History of Indian Independence Movement 1857 to 1947

0
917
History of Indian Independence Movement 1857 to 1947
1857
* ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മേയ്‌10-ന്‌മീററ്റില്‍ പൊട്ടിപ്പുറപ്പെട്ടു. ശിപായിലഹള എന്നും അറിയപ്പെട്ട സമരം നടക്കുമ്പോൾ ലോര്‍ഡ്‌ കാനിങ്ങായിരുന്നു ഇന്ത്യന്‍ വൈസ്രോയി.
1858
* ബ്രിട്ടിഷ്‌ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തി. ബ്രിട്ടിഷ്‌ പാര്‍ലമെന്‍റ്‌ ഗവണ്‍മെന്‍റ്‌ ഓഫ്‌ഇന്ത്യ ആക്ട് പാസാക്കി. ഇതോടെ ഇന്ത്യയില്‍ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയുടെ ഭരണം അവസാനിപ്പിച്ച്‌ അധികാരം ബ്രിട്ടീഷ്‌ രാജ്ഞിക്ക്‌ കീഴിലാക്കി.
1862
* കൊല്‍ക്കത്ത, മുംബൈ, മദ്രാസ്‌ എന്നിവിടങ്ങളില്‍ ഹൈക്കോടതികൾ സ്ഥാപിച്ചു.
1866
* ഒക്ടോബര്‍ ഒന്നിന്‌ ദാദാഭായ്‌ നവ്റോജി ലണ്ടനില്‍ ഈസ്റ്റ്‌ ഇന്ത്യാ അസ്പോസിയേഷന്‍ സ്ഥാപിച്ചു. 
1872
* ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെന്‍സസ്‌. അന്നത്തെ വൈസ്രോയി ലോഡ്‌ മേയോ.
* The Native Marriage Act, ശൈശവവിവാഹം നിരോധിച്ചു.
1873
* പുണെയില്‍ ജ്യോതിറാവു ഫുലേ (യഥാര്‍ഥ പേര്‌ ഗോവിന്ദ്‌ റാവു ഫുലേ)
സത്യശോധക്‌ സമാജ്‌ സ്ഥാപിച്ചു. 
1876
* സുരേന്ദ്രനാഥ ബാനര്‍ജിയും ആനന്ദ്‌ മോഹന്‍ ബോസും ചേര്‍ന്ന്‌ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവത്കരിച്ചു. മറ്റൊരു പേര്‌ ഇന്ത്യന്‍ നാഷണല്‍ അസ്വോസിയേഷന്‍.
1878
* Vernacular Press Act അന്നത്തെ വൈസ്രോയി ലോഡ്‌ലിട്ടണ്‍, ഇന്ത്യക്കാരുടെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പിടിച്ചുകെട്ടാന്‍ പ്രാദേശികഭാഷാ പത്രനിയമം പാസാക്കി.
1881
* ഇന്ത്യയിലെ ആദ്യത്തെ ഏകീകൃത സെന്‍സസ്‌. അന്നത്തെ വൈസ്രോയി റിപ്പണ്‍. അന്നുമുതലാണ്‌ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും സെന്‍സസ്‌ നടത്താന്‍ ആരംഭിച്ചത്‌.
1883-84
* ഇല്‍ബര്‍ട്ട്‌ ബില്‍ വിവാദം. യൂറോപ്യന്‍ സ്വദേശികളെ വിചാരണ ചെയ്യുന്നതില്‍ ഇന്ത്യന്‍ ന്യായാധിപന്മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന അയോഗ്യത നീക്കിയതുമായി ബന്ധപ്പെട്ട സംഭവമാണ്‌ ഇല്‍ബര്‍ട്ട്‌ ബില്‍ വിവാദം. 
പൈക കലാപം
* 2017-ലാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരമായി പൈക കലാപത്തെ പരിഗണിക്കാന്‍ തീരുമാനിച്ചിത്‌. 1817 ൽ 
പൈക സമുദായത്തിന്റെ രാജാവായ ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരേ നടന്ന കലാപമാണിത്‌. ഒഡീഷയിലെ ഗോത്രവര്‍
ഗമാണ്‌ പൈക.
ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ച (1885-1916)
1885
* എ.ഒ. ഹ്യൂം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാപിച്ചു, 
1891
*The Age of Consent Act, 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ആക്ട്‌ പത്ത്‌ (Act X) എന്നും അറിയപ്പെട്ട നിയമം
1894
* ഗണേശ ചതുര്‍ഥി ആഘോഷം ബാല്‍ ഗംഗാധര്‍ തിലക്‌ ആരംഭിച്ചു.
