ് ജീവകങ്ങൾ.
- മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ 13 ജീവകങ്ങളാണുള്ളത്.
- കാസിമർ ഫങ്ക് ആണ് ജീവകങ്ങൾക്ക് വൈറ്റമിൻ എന്ന പേര് നൽകിയത്.
- എ,സി,ഡി,ഇ,കെ എന്നീ പേരുകളിലുള്ള 5 ജീവകങ്ങളും ബി കോംപ്ലക്‌സിലെ 8 ജീവകങ്ങളും ചേർന്നതാണ് ഈ അനിവാര്യ ജീവകങ്ങൾ.
- മനുഷ്യ കോശങ്ങൾക്ക് സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്ത ഒന്നാണ് ജീവകങ്ങൾ.
- കോ-എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകമാണ് ജീവകം.
- ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ജീവകങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത്.
- ജീവകങ്ങൾ ഊർജം നൽകുന്നില്ല.
- ജീവകങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളാണ് അപര്യാപ്തതാ രോഗങ്ങൾ.
- ജീവകങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. ജലത്തിൽ ലയിക്കുന്നവയും കൊഴുപ്പിൽ ലയിക്കുന്നവയും.
- ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ബി കോംപ്ലക്സ്,സി.
- കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ എ,ഡി,ഇ,കെ.
- ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ശരീരത്തിൽ സംഭരിച്ചു വയ്ക്കുന്നില്ല.
- പേശികളിലേക്കും കോശ ഭാഗങ്ങളിലെക്കും ജീവകങ്ങൾ ആഗിരണം ചെയ്യപ്പെടുന്നില്ല.
- കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ആഡിപ്പോസ് കലകളിലും കരളിലുമായി ശരീരം സംഭരിക്കും.
- ശരീരത്തിലെ ആവശ്യത്തിലധികമുള്ള ബി കോംപ്ലക്സ്, സി, ജീവകങ്ങൾ മൂത്രത്തിലൂടെ പുറംതള്ളപ്പെടും.
- ജീവകങ്ങൾക്ക് പ്രത്യേക രാസനാമങ്ങൾ നൽകിയത് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്പ്ളൈഡ് കെമിസ്ട്രി ആണ്.
കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ
ജീവകം എ
രാസനാമം – റെറ്റിനോൾ
- 1913 ൽ എൽമർ മക്കൊല്ലം എന്ന ജൈവ രസതന്ത്രജ്ഞനാണ് വെണ്ണയിൽ നിന്ന് ജീവകം എ വേർതിരിച്ചെടുത്തത്.
- ‘ബ്രൈറ്റ് ഐ’ വൈറ്റമിൻ എന്നറിയപ്പെടുന്നു.
- കണ്ണുകൾ, ത്വക്ക്, കോശം എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകമാണ് ജീവകം എ.
- ഇലക്കറികൾ, കരൾ, മുട്ട, പാൽ, മത്സ്യം, എണ്ണകൾ, ചീര, കാബ്ബജ്,മഞ്ഞയോ ഓറഞ്ചോ നിറമുള്ള ഫലങ്ങൾ (ഉദാ: പപ്പായ, മാങ്ങ, കാരറ്റ്, തക്കാളി എന്നിവയാണ് ജീവകം എ യുടെ പ്രധാന സ്രോതസ്സുകൾ.
- കരോട്ടിൻ എന്ന വർണ്ണ വസ്തു ശരീരത്തിൽ വച്ച് എളുപ്പം ‘ജീവകം എ’ യായി മാറ്റപ്പെടുന്നതുകൊണ്ടു ‘പ്രൊ വൈറ്റമിൻ എ’ എന്നറിയപ്പെടുന്നു.
- ജീവകം എ യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾ:നിശാന്ധത, സീറോഫ്താൽമിയ
- സാധാരണ വ്യക്തിക്ക് ആവശ്യമായ ജീവകം എ യുടെ അളവ് 1.5 -2 മി.ഗ്രാം.
- റോഡോപ്സിൻ നിർമാണം തടസ്സപ്പെടുന്നതിനാൽ മങ്ങിയ പ്രകാശത്തിൽ കാഴ്ച ശക്തി കുറയുന്ന അവസ്ഥ നിശാന്ധത.
ജീവകം ഡി രാസനാമം : കാൽസിഫെറോൾ
- സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.
- എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം.
- കാൽസ്യം, ഫോസ്‌ഫോറസ് എന്നിവയുടെ ഉപാപചയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
- സ്റ്റീറോയിഡായി പ്രവർത്തിക്കുന്നു.
- കരൾ, മത്സ്യ എണ്ണകൾ, ഇലക്കറികൾ, പാൽ, മുട്ട, വെണ്ണ എന്നിവയിൽ ധാരാളം അടങ്ങിയ ജീവകം.
- സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ത്വക്കിൽ നിർമിക്കപ്പെടുന്നു.
- രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു.
- ഹൃദ്രോഗങ്ങൾ, ടൈപ്പ് 1 ഡയബെറ്റിസ്, ഓസ്റ്റിയോ പൊറോസിസ്, പക്ഷാഘാതം എന്നിവ തടയാൻ സഹായിക്കുന്നു.
