Important Facts Andhra Pradesh for Kerala PSC Exams 

0
234
Andhra Pradesh

Andhra Pradesh

ഇന്ത്യയുടെ നെല്ലറ ,  ദക്ഷിണേന്ത്യയുടെ ധാന്യപ്പുര , ഇന്ത്യയുടെ കോഹിനൂർ , ഇന്ത്യയുടെ മുട്ട പാത്രം , തുടങ്ങിയ വിശേഷണങ്ങളിൽ അറിയപ്പെടുന്ന സംസ്ഥാനം ആന്ധ്രപ്രദേശ് ആണ് .

ആന്ധ്രപ്രദേശ് നിലവിൽ വന്ന വർഷം : 1956 നവംബർ 1 

ആന്ധ്രപ്രദേശിന്റെ തലസ്ഥാനം : അമരാവതി 

ആന്ധ്രപ്രദേശിന്റെ ഹൈക്കോടതി ആസ്ഥാനം : അമരാവതി 

ആന്ധ്രപ്രദേശിന്റെ വിസ്തീർണ്ണം :1 ,60 ,205 ചതുരശ്ര കിലോമീറ്റർ 

ആന്ധ്രപ്രദേശിന്റെ ജനസംഖ്യ : 4 ,93 ,86 ,799 

ആന്ധ്രപ്രദേശിന്റെ ജനസാന്ദ്രത: 308 / ചതുരശ്ര കിലോമീറ്റർ 

ആന്ധ്രപ്രദേശിന്റെ സ്ത്രീ – പുരുഷാനുപാതം : 993 / 1000

ആന്ധ്രപ്രദേശിന്റെ സാക്ഷരതാ ശതമാനം : 67.41

ആന്ധ്രപ്രദേശിലെ ജില്ലകളുടെ എണ്ണം : 26

ആന്ധ്രപ്രദേശിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം: 11

ആന്ധ്രപ്രദേശിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം: 25

നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം : 175

ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക പക്ഷി : റോസ് റിങഡ് പാരാക്കീറ്റ് 

ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക മൃഗം : കൃഷ്ണമൃഗം 

ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക പുഷ്പം : മുല്ല 

ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക ഭാഷ : തെലുങ്ക് 

ആന്ധ്രപ്രദേശിന്റെ സംസ്ഥാന വൃക്ഷം : ആര്യവേപ്പ് 

ആന്ധ്രപ്രദേശിലെ പ്രധാന നൃത്തരൂപം : കുച്ചുപ്പുടി 

ആന്ധ്രപ്രദേശിന്റെ നിർദ്ദിഷ്ട തലസ്ഥാനങ്ങൾ  :കുർണൂൽ , അമരാവതി , വിശാഖപട്ടണം 

ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യ സംസ്ഥാനം : ആന്ധ്രപ്രദേശ് 

1953 ഒക്ടോബറിൽ 1 ന് ആന്ധ്ര സംസ്ഥാനം രൂപീകരിച്ചു .

രൂപീകരണ സമയത്ത് ആന്ധ്ര സംസ്ഥാനത്തിന്റെ  തലസ്ഥാനമായിരുന്നത് :കുർണൂൽ

1956 നവംബർ 1 ന് ഹൈദരാബാദിലെ 9 ജില്ലകൾ ആന്ധ്ര സംസ്ഥാനത്തോടു കൂട്ടിച്ചേർത്ത് ആന്ധ്രപ്രദേശ് എന്ന്  പുനർനാമകരണം ചെയ്തു .

തെലുങ്ക് സംസ്ഥാനത്തിനായി നിരാഹാരമനുഷ്ഠിച്ച് ജീവത്യാഗം ചെയ്ത വ്യക്തി : പോറ്റി ശ്രീരാമലു 

അമരജീവി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി :പോറ്റി ശ്രീരാമലു 

ആദ്യകാലത്ത് ആന്ധ്രക്കാർ അറിയപ്പെട്ടിരുന്നത് :ശതവാഹനന്മാർ 

പോറ്റി ശ്രീരാമലുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല : നെല്ലൂർ ജില്ല 

വൈ . എസ് രാജശേഖര റെഡ്ഡിയുടെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ല : കടപ്പാ ജില്ല 