1896
* ശിവജി ആഘോഷം ബാല്‍ ഗംഗാധര്‍ തിലക്‌ ആരംഭിച്ചു. ലക്ഷ്യം 
ദേശീയ ഐക്യം സൃഷ്ടിക്കുക.
1905
* ലോഡ്‌കഴ്‌സണിന്റെ ആജ്ഞ പ്രകാരം ബംഗാൾ വിഭജിച്ചു. പ്രഖ്യാപനം
നടത്തിയത്‌ ജൂലായ്‌20-ന്‌. നടപ്പിലാക്കിയത്‌ ഒക്ടോബര്‍ 16-ന്‌.
* ബംഗാൾ വിഭജനത്തില്‍ പ്രതിഷേധിച്ച്‌ സ്വദേശി പ്രസ്ഥാനം രൂപവത്കരിച്ചു. ഓഗസ്റ്റ്‌ 7-ന്‌ കൊല്‍ക്കത്ത ടൗണ്‍ഹാളില്‍വെച്ച്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിന്റെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും ഈ ദിവസം ദേശിയ കൈത്തറി ദിനമായി ആചരിക്കുന്നു. 
1906
* ഡിസംബര്‍ 30-ന്‌ ധാക്കയിലെ നവാബ്‌ സലീമുള്ള ആതിഥേയത്വം വഹിച്ച സമ്മേഉനത്തിലൂടെയാണ്‌ മുസ്‌ലിം ലീഗ്‌ സ്ഥാപിതമാകുന്നത്‌. മറ്റ്‌ സ്ഥാപക നേതാക്കൾ: ആഗാ ഖാന്‍, മൊഹ്‌സിന്‍ ഉൾഹഖ്‌. 
1907
* സൂറത്ത്‌ വിഭജനം. സൂറത്തില്‍ നടന്ന കോണ്‍ഗ്രസ്‌സമ്മേളനത്തില്‍ വെച്ച്‌ കോണ്‍ഗ്രസ്‌പ്രതിനിധികൾ Extremists (തീവ്രവാദികൾ) എന്നും Moderates (മിതവാദികൾ) എന്നും രണ്ടായി തിരിഞ്ഞു. അപ്പോഴത്തെ കോണ്‍ഗ്രസ്‌പ്രസിഡന്‍റ്‌: റാഷ്‌ ബിഹാരി ഘോഷ്‌.
1908
* സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായ പ്രഫുല്ല ചാക്കിയെയും ഖുദിറാം ബോസിനെയും പിന്തുണച്ചതിനാല്‍ ബാലഗംഗാധരതിലകനെ ബര്‍മയിലേക്ക്‌നാടുകടത്തി. ആറുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക്‌ വിധേയനായി. 
1909
* മിന്റോ - മോര്‍ലി പരിഷ്‌കാരങ്ങൾ. മുസ്‌ലിം ജനതയ്ക്ക്‌ പ്രത്യേക നിയോജക മണ്ഡലങ്ങൾ നിലവില്‍ വന്നു.
1911
* ഹാര്‍ഡിഞ്ച്‌ രണ്ടാമന്‍ ഔദ്യോഗികമായി ബംഗാൾ വിഭജനം റദ്ദാക്കി. ഡല്‍ഹി ദര്‍ബാര്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ തലസ്ഥാന നഗരം കൊല്‍ക്കത്തയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌മാറ്റാന്‍ തീരുമാനമായി.
1912
* ഡല്‍ഹി കോണ്‍സ്‌പിറസി. അന്നത്തെ വൈസ്രോയിയായിരുന്ന
ലോഡ്‌ ഹാര്‍ഡിഞ്ചിനെ വധിക്കാന്‍ പദ്ധതിയിടുന്നു. ബസന്ത കുമാര്‍
ബിശ്വാസ്‌ ലോഡ്‌ ഹാര്‍ഡിഞ്ചിന്‌ നേരെ ബോംബെറിഞ്ഞു.
1913
* സോഹന്‍ സിങ്‌ ഭക്‌ന, ലാലാ ഹര്‍ദയാല്‍, രാമചന്ദ്ര, ഭഗ്വാൻ സിങ്‌
എന്നിവര്‍ ചേര്‍ന്ന്‌ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗദ്ദാര്‍ പാര്‍ട്ടിക്ക്‌ രൂപം കൊടുത്തു.