- ജീവകം ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾ : റിക്കറ്റ്സ്, അഥവാ കണ, ഓസ്റ്റിയോ മാലേസിയ.
- ജീവകം ഡി 2 ന്ടെ പ്രോവൈറ്റമിൻ – എർഗോസ്റ്റിറോൾ.
- എർഗോസ്റ്റിറോൾ സസ്യങ്ങളിൽ കാണപ്പെടുന്നു.
- ജീവകം ഡി 3 യുടെ പ്രോ വൈറ്റമിൻ – 7-ഡി ഹൈഡ്രോകൊളസ്‌ട്രോൾ (ഇത് മൃഗങ്ങളിൽ കാണപ്പെടുന്നു.)
ജീവകം കെ രാസനാമം : ഫിലോക്വിനോൻ
- ജീവകം കെ കണ്ടെത്തിയത് – ഹെൻറി ഡാം.
- രക്തം കട്ട പിടിക്കാൻ ആവശ്യം വേണ്ട വൈറ്റമിൻ.
- ആന്റി ഹെമറാജിക് വൈറ്റമിൻ എന്നറിയപ്പെടുന്നു.
- കുടലിലെ ബാക്റ്റീരിയകൾ നിർമിക്കുന്ന ജീവകം.
- ഇലക്കറികൾ, സോയാബീൻ, ഉരുളക്കിഴങ്ങ്, തക്കാളി, ചീര, കാബ്ബജ് എന്നിവയാണ് പ്രധാന സ്രോതസ്സുകൾ.
- കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ജീവകം.
- അപര്യാപ്തത രോഗം, രക്തം കട്ട പിടിക്കുന്നതിനു തടസം.
ജീവകം ഇ രാസനാമം : ടോക്കോഫെറോൾ
- ആന്റി സ്റ്റെറിലിറ്റി ജീവകം എന്നറിയപ്പെടുന്നു.
- സസ്യങ്ങളിലും ജന്തുക്കളിലും വ്യാപകമായി കാണുന്നു.
- പ്രത്യുല്പാദന അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം.
- പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, സൂര്യകാന്തി എണ്ണ, മുളപ്പിച്ച പയർ എന്നിവയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
- മുട്ടയുടെ മഞ്ഞക്കരു, മത്സ്യ എണ്ണകൾ, പശുവിൻ പാൽ, മൃഗക്കൊഴുപ്പുകൾ എന്നിവയും ജീവകം ഇ യുടെ പ്രധാന സ്രോതസ്സുകളാണ്.
- അപര്യാപ്തതാ രോഗം : വന്ധ്യത
- ഹോർമോണായി പ്രവർത്തിക്കുന്ന ജീവകം.
- ബ്യുട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു.
- ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിൽ പങ്കു വഹിക്കുന്നു.
ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ
ജീവകം ബി 1 രാസനാമം : തയാമിൻ
- സസ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജീവകം.
- ധാന്യങ്ങളുടെ തവിടിൽ ധാരാളം അടങ്ങിയിരിക്കുന്നു.
- പച്ചക്കറികൾ, പയർ, പരിപ്പ്, മുട്ട, കരൾ, പന്നി മാംസം, എന്നിവ തയാമിന്റെ സമൃദ്ധമായ സ്രോതസ്സുകളാണ്.
- പാചകം ചെയ്യുമ്പോൾ തയാമിൻ നഷ്ടപ്പെടുന്നു.
- അപര്യാപ്തതാ രോഗം : ബെറിബെറി
- നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗം – ബെറിബെറി
- ബുദ്ധി വളർച്ചയ്ക്കും, ഓർമശക്തിക്കും ആവശ്യമായ ജീവകം.
- രക്തത്തിന്ടെ ഉത്പാദനത്തിനും രക്ത ചംക്രമണത്തിനും സഹായിക്കുന്നു.
ജീവകം ബി 2 രാസനാമം : റൈബോഫ്‌ളേവിൻ
- വൈറ്റമിൻ ജി എന്നറിയപ്പെടുന്നു.
- ത്വക്കിന്ടെയും വായുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം.
- ധാന്യങ്ങൾ, മുട്ട, പാൽ, മാംസം, ഇലക്കറികൾ എന്നിവ പ്രധാന സ്രോതസ്സുകൾ.
- ചുവന്ന രക്ത കോശങ്ങൾ, ആന്റിബോഡികൾ എന്നിവയുടെ ഉല്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
- അപര്യാപ്തതാ രോഗങ്ങൾ – അരിബോഫ്‌ലാവിനോസിസ്, ആംഗുലർ സ്റ്റോമാറ്റിസ്
- യീസ്റ്റ്, ഫെർമെന്റേഷൻ നടത്തുന്ന ബാക്റ്റീരിയ എന്നിവയിൽ ധാരാളമായുള്ള ജീവകം.
ജീവകം ബി 7 രാസനാമം : ബയോട്ടിൻ
- അപര്യാപ്തതാ രോഗം – ഡർമട്ടൈറ്റിസ്
- ജീവകം എച്ച് എന്നറിയപ്പെടുന്നു.