ആധുനിക ആന്ധ്രയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത് : വീരേശലിംഗം പന്തലു 

തെലുങ്ക് പിതാമഹൻ എന്നറിയപ്പെടുന്നത് : കൃഷ്ണദേവരായർ 

രണ്ടാം മദ്രാസ് എന്നറിയപ്പെടുന്നത് : കാക്കിനട 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി വനിതാ ഗവർണർ നിയമിതയായ സംസ്ഥാനം : ആന്ധ്രപ്രദേശ് {ശാരദ മുഖർജി }

ആന്ധ്രപ്രദേശ് ഗവർണറായ കേരളത്തിലെ മുൻ മുഖ്യമന്ത്രി : പട്ടം താണുപിള്ള

ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് : റ്റി . പ്രകാശം 

ആന്ധ്ര ഭോജൻ എന്നറിയപ്പെടുന്നത് : കൃഷ്ണദേവരായർ  

ആന്ധ്ര സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി : റ്റി . പ്രകാശം 

ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി : നീലം സജീവ റെഡ്ഡി 

ഗോദാവരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം : യാനം 

ഗോദാവരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം : നരസാപുരം 

ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഡെൽറ്റ : കൃഷ്ണ ഗോദാവരി ഡെൽറ്റ 

ആന്ധ്രപ്രദേശിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കനാൽ : ബക്കിംഗ്ഹാം കനാൽ 

പെലിക്കൻ ഫെസ്റ്റിവൽ നടക്കുന്ന അപകട പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം  : ആന്ധ്രപ്രദേശ് 

ആന്ധ്രപ്രദേശിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ : ശ്രീശൈലം , അപ്പർ സിലേരു , തുംഗഭദ്ര  , ലോവർ സിലേരു 

റായൽസീമ , നെല്ലൂർ എന്നീ താപവൈദ്യുത നിലയങ്ങൾ സ്ഥിതിചെയ്യുന്നത് : ആന്ധ്രപ്രദേശ് 

ബേലം , ബോറാ ഗുഹകൾ കാണപ്പെടുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ്

ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത് : ആന്ധ്രപ്രദേശ് 

ഹോഴ്‌സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം  : ആന്ധ്രപ്രദേശ് 

ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെൻറർ സ്ഥാപിച്ച സ്ഥലം : വെങ്കിടാചലം വില്ലേജ്  { നെല്ലൂർ ജില്ല ആന്ധ്രപ്രദേശ് }

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ച് സ്ഥിതി ചെയ്യുന്നത് :പെഡവേഗി 

ഇന്ത്യയിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിതമായ നഗരം : വിജയവാഡ 

ആന്ധ്രപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച പുതിയ സംസ്ഥാനം : തെലങ്കാന 

ആന്ധ്രപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം : രാജമുന്ദ്രി 

ആന്ധ്രപ്രദേശിന്റെ വ്യാപാര തലസ്ഥാനം : വിജയവാഡ 

കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്  : രാജമുന്ദ്രി 

ഏത് സംസ്ഥാനത്തിന്റെ ഇ – ഗവേണൻസ് പദ്ധതിയാണ് സൗകര്യം : ആന്ധ്രപ്രദേശ് 

ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ നിർമ്മാണവുമായി സഹകരിക്കുന്ന രാജ്യം : സിംഗപ്പൂർ 

2019 ഒക്ടോബറിൽ വില്ലേജ് സെക്രട്ടറിയേറ്റ് സംവിധാനം ആരംഭിച്ച സംസ്ഥാനം : ആന്ധ്രപ്രദേശ് 

ആദ്യമായി സ്വകാര്യമേഖലയിലുള്ള 75% തൊഴിലവസരങ്ങൾ നിർദ്ദേശ്യാർക്കായി സംവരണം ചെയ്ത സംസ്ഥാനം :ആന്ധ്രപ്രദേശ് 

ഇന്ത്യയിലെ ആദ്യ ജസ്റ്റിസ് സിറ്റി നിലവിൽ വന്നിരുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഇന്ത്യയിൽ ആദ്യമായി Multidimensional Poverty Index ആരംഭിച്ച സംസ്ഥാനം :ആന്ധ്രപ്രദേശ് 