1915
* ജനുവരി 9-ന്‌ മഹാത്മാ ഗാന്ധി സൗത്ത്‌ ആഫ്രിക്കയില്‍നിന്ന്‌
ബോംബെയിലെത്തി. അദ്ദേഹം അഹമ്മദാബാദില്‍ സത്യാഗ്രഹ
ആശ്രമത്തിന്‌ രൂപം കൊടുത്തു.
1916
* കോണ്‍ഗ്രസിന്റെ ലഖ്നൗ സമ്മേളനത്തില്‍വെച്ച്‌ മിതവാദികളും തീവ്രവാദികളും യോജിച്ചു.
* പുണെയില്‍ ധോണ്ടു കേശവ്‌ കാര്‍വേ ഇന്ത്യയിലെ ആദ്യ വനിതാ സര്‍വകലാശാല സ്ഥാപിച്ചു.
* പണ്ഡിറ്റ്‌ മദന്‍ മോഹന്‍ മാളവ്യ ബനാറസ്‌ഹിന്ദു സര്‍വകലാശാല സ്ഥാപിച്ചു.
* മിതവാദികൾക്കും തീവ്രവാദികൾക്കുമിടയില്‍ ഐക്യം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ലഖ്നൌ കരാറില്‍ സന്ധി ചെയ്തു.
* ഹോം റൂൾ പ്രസ്ഥാനം ആരംഭിക്കുന്നു.
1917
* മോണ്‍ടേഗു പ്രഭുവിന്റെ ഓഗസ്റ്റ്‌ ഡിക്ലറേഷന്‍. 1919-ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യ ആക്ടിന്‌ വഴിതെളിച്ചത്‌ ഓഗസ്റ്റ്‌ ഡിക്ളറേഷനാണ്‌. 
* ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സത്യാഗ്രഹം. സ്ഥലം: ചമ്പാരന്‍. ബിഹാറിലെ നീലം കര്‍ഷകര്‍ക്ക്‌ വേണ്ടിയായിരുന്നു സമരം.
1918
* അഹമ്മദാബാദ്‌ മില്‍ സമരം. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആദ്യത്തെ ഉപവാസ സത്യാഗ്രഹം. 
* ഖേദ സത്യാഗ്രഹം.
1919
* റൗലറ്റ്‌ ആക്ട്. ഏപ്രില്‍ 13-ന്‌ ജാലിയന്‍ വാലാബാഗ്‌കൂട്ടക്കൊല നടന്നു. അതില്‍ പ്രതിഷേധിച്ച്‌ രബീന്ദ്രനാഥ ടാഗോര്‍ നൈറ്റ്‌ ഹുഡ്‌പദവിയും മഹാത്മാ ഗാന്ധി കൈസര്‍-ഇ-ഹിന്ദ്‌ പദവിയും ഉപേക്ഷിച്ചു. അന്വേഷണത്തിനായി ഹണ്ടര്‍ കമ്മിഷനെ നിയോഗിച്ചു.
* പ്രവിശ്യകളില്‍ ദ്വിഭരണം സ്ഥാപിക്കാന്‍ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യ ആക്ട് പാസാക്കി. 
* ഷൗക്കത്ത്‌ അലിയും മുഹമ്മദ്‌ അലിയും (അലി സഹോദരന്മാര്‍) ചേര്‍ന്ന്‌ അഖിലേന്ത്യാ ഖിലാഫത്ത്‌കമ്മിറ്റിക്ക്‌ രൂപം നല്‍കി.
* ഡല്‍ഹിയില്‍വെച്ച്‌ അഖിലേന്ത്യാ ഖിലാഫത്ത്‌കമ്മിറ്റിയുടെ പ്രസിഡന്‍റായി ഗാന്ധിജിയെ തിരഞ്ഞെടുത്തു.
* സുരേന്ദ്ര നാഥ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലിബറല്‍ ഫെഡറേഷന്‌രൂപം നല്‍കി. 
1920
* ജൂണില്‍ അലഹബാദില്‍ ചേര്‍ന്ന ഖിലാഫത്ത്‌കമ്മിറ്റി യോഗത്തില്‍ നിസ്സഹരണ പ്രസ്ഥാനത്തിനുള്ള പ്രമേയം പാസാക്കി.