ജീവകം ബി 3 രാസനാമം : നിയാസിൻ / നിക്കോട്ടിനിക്ക് ആസിഡ്
- മത്സ്യം, ധാന്യങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയിൽ ജീവകം ബി 3 അടങ്ങിയിരിക്കുന്നു.
- ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം.
- ലൈംഗിക ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാനാവശ്യം.
- ഓർമശക്തി വർധിപ്പിക്കാനും രക്ത ചംക്രമണം വർധിപ്പിക്കാനും ആവശ്യം.
- അപര്യാപ്തതാ രോഗം – പെല്ലാഗ്ര.
- പ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കാനാവുന്ന അവസ്ഥയാണ് പെല്ലാഗ്ര.
ജീവകം ബി 5 രാസനാമം : പാന്റോതെനിക് ആസിഡ്
- ആന്റി സ്ട്രെസ് വൈറ്റമിൻ എന്നറിയപ്പെടുന്നു.
- മുട്ട, പാൽ, കരൾ, യീസ്റ്റ്, കൂണുകൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ, മാംസം, എന്നിവ പ്രധാന സ്രോതസ്സുകളാണ്.
- ഹോർമോണുകളുടെ ഉത്പാദനം ഹീമോഗ്ലോബിന്റെ ഉത്പാദനം എന്നിവയെ സഹായിക്കുന്നു.
- അപര്യാപ്തതാ രോഗം – പാരസ്തീഷ്യ
ജീവകം ബി 6 രാസനാമം : പിരിഡോക്സിൻ
- പച്ചക്കറികൾ, മാംസം, ഷന്യങ്ങൾ, വാഴപ്പഴം, ഗോതമ്പ് എന്നിവ നല്ല സ്രോതസ്സുകളാണ്.
- സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നു.
- മാനസികാവസ്ഥ,പെരുമാറ്റം എന്നിവയെ നിയന്ത്രിക്കുന്നു.
- അപര്യാപ്തതാ രോഗങ്ങൾ – അനീമിയ, പെരിഫെറൽ ന്യുറോപ്പതി.
ജീവകം ബി 9 രാസനാമം : ഫോളിക് ആസിഡ്
- കരളിൽ സംഭരിച്ച് വയ്ക്കപ്പെടുന്നു.
- പച്ചക്കറികൾ,ധാന്യങ്ങൾ, കരൾ എന്നിവ പ്രധാന സ്രോതസ്സുകൾ.
- ന്യുക്ലിക്ക് ആസിഡുകൾ, ചുവന്ന രക്താണുക്കൾ, ഹീമോഗ്ലോബിൻ എന്നിവയുടെ ഉല്പാദനത്തിന് അനിവാര്യം.
- ദഹനത്തെ സഹായിക്കുന്നു.
- മാനസിക/ വൈകാരിക ആരോഗ്യം നില നിർത്തുന്നു.
- അപര്യാപ്തതാ രോഗം – അനീമിയ
ജീവകം ബി 12 രാസനാമം : സൈനകൊബലാമിൻ
- ‘എനർജി വൈറ്റമിൻ’ എന്നറിയപ്പെടുന്നു.
- മുട്ട, പാൽ, കരൾ, മാംസം,കൊഞ്ച്, കക്ക,ഞണ്ട് എന്നിവയാണ് പ്രധാന ഭക്ഷ്യ സ്രോതസുകൾ ചുവന്ന രക്താണുക്കളുടെ നിർമാണത്തിന് വേണ്ട ജീവകം
- കോബോൾട്ട് അടങ്ങിയ ജീവകം.
- മനുഷ്യന്റെ വൻകുടലിൽ നിർമിക്കപ്പെടുന്ന ജീവകം.
- സസ്യങ്ങളിൽ നിന്ന് ലഭിക്കാത്ത ജീവകം.
- അപര്യാപ്തതാ രോഗം – പെർനിഷ്യസ് അനീമിയ
ജീവകം ഡി രാസനാമം : അസ്‌കോർബിക്ക് ആസിഡ്
- കണ്ടെത്തിയത് – C.J.King and W.A.Waugh.
- ഓറഞ്ച്, നാരങ്ങ,നെല്ലിക്ക,തക്കാളി, തണ്ണിമത്തൻ,ബ്രോക്കോളി എന്നിവയിൽ ധാരാളമുണ്ട്.
- ആരോഗ്യമുള്ള പല്ലുകൾ, മോണകൾ, എല്ലുകൾ എന്നിവ നില നിർത്താനാവശ്യമുള്ള ജീവകം.
- പച്ചക്കറികൾ, ചൂടാക്കിയാലും പാകം ചെയ്താലും നഷ്ടമാകുന്ന ജീവകം.
- മുറിവ് ഉണങ്ങുന്നതിനു സഹായിക്കുന്ന ജീവകം (കൊളാജൻ)
- കൃത്രിമമായി നിർമിച്ച ആദ്യ ജീവകം (രോഗപ്രതിരോധ വൈറ്റമിൻ)
- അപര്യാപ്തതാ രോഗം – സ്കർവി (മോണയിൽ നിന്ന് രക്തസ്രാവം)
- ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്നു.