ഇന്ത്യയിലെ ആദ്യ Banana Container ട്രെയിൻ സർവീസ് നടത്തിയത് :ആന്ധ്ര പ്രദേശ് 

2020 ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ രാസവസ്തു നിർമ്മാണശാലയായ എൽ.ജി പോളിമർ പ്ലാൻറ് ൽ നിന്നും ചോർന്ന വിഷവാതകം : Styrene 

സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം : ആന്ധ്രാപ്രദേശ് 

ആന്ധ്രപ്രദേശിന്റെ പുതുവത്സര ആഘോഷം :ഉഗാദി 

സൈബർ ക്രൈം തടയുന്നതിനുള്ള ആന്ധ്രപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം :ഇ – കോപ്സ് 

ഫെർട്ടിലൈസർ നഗരം എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ സ്ഥലം : കാക്കിനട 

പഞ്ചായത്ത് രാജ് നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം : ആന്ധ്ര പ്രദേശ് 

പഞ്ചായത്ത് രാജ് നിലവിൽ വന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ആന്ധ്രപ്രദേശിൽ പ്രശസ്ത സിനിമാതാരം ചിരഞ്ജീവി സ്ഥാപിച്ച പാർട്ടി : പ്രജാരാജ്യം { ചിഹ്നം : സൂര്യൻ }

ഇന്ത്യയിൽ ഐ പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ ആദ്യ മുഖ്യമന്ത്രി : ചന്ദ്രബാബു നായിഡു{ആന്ധ്രപ്രദേശ്}

ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി : തെലുങ്ക് ദേശം പാർട്ടി 

ലോകസഭയിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്ത് വന്നിട്ടുള്ള ഏക പ്രാദേശിക പാർട്ടി : തെലുങ്ക് ദേശം പാർട്ടി 

വിമാനാപകടത്തിൽ മരിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി : വൈ എസ് രാജശേഖര റെഡ്ഡി 

വൈ എസ് രാജശേഖര റെഡ്ഡിയെ കണ്ടെത്താൻ നടത്തിയ സൈനിക നീക്കം : ഓപ്പറേഷൻ നല്ലമല

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് വാഹനം ഏത് സംസ്ഥാനത്താണ് നിർമ്മാണം ആരംഭിക്കുന്നത് : ആന്ധ്രപ്രദേശ്

“Face Wash and  Go” എന്ന പേരിൽ അപകടനിരക്ക് കുറക്കുന്നതിന് വേണ്ടി ക്യാമ്പയിൻ സംഘടിപ്പിച്ച സംസ്ഥാനം : ആന്ധ്രപ്രദേശ് 

കിഴക്കൻ നേവൽ കമാൻഡിന്റെ ആസ്ഥാനം  : വിശാഖപട്ടണം , ആന്ധ്ര പ്രദേശ് 

ആന്ധ്രപ്രദേശ് സർക്കാർ നക്സലിസത്തിനെതിരെ രൂപം കൊടുത്ത സേന : ഗ്രേഹൗണ്ട്സ് 

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന  വെങ്കയ്യ നായിഡു  ഏത് സംസ്ഥാനക്കാരനാണ്  : ആന്ധ്രപ്രദേശ് 

ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് മാനുഫാക്ചറിങ് സോൺ നിലവിൽ വന്നത് : ആന്ധ്രപ്രദേശ് 

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് : വിശാഖപട്ടണം 

ഇന്ത്യയിലെ ആദ്യത്തെ സബ്മറൈൻ മ്യൂസിയം സ്ഥാപിച്ചത്  :വിശാഖപട്ടണം 

ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം  : INS കുർസുര {വിശാഖപട്ടണം}

ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം :മസൂലി പട്ടണം 

ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി : ആന്ധ്ര ഓപ്പൺ യൂണിവേഴ്സിറ്റി 

ആന്ധ്രപ്രദേശിലെ പ്രസിദ്ധ ക്ഷേത്രങ്ങൾ : തിരുപ്പതി , കാളഹസ്തി , വെങ്കിടേശ്വര ക്ഷേത്രം 

വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന ആഘോഷം :ബ്രഹ്മോത്സവം 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുടി കയറ്റുമതി ചെയ്യുന്ന സ്ഥലം : തിരുപ്പതി 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം :തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം 

തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല :ചിറ്റൂർ ജില്ല 

രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിതി ചെയ്യുന്നത് : തിരുപ്പതി 