* ലാലാ ലജ്പത്‌ റായി ഓൾ ഇന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ ആരംഭിച്ചു.
1922
* ചൗരി ചൗരാ സംഭവം.
* സി.ആര്‍. ദാസും മോത്തിലാല്‍ നെഹ്റുവും ചേര്‍ന്ന്‌ സ്വരാജ്‌ പാര്‍ടി സ്ഥാപിച്ചു.
1924
* മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച ബെല്‍ ഗാം കോണ്‍ഗ്രസ്‌ സമ്മേളനം.
* സചീന്ദ്ര സന്യാല്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‌ രൂപം നല്‍കി.
1925
* രാം പ്രസാദ്‌ ബിസ്മില്‍, അഷ്ഫഖുള്ള ഖാന്‍, റോഷന്‍ സിങ്‌, രാജേന്ദ്ര ലാഹിരി എന്നിവര്‍ ചേര്‍ന്ന്‌, ഉത്തര്‍പ്രദേശിലെ കക്കോരിയില്‍വെച്ച്‌ ബ്രിട്ടീഷ്‌ ട്രഷറിയിലേക്ക്‌ പണവുമായി പോവുകയായിരുന്ന തീവണ്ടി കൊള്ളയടിച്ചു.
* എം.എൻ. റോയി ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപിച്ചു.
1927
* സൈമണ്‍ കമ്മിഷന്‍ രൂപവത്കരിച്ചു.
1928 
* സൈമന്‍ കമ്മീഷന്‍ ഇന്ത്യയിലെത്തി. അതിനെതിരേയുള്ള സമരത്തില്‍ ലാലാ ലജ്പത്‌ റായി കൊല്ലപ്പെട്ടു.
* ഇന്ത്യയ്ക്ക് ഭരണഘടന വേണമെന്ന്‌ അവശ്യപ്പെട്ട്‌ മോത്തിലാല്‍ നെഹ്റു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
* സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ബര്‍ദോളി സത്യാഗ്രഹം നടന്നു.
* സുഭാഷ്‌ ചന്ദ്ര ബോസും ജവാഹര്‍ലാല്‍ നെഹ്റുവും ചേര്‍ന്ന്‌ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ലീഗ്‌സ്ഥാപിച്ചു. 
1929  
* ഇന്ത്യയില്‍ പുതുതായി തയ്യാറാക്കുന്ന ഭരണഘടനയില്‍ മുസ്‌ലിം ജനതയുടെ അവകാശങ്ങാൾ സംരക്ഷിക്കുന്നതിന്‌മുഹമ്മദ്‌ അലി ജിന്ന 14 ന് കര്‍മ പരിപാടി അരംഭിക്കുന്നു.
* പബ്ലിക്‌ സേഫ്റ്റി ബില്‍, ട്രേഡ്‌ ഡിസ്പ്യൂട്ട് ബില്‍ എന്നിവയ്ക്കെതിരേയുള്ള പ്രതിഷേധ സൂചകമായി ഡല്‍ഹി അസംബ്ലി ഹാളില്‍ ഭഗത്‌ സിങും ഭതുകേശ്വര്‍ ദത്തും ചേര്‍ന്ന്‌ ബോംബെറിഞ്ഞു.
* ലാഹോര്‍ ഗുഢാലോചന കേസ്‌. ജയിലില്‍ നിരാഹാരമനുഷ്ഠിച്ചതിനെ തുടര്‍ന്ന്‌ ജതിന്‍ ദാസ്‌ കൊല്ലപ്പെട്ടു.
* ലാഹോറില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പൂര്‍ണസ്വരാജ്‌
പ്രഖ്യാപിച്ചു.
1930 
* ലോഡ്‌ ഇര്‍വിന്‌ഗാന്ധി 11 ഇന കര്‍മപരിപാടികളുടെ പത്രിക സമര്‍പ്പിച്ചു.
* ഉപ്പുസത്യാഗ്രഹം മാര്‍ച്ച്‌ 12-ന്‌ ആരംഭിച്ചു. ഏപ്രില്‍ 6-ന്‌ ദണ്ഡി കടപ്പുറത്ത്‌ വച്ച്‌ ഉപ്പ്‌ കുറുക്കി നിയമം ലംഘിച്ചു.
