Sree Narayana Guru

0
579
Sree Narayana Guru

Sree Narayana Guru

കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന ശ്രീനാരായണഗുരു 1856 ഓഗസ്റ്റ് 20ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരം വീട്ടിൽ ആണ് ജനിച്ചത് .കൊച്ചുവിള മാടൻ ആശാനും കുട്ടിയമ്മയും ആണ് മാതാപിതാക്കൾ .നാരായണൻ എന്നായിരുന്നു ഗുരുവിൻറെ കുട്ടിക്കാലത്തെ പേര് . ഭാര്യയുടെ പേര് കാളിയമ്മ . സംസ്കൃത പഠനം കഴിഞ്ഞ നാരായണൻ 1881 ൽ അഞ്ചുതെങ്ങിൽ കുടിപ്പള്ളിക്കൂടം തുടങ്ങിയതോടെ നാണു ആശാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .1882 ൽ അണ്ണിയൂർ ക്ഷേത്രത്തിൽ വച്ചു ചട്ടമ്പിസ്വാമികളെ സന്ദർശിച്ചതാണു  നാണു ആശാൻറെ ജീവിതം തിരിച്ചുവിട്ടത് .ചട്ടമ്പിസ്വാമികൾ ആണ് ഗുരുവിന് തൈക്കാട് അയ്യ സ്വാമികളെ പരിചയപ്പെടുത്തുന്നത് .തൈക്കാട് അയ്യ സ്വാമികളിൽ നിന്നു ഹഠയോഗ വിദ്യ പഠിച്ച നാരായണഗുരു ജ്ഞാനോദയം തേടി കന്യാകുമാരിക്കടുത്തുള്ള മരുത്വ മലയിലെ പിള്ളത്തടം ഗുഹയിൽ തപസ്സ് അനുഷ്ഠിച്ചു . 1887 ൽ അരുവിപ്പുറം താമസമാക്കിയതോടെയാണ് നാരായണഗുരു ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തിയത് .

അരുവിപ്പുറം പ്രതിഷ്ഠ 

ശ്രീനാരായണ ഗുരുവിൻറെ ചരിത്രപ്രസിദ്ധമായ അരിവിപ്പുറം പ്രതിഷ്ഠ നടന്നത് 1888 ൽ  ആണ് .

ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ആദ്യ ക്ഷേത്രമാണ് നെയ്യാർതീരത്തുള്ള അരുവിപ്പുറം ക്ഷേത്രം .

ക്ഷേത്രപ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണർക്കു മാത്രം ഉണ്ടായിരുന്ന കാലത്താണ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് .

ജാതിഭേദം മത ദോഷം ഏതുമില്ലാതെ സർവ്വരും സോദരവാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന ഗുരുവചനം ആലേഖനം ചെയ്തിട്ടുള്ളത് അരുവിപ്പുറം ക്ഷേത്രത്തിലാണ് .

ധർമ്മപരിപാലന യോഗം 

1898 സ്ഥാപിക്കപ്പെട്ട വാവൂട്ടു യോഗം  എന്നറിയപ്പെടുന്ന അരുവിപ്പുറം ക്ഷേത്ര യോഗമാണ് ശ്രീനാരായണ ധർമ്മ പരിപാലന യോഗമായി മാറിയത് .

1903 മെയ് 15നാണ് എസ്എൻഡിപി രൂപീകരിച്ചത് .

എസ്എൻഡിപിയുടെ സ്ഥിരം ചെയർമാനും ആദ്യ അധ്യക്ഷനും ശ്രീനാരായണഗുരു ആയിരുന്നു .

കുമരനാശാൻ ആണ് എസ്എൻഡിപിയുടെ ആദ്യ ജനറൽ സെക്രട്ടറി .

ആദ്യമായി വൈസ് പ്രസിഡണ്ട് ഡോക്ടർ പൽപ്പു .

കുമാരനാശാൻ പത്രാധിപരായ വിവേകോദയം ആയിരുന്നു ധർമ്മപരിപാലന യോഗത്തിന്റെ അന്നത്തെ മുഖപത്രം .1904 ലാണ് വിവേകോദയം പുറത്തിറങ്ങിയത് .

അദ്വൈതാശ്രമം

1913 ആലുവയിൽ പെരിയാറിന്റെ തീരത്താണ് ശ്രീനാരായണഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത്.

ഓം സാഹോദര്യം സർവത്ര എന്നതാണ് ആലുവ അദ്വൈതാശ്രമത്തിന്റെ  ആപ്തവാക്യം .

ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ശ്രീനാരായണഗുരു പ്രചരിപ്പിച്ചത് അദ്വൈതാശ്രമത്തിൽ വച്ചാണ് .

1924 ശ്രീനാരായണഗുരു സർവമത സമ്മേളനം വിളിച്ചുകൂട്ടിയത് ആലുവ അദ്വിതാശ്രമത്തിലാണ് . ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം ആയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്  .

ശ്രീനാരായണഗുരുവിന്റെ ദർശന ഗ്രന്ഥമായ ദൈവവദശതകത്തിന്റെ രചന നടന്നത് അദ്വിതാസമയത്തിലായിരുന്നു. 