ഇന്ത്യയിൽ 100% വൈദ്യുതീകരണം കൈവരിച്ച രണ്ടാമത്തെ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം : നാഗാർജുനകൊണ്ട

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമാ തിയേറ്ററുകൾ ഉള്ള സംസ്ഥാനം :ആന്ധ്രപ്രദേശ് 

സത്യസായിബാബ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം :പുട്ടപർത്തി 

സൻസദ്  ആദർശ് ഗ്രാമ യോജനപ്രകാരം സച്ചിൻ ടെണ്ടുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം  : പുട്ടംരാജ് കന്ദ്രിക 

ടുബാക്കോ ബോർഡിൻറെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്  : ഗുണ്ടൂർ 

കുച്ചുപ്പിടി നിർത്തം ഉടലെടുത്ത സ്ഥലം : കൃഷ്ണ ജില്ലയിലെ കുച്ചുപ്പുടി ഗ്രാമത്തിൽ 

ആന്ധ്രപ്രദേശിലെ മറ്റു പ്രധാന നൃത്തരൂപങ്ങൾ : ഗുരുവയല്ലു , ദപ്പു , തപ്പേട്ട ഗുല്ലു 

ദക്ഷിണേന്ത്യയിലെ ആദ്യത്തെ കിസാൻ ട്രെയിൻ പ്രവർത്തനമാരംഭിച്ച സംസ്ഥാനം  : ആന്ധ്രപ്രദേശ് { അനന്തപൂർ മുതൽ ന്യൂഡൽഹി വരെ }

ആന്ധ്രപ്രദേശിലെ പ്രധാന വിമാനത്താവളങ്ങൾ : തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളം , വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളം , വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളം , ശ്രീ സത്യസായി വിമാനത്താവളം

“ഇന്ത്യയുടെ നെല്ലറ , ഇന്ത്യയുടെ മുട്ടപ്പാത്രം , കോഹിനൂർ ഓഫ് ഇന്ത്യ”എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം :ആന്ധ്രപ്രദേശ് 

രത്നഗർഭ എന്നാൽ അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഇന്ത്യയുടെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഇന്ത്യയിലെ പ്രഥമ ഇ – മന്ത്രിസഭ കൂടിയ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഉയരം കുറഞ്ഞവരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഇന്ത്യയിൽ ഏറ്റവും അധികം മുട്ട , പുകയില , എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ് 

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഡി എൻ എ ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം : ആന്ധ്രപ്രദേശ് 

സാമൂഹിക സാമ്പത്തിക സർവേയായ സ്മാർട്ട് പൾസ് ആരംഭിച്ച സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഇന്ത്യയിൽ ആദ്യമായി സ്റ്റേറ്റ് വൈഡ് ബ്രോഡ്  ബ്രാൻഡ് പദ്ധതി ആരംഭിച്ച സംസ്ഥാനം : ആന്ധ്രപ്രദേശ് 

ജലത്തിനടിയിലൂടെ ഭൂഗർഭ തുരങ്കം സ്ഥാപിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനക്കാർക്ക് പെട്രോൾ ഇല്ല എന്ന നിയമം പ്രാബല്യത്തിൽ വരുന്ന ആദ്യ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഇന്ത്യയിൽ ആദ്യമായി ഗ്രാമപ്രദേശങ്ങളിൽ എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റിങ് പ്രോജക്ട് ആരംഭിക്കുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഭാരത് QR  ഡിജിറ്റൽ പെയ്മെൻറ് സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട് സ്ഥാപിതമായ സംസ്ഥാനം : ആന്ധ്രപ്രദേശ് 

ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത് ഹൈക്കോട്ട് നിലവിൽ വന്ന സംസ്ഥാനം : ആന്ധ്രപ്രദേശ്  {2019 ജനുവരി 1 ന് അമരാവതിയിൽ }

വനിതകൾക്കും കുട്ടികൾക്കും എതിരെ അതിക്രമം നടത്തുന്നവർക്ക് ശിക്ഷ നൽകുന്നതിനായി ദിശ ആക്ട് പാസാക്കിയ സംസ്ഥാനം  : ആന്ധ്രപ്രദേശ്