1931
* ഭഗത്‌ സിങ്‌, രാജ്ഗുരു, സുഖ്ദേവ്‌ എന്നിവരെ തൂക്കിലേറ്റി
* ഗാന്ധി-ഇര്‍വിന്‍ കരാര്‍. രണ്ടാം വട്ടമേശസമ്മേളനത്തില്‍ പടങ്കടുക്കാനും സിവില്‍ നിയമലംഘന പ്രസ്ഥാനം അവസാനിപ്പിക്കാനും കോണ്‍ഗ്രസ്‌ അനുകൂലിച്ചു.
1932
റാംസേ മക്‌ഡൊണാൾഡ് കമ്യുണൽ അവാർഡ് പ്രഖ്യാപിച്ചു. യേർവാദ ജയിലിൽ ഗാന്ധിജി മരണം വരെ സത്യാഗ്രഹം ആരംഭിച്ചു. സെപ്തംബർ 24 ന് ഗാന്ധിജിയും അംബേദ്കറും ചേർന്ന് പൂനാ കരാറിൽ ഒപ്പുവച്ചു.
1934
* സിവില്‍ നിയമലംഘന പ്രസ്ഥാനം നിര്‍ത്തലാക്കി. ആചാര്യ നരേന്ദ്രദേവ്‌, ജയ്‌പ്രകാശ്‌ നാരായണ്‍ എന്നിവര്‍ ചേര്‍ന്ന്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കി.
1935
* ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യ ആക 1935 നിലവില്‍ വന്നു
1936
* സഹജാനന്ദ്‌ സരസ്വതി അഖിലേന്ത്യാകിസാന്‍ സഭ രൂപവത്കരിച്ചു.
1939
* സുഭാഷ്‌ ചന്ദ്ര ബോസ്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ സ്ഥാപിച്ചു.
1940
* ലിങ് ലിത്ഗോ പ്രഭു ഓഗസ്റ്റ്‌ ഓഫര്‍ മുന്നോട്ടുവെച്ചു.
1942
* ക്രിപ്സ്‌ മിഷന്‍ ഇന്ത്യയിലെത്തി.
* ബോംബെയിലെ ഓൾ ഇന്ത്യ കോണ്‍ഗ്രസ്‌കമ്മിറ്റി ക്വിറ്റ്‌ ഇന്ത്യ പ്രമേയം പാസാക്കി. ഓഗസ്റ്റ്‌ 8-ന്‌ ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചു.
1943
* മുസ്ലിം ലീഗിന്റെ കറാച്ചി സമ്മേളനം. വിഭജിച്ചിട്ട്‌ മടങ്ങുക (Divide and Quit)
എന്ന മുദ്രാവാക്യം സ്വീകരിച്ചു.
1944
* സി. രാജഗോപാലാചാരി സി.ആര്‍. ഫോര്‍മുല അവതരിപ്പിച്ചു.
* ഗാന്ധിജിയും ജിന്നയും തമ്മിലുള്ള കൂടിക്കാഴ്ച.
1945
* വേവല്‍ പദ്ധതി.
* ചെങ്കോട്ടയില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിപട്ടാളക്കാരുടെ വിചാരണ.
1946
* ബോംബെയില്‍ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടു.
* ക്യാബിനറ്റ്‌ മിഷന്‍ പ്ലാന്‍. ഓഗസ്റ്റ്‌ 16-ന്‌മുസ്‌ലിം ലീഗ്‌ ഡയറക്ട്‌ ആക്ഷന്‍ ദിനമായി പ്രഖ്യാപിച്ചു.
* സെപ്തംബറിൽ ഇടക്കാല ഗവണ്‍മെന്‍റ്‌ നിലവില്‍ വന്നു.
1947
* മൗണ്ട്ബാറ്റണ്‍ പ്രഭു ഇന്ത്യയുടെ വൈസ്രോയി ആയി നിയമിതനായി. മൗണ്ട്ബാറ്റണ്‍ പ്ലാൻ / ജൂണ്‍ 3 പ്ലാന്‍ അവതരിപ്പിച്ചു.
* ജൂലായ്‌15-ന്‌ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ ആക്ട് പാസാക്കി. ബംഗാളിനെയും പഞ്ചാബിനെയും വിഭജിക്കാന്‍ സിറില്‍ റാഡ്ക്ലിഫിന്റെ നേതൃത്വത്തില്‍ കമ്മിഷനെ നിയോഗിച്ചു.
* ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വതന്ത്ര രാഷ്ടമായി.