ഗുരു വർഷങ്ങളിലൂടെ 

ശ്രീനാരായണഗുരു ഗുരുകുല സമ്പ്രദായത്തിൽ പഠനം പൂർത്തിയാക്കിയ വർഷം :1877 

ശ്രീനാരായണഗുരു കായ്ക്കരയിൽ കുമാരനാശാനെ കണ്ടുമുട്ടിയ വർഷം :1891 

ബാംഗ്ലൂരിൽ ശ്രീനാരായണ ഗുരുവും ഡോക്ടർ പൽപ്പുവും കൂടിക്കാഴ്ച നടത്തിയ വർഷം : 1895 

ശ്രീനാരായണഗുരു ആത്മോപദേശശതകം  എഴുതിയ വർഷം :1897 

ശ്രീനാരായണഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം :1904 

കോടതികളിൽ ഹാജരാകുന്നതിൽ നിന്നും ശ്രീനാരായണഗുരുവിന്  ഇളവ് നൽകിക്കൊണ്ട് തിരുവിതാംകൂർ ഗവൺമെൻറ് പ്രഖ്യാപനം നടത്തിയ വർഷം :1904 

ശ്രീനാരായണ ഗുരു തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ച വർഷം :1908 

ശ്രീനാരായണഗുരു ശിവഗിരിയിൽ ശരദാമഠം സ്ഥാപിച്ച വർഷം :1909 

ശ്രീനാരായണ ഗുരുവിനെ ദേശീയ സന്യാസിയായി പ്രഖ്യാപിച്ച് തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട് വന്ന വർഷം :1911 

ബാലരാമപുരത്ത് ശ്രീനാരായണഗുരുവും അയ്യങ്കാളിയുമായി കൂടിക്കഴിച്ച നടന്ന വർഷം :1912 

ശ്രീനാരായണഗുരു ദൈവദശകം രചിച്ചത് ഏതു വർഷം :1914 

തിരുവണ്ണാമലയിൽ രമണ മഹർഷിയും ശ്രീനാരായണഗുരുവും ആയി കൂടിക്കാഴ്ച നടന്ന വർഷം :1916 

ആലുവയിൽ ശ്രീനാരായണഗുരു സംസ്കൃത സ്കൂൾ സ്ഥാപിച്ച വർഷം :1916 

ശ്രീനാരായണഗുരു ശ്രീലങ്കയിൽ ആദ്യ സന്ദർശനം നടത്തിയ വർഷം :1918 

കാരമുക്കിൽ നിലവിളക്ക് പ്രതിഷ്ഠയാക്കി ശ്രീനാരായണഗുരു വിളക്കമ്പലം സ്ഥാപിച്ച വർഷം :1920 

രവീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം :1922 

ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം :1925 

ശ്രീനാരായണഗുരു ഏറ്റവും ഒടുവിൽ ശ്രീലങ്ക സന്ദർശനം നടത്തിയ വർഷം :1926 

ശ്രീനാരായണ ഗുരുവിൻറെ ആദ്യ പ്രതിമ തലശ്ശേരിയിൽ അനാച്ഛാദനം ചെയ്ത വർഷം :1927 

കളവൻകോട് ക്ഷേത്രത്തിൽ ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഏത് വർഷം :1927 

ശ്രീനാരായണഗുരു സമാധിയായ വർഷം :1928 

ശ്രീനാരായണ ഗുരുവിൻറെ പ്രധാന കൃതികൾ 

ആത്മോപദേശശതകം , ജാതിലക്ഷണം , നവമഞ്ജരി , ദൈവദശകം , ശിവശതകം , കുണ്ഡലിനിപ്പാട്ട് , ദർശനമാല , അദ്വൈത ദീപിക , നിർവൃതി പഞ്ജകം , വിനായകാഷ്ടകം , കാളി നാടകം , ജാതി മീമാംസ , ജാതി നിർണയം , ഇന്ദ്രിയ വൈരാഗ്യം , ദർശനമാല , ശ്രീകൃഷ്ണ ദർശനം , നിർവൃതി പഞ്ചകം , വേദാന്ത സൂത്രം , ചിദംബരാഷ്ടകം .

ഒരുത്തരം പല ചോദ്യം 

1.ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി ?

2.ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ഏക മലയാളി ?

3.കേരളത്തിൽ  ഏറ്റവും കൂടുതൽ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി ?

4.ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതിമ സ്ഥാപിക്കപ്പെട്ട വ്യക്തി ?

5.കോടതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാജാക്കന്മാർ ഒഴിവാക്കിയിരുന്ന തിരുവിതാംകൂറിലെ ഏക വ്യക്തി ?

6.മലയാള മനോരമ നൂറ്റാണ്ടിന്റെ മലയാളിയായി തിരഞ്ഞെടുത്ത വ്യക്തി ?

7.ജി ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി ?

8.ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് പറഞ്ഞ വ്യക്തി ?

9.വിദ്യകൊണ്ട് പ്രബുദ്ധരാക്കുക സംഘടനകൊണ്ട് ശക്തരാകുക എന്ന് പറഞ്ഞതാര് ?

10.ചട്ടമ്പിസ്വാമികൾക്കുള്ള ആദരമായി നവമഞ്ജരി  രചിച്ചതാര് ?

എല്ലാറ്റിനും ഒരുത്തരം ശ്രീനാരായണഗുരു